വിവാദങ്ങളിലൂടെ എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞ് നില്ക്കുന്ന താരമാണ് രാഖി സാവന്ത്. അഭിനയത്തിനു പുറമെ നല്ലൊരു നര്‍ത്തകി കൂടിയാണ് താരം. അടുത്തിടെ രാഖി വിവാഹമോചിതയായിരുന്നു. റിതേഷ് സിങ്ങുമായുള്ള വിവാഹ ബന്ധം അവസാനിപ്പിച്ച കാര്യം രാഖി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
ഇതിന് പിന്നാലെ പുതിയ കാമുകനെ പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നാലെ ഇതും വലിയ വാര്‍ത്തയായിരുന്നു. മൈസൂര്‍ സ്വദേശിയായ ആദില്‍ ഖാന് ദുറാനിയാണ് രാഖിയുടെ പുതിയ കാമുകന്. ഇപ്പോഴിതാ താന്‍ പ്രണയരംഗങ്ങളില്‍ അഭിനയിക്കുന്നത് കാമുകന് ഇഷ്ടമല്ലെന്ന് പറയുകയാണ് രാഖി. അതിന്റെ പേരില്‍ വഴക്കിട്ടുവെന്നും രാഖി വെളിപ്പെടുത്തി.
ഒരു മ്യൂസിക് വീഡിയോയില്‍ അഭിനയിക്കുമ്പോഴായിരുന്നു സംഭവം. വില്ലന്‍ എന്നെ പ്രണയിക്കുമ്പോള്‍ ഹൃദയം തകര്‍ന്ന് നായകന് പോകുന്നതായിരുന്നു രംഗം. വില്ലന്‍ എന്നെ പ്രണയിക്കുന്ന രംഗമെടുത്തപ്പോള് ആദിലിന് ദേഷ്യം വന്നു. അവനിലെ ‘പൊസസീവ്’ കാമുകന് പുറത്തുവന്നു. അവന് വില്ലനെ അടിക്കാന്‍ പോയി. വഴിക്കിട്ടു എന്നും രാഖി പറഞ്ഞു.
‘എന്റെ പ്രണയം..എന്റെ ജീവിതം’ എന്ന കുറിപ്പോടെയുള്ള വീഡിയോ പങ്കുവച്ചാണ് രാഖി ആദിലിനെ കുറച്ചു നാളുകള്‍ക്ക് മുന്‍പ് പരിചയപ്പെടുത്തിയത്. അടുത്തിടെ ഒരു പുരസ്കാര ദാന ചടങ്ങില്‍ പങ്കെടുത്ത രാഖി ആദിലിനെ വീഡിയോ കോള്‍ ചെയ്യുകയും പൊതുജനങ്ങള്‍ക്ക് അദ്ദേഹത്തെ പരിചയപ്പെടുത്തുകയും ചെയ്തിരുന്നു.
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ കണ്ണൻ സാഗർ. ഇപ്പോഴിതാ കല കൊണ്ടു മാത്രം ഉപജീവനം സാധ്യമല്ലെന്നു തിരിച്ചറിഞ്ഞപ്പോൾ കച്ചവടവും തുടങ്ങിയെന്ന് പറയുകയാണ് നടൻ....
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ്റെ വാർത്തകളാണ് പുറത്തെത്തുന്നത്. പേരുപറയാതെ പ്രമുഖ നടനെതിരെ വിമർശനവുമായെത്തിയ നിർമാതാക്കളുടെ സംഘടനയുടെ ട്രഷറർ കൂടിയായ...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...