News
യുവന്‍ ശങ്കര്‍ രാജ മലയാളത്തിലേയ്ക്ക്…; എത്തുന്നത് ഫഹദ് ഫാസില്‍ നായകനാകുന്ന ഹനുമാന്‍ ഗിയറിലൂടെയെന്നും വിവരം
യുവന്‍ ശങ്കര്‍ രാജ മലയാളത്തിലേയ്ക്ക്…; എത്തുന്നത് ഫഹദ് ഫാസില്‍ നായകനാകുന്ന ഹനുമാന്‍ ഗിയറിലൂടെയെന്നും വിവരം
സൗത്ത് ഇന്ത്യയിലെ പ്രശസ്ത സംഗീത സംവിധായകനാണ് യുവന്‍ ശങ്കര്‍ രാജ. തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലായി നിരവധി ഹിറ്റ് ഗാനങ്ങളാണ് യുവന്‍ സംഗീത പ്രേമികള്‍ക്ക് സമ്മാനിച്ചിട്ടുള്ളത്. ഇപ്പോഴിത യുവന്റെ മലയാളി ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന റിപ്പോര്‍ട്ടാണ് എത്തുന്നത്.
യുവന്‍ ശങ്കര്‍ രാജ മലയാള അരങ്ങേറ്റത്തിന് ഒരുങ്ങുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ഫഹദ് ഫാസില്‍ നായകനാകുന്ന പുതിയ ചിത്രം ‘ഹനുമാന്‍ ഗിയറി’ലൂടെയാണ് യുവന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ യുവനുമായി സംസാരിച്ചുവെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം എത്തിയിട്ടില്ല.
ഹനുമാന്‍ ഗിയറിലൂടെ യുവന്‍ മലയാളത്തിലേക്ക് എത്തുമെന്ന റിപ്പോര്‍ട്ട് സംഗീത ആസ്വാദകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഹഹദ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുധീഷ് ശങ്കര്‍ ആണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തിരുവോണ ദിനത്തിലാണ് റിലീസ് ചെയ്തത്. ഫഹദ് ഒരു ജീപ്പിന്റെ ബോണറ്റിന് മുകളില്‍ കൈ പൊക്കി നില്‍ക്കുന്ന പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ഹിറ്റായിരുന്നു.
2018ല്‍ ഭൂതത്താന്‍കെട്ട് ഫെസ്റ്റിന്റെ ഭാഗമായി നടന്ന മഡ് റേസില്‍ പാലായില്‍ നിന്നെത്തിയ െ്രെഡവര്‍ ബിനു ജോസ് താരമായ സംഭവമായിരിക്കും സിനിമയുടെ കഥ എന്ന അഭ്യൂഹങ്ങളുണ്ട്. അന്ന് ബിനു തന്റെ വണ്ടിക്ക് മുകളില്‍ കയറി നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ആ ചിത്രവുമായി പോസ്റ്ററിന് സാമ്യതകളുണ്ട്.
