ഈ മഴക്കാലത്ത് ഓണം വീട്ടിൽ ഇരുന്ന് ആഘോഷിക്കാം..; വിസ്മയിപ്പിക്കുന്ന ഓണപ്പരിപാടികളും പുതുപുത്തൻ സിനിമകളുമായി നിങ്ങളുടെ സ്വീകരണ മുറിയിലേക്ക് ഇവർ എത്തുന്നു!
ഈ മഴക്കാലത്ത് ഓണം വീട്ടിൽ ഇരുന്ന് ആഘോഷിക്കാം..; വിസ്മയിപ്പിക്കുന്ന ഓണപ്പരിപാടികളും പുതുപുത്തൻ സിനിമകളുമായി നിങ്ങളുടെ സ്വീകരണ മുറിയിലേക്ക് ഇവർ എത്തുന്നു!
ഈ മഴക്കാലത്ത് ഓണം വീട്ടിൽ ഇരുന്ന് ആഘോഷിക്കാം..; വിസ്മയിപ്പിക്കുന്ന ഓണപ്പരിപാടികളും പുതുപുത്തൻ സിനിമകളുമായി നിങ്ങളുടെ സ്വീകരണ മുറിയിലേക്ക് ഇവർ എത്തുന്നു!
അനുദിനം വളരുന്ന ആത്മബന്ധവുമായി വൈവിധ്യമാർന്ന ഓണപരിപാടികളുടെ ദൃശ്യവിരുന്നൊരുക്കി ഏഷ്യാനെറ്റ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. ചലച്ചിത്രങ്ങളുടെ വേൾഡ് പ്രീമിയർ റിലീസുകൾ, ടെലിവിഷൻ താരങ്ങളുടെ ഓണാഘോഷങ്ങൾ , ടെലിഫിലിമുകൾ , സംഗീതവിരുന്നുകൾ , കോമഡി സ്കിറ്റുകൾ , ഓണം കുക്കറി ഷോകൾ , ഓണം സ്പെഷ്യൽ കോമഡി സ്റ്റാർസ് , സ്റ്റാർട്ട് മ്യൂസിക് , അടി മോനെ ബസ്സർ , പ്രശസ്തതാരങ്ങൾ അണിനിരക്കുന്ന ഓണപരിപാടികൾ , സൂപ്പർ ഹിറ്റ് ചലച്ചിത്രങ്ങൾ തുടങ്ങി നിരവധി പരിപാടികളുമായി ഏഷ്യാനെറ്റ് പ്രേക്ഷകർക്കൊപ്പം ഓണം ആഘോഷിക്കാനെത്തുന്നു.
സെപ്തംബര് 7 ഉത്രാടദിനത്തിൽ രാവിലെ 8.30 ന് പ്രശസ്തചലച്ചിത്രതാരങ്ങൾ ഓണവിഭവങ്ങളും പുതിയരുചിക്കൂട്ടുകളുമായി ” ഓണരുചിമേളം ” ഉം 8.55 ന് ഓണവിഭവങ്ങളിലെ പൊടികൈകളുമായി ” ഓണകലവറയും ” പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു .
തുടർന്ന് ഉച്ചക്ക് 12.30 ന് പ്രശസ്തചലച്ചിത്രതാരം കനിഹയും ജനപ്രിയ ടെലിവിഷൻ താരങ്ങളും കോമഡി താരങ്ങളും ഒരുമിക്കുന്ന ഹാസ്യവും പാചകവും നിറഞ്ഞ ” കുക്ക് വിത്ത് കോമഡി ” യുടെ ആദ്യഭാഗവും ഉച്ചതിരിഞ്ഞു 1.30 ന് കുട്ടികളും ജയരാജ് വാരിയരും ഗായിക മഞ്ജരിയും ചേർന്നുള്ള ഓണക്കളികളും ഓണപ്പാട്ടുകളും ഓണവിശേഷങ്ങളും ചേർന്ന ” ഓണത്തപ്പനും കുട്ടിയോളും ” ഉം 2.30 ന് രമേശ് പിഷാരടിയും കോമഡി താരങ്ങളും ഒരുമിക്കുന്ന ” പിഷാരടിയും താരങ്ങളും ” ഉം രാത്രി 7 മണി മുതൽ 8 മണി വരെ ജനപ്രിയപരമ്പരകളായ സാന്ത്വനവും ‘അമ്മ അറിയാതെയും സംപ്രേക്ഷണം ചെയ്യുന്നു.
വേൾഡ് ടെലിവിഷൻ പ്രീമിയർ ഷോയിൽ സൂപ്പർ ഹിറ്റ് ചലച്ചിത്രങ്ങളായ മോഹൻ ലാൽ ചലച്ചിത്രം ” നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്” രാവിലെ 9 മണിക്കും , മഞ്ജു വാര്യർ – ബിജു മേനോൻ മൂവി ” ലളിതം സുന്ദരം ” വൈകുന്നേരം 4 മണിക്കും , ആക്ഷൻ പശ്ചാത്തലത്തിൽ ഒരുക്കിയ മമ്മൂട്ടി ചിത്രം ” ഭീഷ്മ പർവ്വം ” രാത്രി 8 മാണിക്കും പ്രേക്ഷകരുടെ സ്വീകരണമുറികളിൽ എത്തുന്നു.
സെപ്തംബര് 8 തിരുവോണദിനത്തിൽ രാവിലെ 8.30 ന് ജനപ്രിയതാരങ്ങൾ ഓണവിഭവങ്ങളുമായി എത്തുന്ന ” ഓണരുചിമേളവും ” . 8.55 ന് പുതിയരുചിക്കൂട്ടുകളുമായി ” ഓണകലവറയും ” ഉച്ചക്ക് 12.30 ന് ഹാസ്യത്തിൽ പൊതിഞ്ഞ കുക്കറി ഷോ ” കുക്ക് വിത്ത് കോമഡിയുടെ ” അവസാനഭാഗവും വൈകുന്നേരം 5.30 ന് പ്രശസ്ത ചലച്ചിത്രതാരം സൂരജ് വെഞ്ഞാറമൂടും ജനപ്രിയ ടെലിവിഷൻ താരങ്ങളും കോമഡി താരങ്ങളും ചലച്ചിത്രതാരങ്ങളും ഒന്നിക്കുന്ന ഓണാഘോഷം ” ഓണപ്പൂരം നാലാം പൂക്കളം ” ഉം സംപ്രേക്ഷണം ചെയ്യുന്നു .
കൂടാതെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഷോയിൽ സൂപ്പർ ഹിറ്റ് ചലച്ചിത്രങ്ങളായ പ്രണവ് മോഹൻലാൽ കല്യാണി പ്രിയദർശൻ , ദര്ശന തുടങ്ങിയവർ അഭിനയിച്ച ” ഹൃദയം ” രാവിലെ 9 മണിക്കും ഇന്ത്യയിൽ ആകെ തരംഗമായി പടർന്ന രാജമൗലി അണിയിച്ചൊരുക്കിയ ” ആർ ആർ ആർ ” ഉച്ചക്ക് 1.30 നും മോഹൻലാൽ , പൃഥ്വിരാജ് , മീന , കല്യാണി പ്രിയദർശൻ , ലാലു അലക്സ് , കനിഹ തുടങ്ങിയവർ കഥാപാത്രങ്ങളായ ” ബ്രോ ഡാഡി ” രാത്രി 7 മണിക്കും പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു.
കൂടാതെ ഓഗസ്റ്റ് 30 മുതൽ സെപ്തംബര് 6 വരെ രാവിലെ 11 മണിക്ക് പ്രശസ്തതാരങ്ങളുടെ കുക്കറി ഷോ ” ഓണരുചിമേളവും ” 11.25 ന് ഓണകാലവറയും , നിരവധി ഓണപരിപാടികളും ടെലിഫിലിമുകളും സൂപ്പർ ഹിറ്റ് ചലച്ചിത്രങ്ങളും സംഗീത വിരുന്നുകളും സംപ്രേക്ഷണം ചെയ്യുന്നു .ഏഷ്യാനെറ്റ് മൂവിസിലും ഏഷ്യാനെറ്റ് പ്ലസിലും ഓണനാളുകളിൽ നിരവധി സൂപ്പര്ഹിറ് ചലച്ചിത്രങ്ങളും ഓണപരിപാടികളും സംപ്രേക്ഷണം ചെയ്യുന്നു.
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദർ. ഇപ്പോഴിതാ അനിരുദ്ധ് വിവാഹിതനാകുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. ഹൈദരാബാദ് സൺറൈസേഴ്സ് ടീം...
രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ നടൻ സൽമാൻ ഖാനും ഇന്ത്യൻ സൂപ്പർക്രോസ് റേസിങ് ലീഗും മുംബൈയിൽ നടത്താനിരുന്ന പരിപാടി റദ്ദാക്കിയതായി...