വർഷങ്ങളായുള്ള സൗഹൃദമായിരുന്നു താനും ജോഷിയും തമ്മിലുണ്ടായിരുന്നത്, ഹനീഫ വന്നതോടെ എല്ലാം മാറിമാറിഞ്ഞു മോഹൻ രാജ് പറയുന്നു !
Published on

മലയാളസിനിമാലോകത്തെ പകരം വയ്ക്കാനാവാത്ത പ്രതിഭയാണ് കൊച്ചിൻ ഹനീഫ. മലയാളത്തിന്റെ ഈ പ്രിയതാരം വിട പറഞ്ഞിട്ട് ഇന്നേക്ക് 12 വർഷങ്ങൾ പൂർത്തിയാവുകയാണ്.നടൻ, സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ മേഖലയിലൂടെ അറിയപ്പെട്ടു.കലാജീവിതത്തിന്റെ തുടക്കം മിമിക്രിയിൽ ആയിരുന്നു. മഹാരാജാസിൽ പഠിക്കുമ്പോൾ തന്നെ ശിവാജി ഗണേശനേയും സത്യനേയും ഉമ്മറിനേയും ഒക്കെ അനുകരിച്ച് കയ്യടി നേടിയിരുന്നു.
70 കളിൽ “അഷ്ടവക്രൻ” എന്ന ചിത്രത്തിലൂടേ സിനിമാജീവിതം ആരംഭിക്കുന്നു, തുടക്കം വില്ലൻ വേഷങ്ങളിലൂടെ.
കുറച്ചുകാലം തമിഴിൽ സംവിധായകനും തിരക്കഥാകൃത്തുമായി. അതിനുശേഷം ഒരു ഇടവേള കഴിഞ്ഞ് ഹാസ്യ വേഷങ്ങളിലൂടെ കൊച്കിൻ ഹനീഫ മലയാളത്തിലേയ്ക്ക് തിരികെ വന്നു.
ജോഷിയുടെ ചിത്രങ്ങളുടെ വിജയത്തിന് പിന്നിലെ ഒരു പ്രധാന സാന്നിധ്യമായിരുന്നു കൊച്ചിൻ ഹനീഫ. എന്നാൽ കൊച്ചിൻ ഹനീഫക്ക് ആളുകളെ തമ്മിലടിപ്പിക്കുന്ന സ്വാഭവമായിരുന്നെന്നാണ് ജോഷിയുടെ സുഹൃത്തായിരുന്ന മോഹൻ രാജ് പറയുന്നത്. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. വർഷങ്ങളായുള്ള സൗഹൃദമായിരുന്നു താനും ജോഷിയും തമ്മിലുണ്ടായിരുന്നത്. എന്നാൽ ഹനീഫ വന്നതോടെ എല്ലാം മാറിമാറിഞ്ഞുവെന്നാണ് അദ്ദേഹം പറഞ്ഞത്.
ഒരിക്കൽ മദ്രസിലെ സംവിധായക കോളനിയിൽ വീട് കിട്ടിയപ്പോൾ തൻ്റെ ഹോട്ടലിലെ ജീവനക്കാരനെയാണ് അങ്ങോട്ട് വിട്ടത്. അന്ന് അത് തന്റെ ബിനിനസിനെ ബാധിച്ചിട്ടു പോലും താൻ അത് അദ്ദേഹത്തിനെ അറിയിച്ചിരുന്നില്ലെന്നും മോഹൻ പറയുന്നു. താൻ ജോഷിയുടെ അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്യുന്ന സമയത്ത് ഒരു ദിവസം ഭരതിരാജയുടെ അസിസ്റ്റൻ്റ് എന്ന പേരിൽ കൊച്ചിൻ ഹനിഫ തന്നെ വിളിച്ച് ഒരു സിനിമ അസിസ്റ്റ് ചെയ്യാമോ എന്ന് ചോദിച്ചു.
ചെയ്യാം എന്ന് താനും പറഞ്ഞു. അടുത്ത ദിവസം ഇക്കാര്യം ചോദിച്ച് ജോഷി തൻ്റെ അടുത്ത വന്നിട്ട് എന്താണ് നീ ഭരതിരാജയുടെ അസിസ്റ്റൻ്റ് വിളിച്ച കാര്യം പറയാതിരുന്നതെന്ന് ചോദിച്ചു. അത് എങ്ങനെ ജോഷി അറിഞ്ഞന്ന് താൻ തിരിച്ച് ചോദിച്ചപ്പോൾ അത് ഒക്കെ അറിയുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
അത് ഭരതിരാജയുടെ അസിസ്റ്റൻ്റ് അല്ല കൊച്ചിൻ ഹനിഫയാണ് തന്നെ അറിച്ചതാണെന്ന് പറഞ്ഞിട്ടും അദ്ദേഹം വിശ്വസിച്ചിരുന്നില്ല എന്നാണ് മോഹൻ പറയുന്നത്. കൊച്ചിൻ ഹനീഫയുടെ മുൻപിൽ താഴ്ന്ന് നിൽക്കാത്തവരെ അദ്ദേഹത്തിന് ഇഷ്ടമില്ലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം, ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവാദത്തിൽപ്പെട്ടിരിക്കുകയാണ്. ഇപ്പേഴിതാ സെൻസർ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയുടെ പേരുമാറ്റുന്നതുമായി ബന്ധപ്പെട്ട്...
സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജെഎസ്കെ’. ചിത്രത്തിന്റെ പ്രദർശനാനുമതിയുമായി ബന്ധപ്പെട്ട വിവാദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് ‘ജെഎസ്കെ- ജാനകി/സ്റ്റേറ്റ് ഓഫ് കേരള’. പ്രവീൺ നാരായണൻ ആണ് ചിത്രത്തിന്റെ സംവിധാനം. സിനിമയിലെ കഥാപാത്രമായ ‘ജാനകി’...
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ഏ.ആർ.ബിനുൻരാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിലെ ഇടനെഞ്ചില മോഹം എന്നു തുടങ്ങുന്ന...