Connect with us

സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയ്‌ക്കെതിരെ അന്വേഷണവുമായി ജിഎസ്ടി വകുപ്പ് ; ഇടവേളബാബുവിന്റെ മൊഴി രേഖപ്പെടുത്തി!

Movies

സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയ്‌ക്കെതിരെ അന്വേഷണവുമായി ജിഎസ്ടി വകുപ്പ് ; ഇടവേളബാബുവിന്റെ മൊഴി രേഖപ്പെടുത്തി!

സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയ്‌ക്കെതിരെ അന്വേഷണവുമായി ജിഎസ്ടി വകുപ്പ് ; ഇടവേളബാബുവിന്റെ മൊഴി രേഖപ്പെടുത്തി!

’മലയാള സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയ്‌ക്കെതിരെ അന്വേഷണവുമായി ജിഎസ്ടി വകുപ്പ്. സംഘടനയുടെ ജനറൽ സെക്രട്ടറിയായ ഇടവേള ബാബുവിനെ കഴിഞ്ഞ ദിവസം കോഴിക്കോട് ജവഹർനഗറിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തു.കേരളത്തിലും വിദേശത്തും സംഘടിപ്പിച്ച മെഗാഷോകൾക്ക് ഉൾപ്പെടെ നികുതി അടച്ചിട്ടുണ്ടോ എന്നായിരുന്നു ജിഎസ്ടി വകുപ്പ് ആരാഞ്ഞത്. കോടിക്കണക്കിന് രൂപ പ്രതിഫലം വാങ്ങിയാണ് സംഘടന ഷോകൾ സംഘടിപ്പിക്കുന്നത്. അതിനാൽ വലിയ നികുതി അടക്കേണ്ടതായിട്ടുണ്ട്. ഇത് സംബന്ധിച്ച ചില രേഖകൾ ആവശ്യപ്പെട്ടതായും സൂചനയുണ്ട്. അതേസമയം സംഘടനയുടെ വരവുചിലവ് കണക്കുകളെക്കുറിച്ചാണ് ജിഎസ്ടി വകുപ്പ് ചോദിച്ചതെന്ന് ഇടവേളബാബു പ്രതികരിച്ചു.

ഇന്ത്യൻ സിനിമയിൽ അഭിനേതാക്കളുടെ ആദ്യ കൂട്ടായ്മയായി മലയാള സിനിമയിൽ രൂപം കൊണ്ട താര സംഘടന ‘1994 മെയ് 31ന് തിരുവനന്തപുരം പഞ്ചായത്ത് ഹാളിലാണ് മുതിർന്ന നടനായിരുന്ന തിക്കുറുശി സുകുമാരൻ നായരുടെ അധ്യക്ഷതയിൽ അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ്(അമ്മ) എന്ന കൂട്ടായ്മയ്ക്കു തുടക്കം. എൺപതോളം താരങ്ങൾ പങ്കെടുത്ത ആ കൂട്ടായ്മ രജത ജൂബിലിയിലെത്തുമ്പോൾ 235 വനിത താരങ്ങൾ ഉൾപ്പടെ 486 പേരുള്ള പ്രബല സംഘടനയായി വളർന്നിരിക്കുന്നു.

സുരേഷ് ഗോപി, ഗണേഷ് കുമാർ, മണിയൻപിള്ള രാജു- അഭിനേതാക്കളുടെ സംഘടനയെന്ന ആശയത്തിന് വിത്ത് പാകിയത് ഇവരായിരുന്നു. അതിനു നിമിത്തമായത് ഇപ്പോൾ സംഘടനയിൽ സജീവമല്ലാത്ത സുരേഷ് ഗോപി എംപി!

ഷൂട്ടിങ് സെറ്റിൽ ഒരു കുപ്പി വെള്ളം ചോദിച്ചപ്പോൾ തനിക്ക് നിർമ്മാതാവിൽ നിന്നുണ്ടായ ദുരനുഭവം സുഹൃത്തുക്കളായ ഗണേഷ് കുമാറിനോടും മണിയൻപിള്ള രാജുവിനോടും പങ്കുവച്ച സുരേഷ് ഗോപി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നമ്മൾക്കുമൊരു കൂട്ടായ്മ വേണമെന്ന നിർദേശം മുന്നോട്ടുവയ്ക്കുകയായിരുന്നു. സംഘടനയിൽ ആദ്യ അംഗമായതും സുരേഷ് ഗോപി. ഗണേഷ് രണ്ടാമനും രാജു മൂന്നാമനുമായി. മൂവരും 10000 രൂപ വീതം ഇട്ടു സ്വരൂപിച്ച 30000 രൂപയായായിരുന്നു സംഘടനയുടെ പ്രാഥമിക മൂലധനം. തുടർന്നാണ് തിക്കുറുശിയുടെ അധ്യക്ഷതയിൽ 1994 മെയ് 31ന് സംഘടനയുടെ തുടക്കമായി ആദ്യ സമ്മേളനം ചേർന്നത്. ‌
സംഘടന ക്ലബ്ബാണെന്നായിരുന്നു ഇടവേള ബാബു വകുപ്പിനെ അറിയിച്ചിരുന്നത്.

എന്നാൽ പരിശോധനയിൽ സംഘടനയ്‌ക്ക് ജിഎസ്ടി രജിസ്‌ട്രേഷനില്ലെന്ന് വ്യക്തമായതോടെ അന്വേഷണം ആരംഭിക്കുകയും മൊഴി രേഖപ്പെടുത്തുകയുമായിരുന്നു.സ്റ്റേറ്റ് ജിഎസ്ടി ഐബി ഇന്റലിജൻസ് ഓഫീസർ ദിനേശിന്റെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. ആദ്യ പ്രസിഡന്റായി സോമനും ജനറൽ സെക്രട്ടറിയായി ടി.പി.മാധവനും തിരഞ്ഞെടുക്കപ്പെട്ടു. അടുത്ത ഊഴം മധുവും ബാലചന്ദ്ര മേനോനുമായി തലപ്പത്ത്. പിന്നീടാണ് അമ്മയിലെ ഇന്നസെന്റ് യൂഗത്തിനു തുടക്കം. കഴിഞ്ഞ വർഷം മോഹൻലാൽ പ്രസിഡന്റ് സ്ഥാനത്തെത്തുന്നതുവരെയുള്ള 18 വർഷക്കാലത്തോളം ഇന്നസെന്റായിരുന്നു പ്രസിഡന്റ്. മമ്മൂട്ടിയും മോഹൻലാലുമെല്ലാം ജനറൽ സെക്രട്ടറിമാരായി.

നടൻ ദിലീപിനെ സംഘടനയിൽ നിന്നു പുറത്താക്കിയതുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇന്നസെന്റ് സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് മോഹൻലാൽ നായകത്വം ഏറ്റെടുത്തപ്പോൾ 20 വർഷം തുടർച്ചയായി സെക്രട്ടറിയായിരുന്ന സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന അഭിനേതാക്കൾക്കും കലാകാരൻമാർക്കും താങ്ങും തണലുമായ സംഘടന ഇക്കാലത്തിനിടെ നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങളും നിരവധി. 1995ൽ ആയിരുന്നു ധനശേഖരണത്തിനായി അമ്മയുടെ ആദ്യ സ്റ്റേജ് ഷോ.

മുതിർന്ന കലാകാരൻമാർക്ക് ആദരമായുള്ള കൈനീട്ടം പദ്ധതി ആരംഭിച്ചത് തുടർന്നാണ്. പ്രതിമാസം 1000 രൂപ വീതം 10 പേർക്കായിരുന്നു ആദ്യ കൈനീട്ടം. കഴിഞ്ഞ വർഷം 148 പേർക്കുവരെയായി. പ്രതിമാസ5000 രൂപയാണിപ്പോൾ കൈനീട്ടം. അംഗങ്ങൾക്കെല്ലാം 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസും 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും ഏർപ്പെടുത്തിയിട്ടുണ്ട്. ഇടവേള ബാബു ജനറൽ സെക്രട്ടറിയായി.

More in Movies

Trending