Connect with us

ചില അപ്രവചനീയ സാഹചര്യങ്ങള്‍…കുഞ്ചാക്കോ ബോബന്‍- അരവിന്ദ് സ്വാമി ചിത്രം ഒറ്റിന്റെ റിലീസ് മാറ്റിവെച്ചു

News

ചില അപ്രവചനീയ സാഹചര്യങ്ങള്‍…കുഞ്ചാക്കോ ബോബന്‍- അരവിന്ദ് സ്വാമി ചിത്രം ഒറ്റിന്റെ റിലീസ് മാറ്റിവെച്ചു

ചില അപ്രവചനീയ സാഹചര്യങ്ങള്‍…കുഞ്ചാക്കോ ബോബന്‍- അരവിന്ദ് സ്വാമി ചിത്രം ഒറ്റിന്റെ റിലീസ് മാറ്റിവെച്ചു

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ആദ്യമായി ഒന്നിക്കുന്ന ഒറ്റിന്റെ റിലീസ് നീട്ടി. ഓണത്തിന് തിയറ്ററുകളിലെത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രം സെപ്റ്റംബര്‍ രണ്ടിന് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. നിര്‍മാതാക്കളായ ഓഗസ്റ്റ് സിനിമാസ് ആണ് റിലീസ് മാറ്റിയത് ഔദ്യോഗികമായി അറിയിച്ചത്.

തമിഴ് പതിപ്പിന്റെ റിലീസുമായി ബന്ധപ്പെട്ട ചില അപ്രവചനീയ സാഹചര്യങ്ങള്‍ കൊണ്ട് റിലീസ് മാറ്റുകയാണെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചത്. മലയാളത്തിലും തമിഴിലും ഒരേ സമയം റിലീസ് ചെയ്യാനാണ് നിര്‍മാതാക്കളുടെ പദ്ധതി. മലയാളത്തില്‍ സെന്‍സറിങ് പൂര്‍ത്തിയായ സിനിമയ്ക്ക് യു/എ സര്‍ട്ടിഫിക്കറ്റ് ആണ്.

ചിത്രം സംവിധാനം ചെയ്യുന്നത് ടി പി ഫെല്ലിനിയാണ്. ബോളിവുഡ് താരം ജാക്കി ഷ്‌റോഫും പ്രധാന വേഷത്തിലെത്തുന്നുണ്ട്. തമിഴില്‍ രണ്ടകം എന്ന പേരിലാണ് ചിത്രം തീയേറ്ററുകളില്‍ എത്തുക. ദി ഷോ പീപ്പിളിന്റെ ബാനറില്‍ സിനിമ താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ഒറ്റ് നിര്‍മ്മിക്കുന്നത്. തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക.

Continue Reading

More in News

Trending

Recent

To Top