Connect with us

അന്യന്‍ സിനിമയിലെ ആ ഒരു സീന്‍ ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടി; തുറന്ന് പറഞ്ഞ് വിക്രം

News

അന്യന്‍ സിനിമയിലെ ആ ഒരു സീന്‍ ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടി; തുറന്ന് പറഞ്ഞ് വിക്രം

അന്യന്‍ സിനിമയിലെ ആ ഒരു സീന്‍ ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടി; തുറന്ന് പറഞ്ഞ് വിക്രം

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിക്രം. താരത്തിന്റെ പുതിയ ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. വിക്രമിനെ നായകനാക്കി അജയ് ജ്ഞാനമുത്തു ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കോബ്ര. ചിത്രത്തിന്റെ പ്രേമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിനിടെ വിക്രം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അന്യന്‍ സിനിമ ചെയ്യുമ്പോള്‍ വേറെ എക്‌സ്പീരിയന്‍സായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.

ആദ്യം അമ്പി ചെയ്തു. പിന്നെ അന്യന്‍ ചെയ്തു. ലാസ്റ്റ് റെമോ ചെയ്തു. ആ സമയം വരുമ്പോള്‍ ക്യാരക്ടറായി മാറും. സിനിമയിലെ ഒരു സീന്‍ ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടിയെന്നും അദ്ദേഹം പറഞ്ഞു. അമ്പിയെപ്പോലെ വേഷം ധരിച്ച് റെമോ ആയി മാറണം. കണ്ണാടിയില്‍ നോക്കിയിട്ട് ഇത് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. ഇത് ശങ്കര്‍ സാറിനോട് താന്‍ പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്ലൈമാക്‌സ് ഒക്കെ ഒറ്റ ഷോട്ട് ആയിരുന്നു. ‘ഐ’ ചെയ്യുന്ന സമയത്ത് നല്ല വെയിറ്റ് കുറഞ്ഞിരുന്നു. ആ ഒറ്റ കാരണം കൊണ്ട് ഭാര്യ എന്നോട് മിണ്ടില്ലായിരുന്നുവെന്നും തന്നെ നോക്കുക പോലും ഇല്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു എന്നാല്‍ ധ്രുവിന് ഇതൊന്നും പ്രശ്‌നമൊന്നും ഇല്ലായിരുന്നുവെന്നും വിക്രം പറഞ്ഞു.

കോബ്രയില്‍ വിക്രത്തിന്റെ നായികയായെത്തുന്നത് ശ്രീനിധി ഷെട്ടിയാണ്. ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്റെ അരങ്ങേറ്റ ചിത്രം കൂടിയാണ്. എ.ആര്‍ റഹ്മാന്‍ സംഗീതം ഒരുക്കുന്ന ചിത്രത്തില്‍ റോഷന്‍ മാത്യു, മിയ, സര്‍ജാനോ ഖാലിദ് എന്നിവരുമുണ്ട്. ഒട്ടനവധി ഗെറ്റപ്പുകളിലാണ് വിക്രം ‘കോബ്രയില്‍’ എത്തുന്നത്.

Continue Reading
You may also like...

More in News

Trending

Recent

To Top