
News
തൃഷ രാഷ്ട്രീയത്തിലേക്കില്ല, പുറത്തുവന്ന റിപ്പോര്‍ട്ടുകളെ തള്ളി നടിയുടെ മാതാവ്
തൃഷ രാഷ്ട്രീയത്തിലേക്കില്ല, പുറത്തുവന്ന റിപ്പോര്‍ട്ടുകളെ തള്ളി നടിയുടെ മാതാവ്
Published on

കഴിഞ്ഞ ദിവസമായിരുന്നു തെന്നിന്ത്യന്‍ നടി തൃഷ രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്നു എന്ന വാര്‍ത്തകള്‍ പുറത്തെത്തിയത്. എന്നാല്‍ ഇപ്പോഴിതാ ഈ റിപ്പോര്‍ട്ടുകളെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് നടിയുടെ മാതാവ്. തൃഷ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരുമെന്നായിരുന്നു പുറത്തുവന്നിരുന്ന റിപ്പോര്‍ട്ടുകള്‍.
തൃഷ രാഷ്ട്രീയത്തിലേക്കില്ല. പുറത്തുവന്ന റിപ്പോര്‍ട്ടുകളെല്ലാം അഭ്യൂഹങ്ങളാണ്. തൃഷയ്ക്ക് രാഷ്ട്രീയത്തില്‍ ചേരാന്‍ താല്പര്യമില്ലെന്നാണ് മാതാവിന്റെ പ്രതികരണം. നിലവില്‍ പൊന്നിയിന്‍ സെല്‍വനാണ് തൃഷയുടേതായി റിലീസിന് ഒരുങ്ങുന്ന സിനിമ.
കുന്ദവായ് രാജകുമാരിയുടെ വേഷത്തിലാണ് തൃഷ ചിത്രത്തിലെത്തുന്നത്. രചയിതാവ് കല്‍ക്കി കൃഷ്ണമൂര്‍ത്തി എഴുതിയ അതേ പേരിലുള്ള ഒരു ചരിത്രഫിക്ഷന്‍ നോവലിനെ അടിസ്ഥാനമാക്കിയാണ് പൊന്നിയന്‍ സെല്വന് എന്ന ചിത്രം.
ചോള വംശത്തിലെ രാജരാജ ചോളന് ഒന്നാമന്റെ കഥയാണ് നോവല്‍ പറയുന്നത്. മണിരത്നവും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വമ്പന്‍ താര നിരയാണ് അണിനിരക്കുന്നത്. എ ആര് റഹ്മാന് സംഗീതം ഒരുക്കുന്ന ചിത്രത്തിന് രവി വര്മ്മന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...
മോഹൻലാൽ – തരുൺ മൂർത്തി ചിത്രമായ ‘തുടരും’ സിനിമയുടെ വ്യാജ പതിപ്പ് ട്രെയ്നിലിരുന്ന് കണ്ടയാൾ പിടിയിൽ. ബെംഗളൂരുവിൽ നിന്ന് പൂരം കാണാൻ...
മൂന്നു കിലോ കഞ്ചാവുമായി യുവ സംവിധായകൻ അനീഷ് അലി പിടിയിൽ. നേമം സ്വദേശിയായ അനീഷിനെ നെയ്യാറ്റിൻകരയിൽ വെച്ചാണ് പിടികൂടിയത്. വാഹന പരിശോധനയ്ക്കിടയിലാണ്...
മണിരത്നത്തിന്റെ സംവിധാനത്തിൽ പുറത്തെത്തിയ പൊന്നിയിൻ സെൽവൻ 2 ചിത്രത്തിലെ ‘വീര രാജ വീര’ എന്ന ഗാനവുമായി ബന്ധപ്പെട്ട പകർപ്പവകാശ ലംഘന കേസിൽ...