Connect with us

ഞാനെന്തിനാണ് ജീവിച്ചിരിക്കുന്നത്. ഞാന്‍ മരിച്ചിട്ടില്ല…; ഡോക്ടറിനോട് ഇതേക്കുറിച്ച് പറഞ്ഞതും ട്രീറ്റ്‌മെന്റ് തുടങ്ങി; ഡിപ്രഷനാണെന്ന് തിരിച്ചറിഞ്ഞത് എങ്ങനെയെന്ന് വെളിപ്പെടുത്തി ലക്ഷ്മി മേനോന്‍ !

News

യൂട്യൂബ് ചാനലിലൂടെയായി രസകരമായ വീഡിയോകളുമായെത്താറുള്ള താരമാണ് ലക്ഷ്മി മേനോന്‍. കഴിഞ്ഞ ദിവസം ഡിപ്രഷനെക്കുറിച്ച് ലക്ഷ്മി പറഞ്ഞ വാക്കുകൾ വലിയ രീതിയിൽ ചർച്ചയായിരിക്കുകയാണ്. ഡിപ്രഷനെ അഭിമുഖീകരിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോഴായിരുന്നു കഴിഞ്ഞ നാല് വര്‍ഷമായി ഞാന്‍ ചികിത്സയിലാണെന്ന ലക്ഷ്മിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ഉണ്ടായത്.

ഇന്‍സ്റ്റഗ്രാമിലെ ക്യുഎ സെക്ഷനില്‍ ആരാധകരുമായി സംവദിക്കുന്നതിനിടയിലായിരുന്നു ലക്ഷ്മി ഇതേക്കുറിച്ച് പറഞ്ഞത്. ഇതോടെ “എങ്ങനെയാണ് ഡിപ്രഷനാണെന്ന് തിരിച്ചറിഞ്ഞതെന്നായിരുന്നു ആരാധകർ ചോദിച്ച ചോദ്യങ്ങള്‍.

എന്റെ സ്‌റ്റോറി ചെക്ക് ചെയ്യൂ, എല്ലാം എഴുതാനായിട്ടില്ല, എന്നാലും കുറച്ച് കാര്യങ്ങളെക്കുറിച്ചൊക്കെ ഞാന്‍ എഴുതിയിട്ടുണ്ടെന്നായിരുന്നു ലക്ഷ്മി പറഞ്ഞത്.

“ഒന്നിലും താല്‍പര്യമുണ്ടായിരുന്നില്ല. അടിസ്ഥാനപരമായ കാര്യങ്ങളില്‍പ്പോലും ശ്രദ്ധയില്ലായിരുന്നു. സ്‌കിന്‍ കെയറോ ഹെയര്‍ കെയറോ ഒന്നും ചെയ്യുന്നുണ്ടായിരുന്നില്ല. എഴുന്നേല്‍ക്കുന്നത് തന്നെ മടിയുള്ള കാര്യമായിരുന്നു. ഞാനെന്തിനാണ് ജീവിച്ചിരിക്കുന്നത്. ഞാന്‍ മരിച്ചിട്ടില്ല, ഇനിയും പോരാടി ജീവിക്കണമല്ലോ എന്നോര്‍ത്തുള്ള നിരാശയായിരുന്നു.

ജീവിച്ചിരിക്കുന്നതിന്റെ വിലയൊന്നും അറിയില്ലായിരുന്നു. മറ്റുള്ളവരോട് സംസാരിക്കാനും പുറത്ത് പോവാനുമൊന്നും താല്‍പര്യമില്ലായിരുന്നു. പെട്ടെന്ന് ദേഷ്യം വരുമായിരുന്നു. വീട്ടിലെ കാര്യങ്ങളിലൊന്നും ശ്രദ്ധയില്ലായിരുന്നു. ശൂന്യമായൊരു മനസും എനര്‍ജി ലെവലുമായപ്പോഴാണ് സുഹൃത്തായ ഡോക്ടറിനോട് ഇതേക്കുറിച്ച് പറഞ്ഞതും ട്രീറ്റ്‌മെന്റ് തുടങ്ങിയതുമെന്നും ലക്ഷ്മി പറയുന്നു. മകള്‍ ഋതുമതിയായത് ആഘോഷിച്ചത് ചോദ്യം ചെയ്തയാള്‍ക്ക് രൂക്ഷമായ ഭാഷയില്‍ ലക്ഷ്മി മറുപടി കൊടുത്തിരുന്നു.

about lakshmi

Continue Reading
You may also like...

More in News

Trending

Recent

To Top