News
അമ്മാവന്‍ പറയുന്നത് പോലെ നോക്കുകയാണെങ്കില്‍ എന്റെ മോളെ കെട്ടിക്കാന്‍ നിര്‍ത്തിയിരിക്കുന്നതല്ല; മകള്‍ പ്രായപൂർത്തിയായത് ആഘോഷിച്ചതിനെ വിമര്‍ശിച്ചയാള്‍ക്ക് ലക്ഷ്മി മേനോന്റെ കിടിലന്‍ മറുപടി!
അമ്മാവന്‍ പറയുന്നത് പോലെ നോക്കുകയാണെങ്കില്‍ എന്റെ മോളെ കെട്ടിക്കാന്‍ നിര്‍ത്തിയിരിക്കുന്നതല്ല; മകള്‍ പ്രായപൂർത്തിയായത് ആഘോഷിച്ചതിനെ വിമര്‍ശിച്ചയാള്‍ക്ക് ലക്ഷ്മി മേനോന്റെ കിടിലന്‍ മറുപടി!
മലയാളികൾക്കിടയിൽ അവതാരകനായി ഇടം നേടിയ താരമാണ് മിഥുന്‍ രമേഷ്. അഭിനയവും ഡബ്ബിംഗുമൊക്കെയായി സജീവമായ അദ്ദേഹം മികച്ച അവതാരകന്‍ കൂടിയാണ്. ആര്‍ജെയായും മിഥുന്‍ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
മിഥുന്റെ ഭാര്യയും വ്‌ളോഗറുമായ ലക്ഷ്മി മേനോനും മകള്‍ തന്‍വിയുമെല്ലാം പ്രേക്ഷകര്‍ക്ക് പരിചയമുള്ളവരാണ്. കഴിഞ്ഞ ദിവസമായിരുന്നു തന്‍വി പ്രായപൂര്‍ത്തിയായതിന്റെ സന്തോഷം പങ്കുവെച്ച് മിഥുനും ലക്ഷ്മിയും എത്തിയത്. കുടുംബസമേതമുള്ള ആഘോഷത്തിന്റെ വീഡിയോയും ചിത്രങ്ങളും വൈറലായിരുന്നു. ചടങ്ങിനെ വിമര്‍ശിച്ചയാള്‍ക്ക് ചുട്ടമറുപടിയുമായെത്തിയിരിക്കുകയാണ് ലക്ഷ്മി മേനോന്‍.
12 വയസുകാരിയായ തന്‍വി പ്രായപൂര്‍ത്തിയായത് മിഥുനും ലക്ഷ്മിയും ഗംഭീരമായി ആഘോഷിച്ചിരുന്നു. മൈലാഞ്ചിയിട്ട് കൈനിറയെ വളകളും കഴുത്തില്‍ നിറയെ മാലകളും മുല്ലപ്പൂവുമൊക്കെയായി കല്യാണപ്പെണ്ണിനെ പോലെ തന്‍വിയെ അണിയിച്ചൊരുക്കിയിരുന്നു. പ്രിയപ്പെട്ടവരെല്ലാം തന്‍വിയെ കാണാനെത്തിയിരുന്നു. അതീവ സന്തോഷത്തോടെയായി മകളെ മുറുകെ ചേര്‍ത്ത് പിടിക്കുകയായിരുന്നു മിഥുനും ലക്ഷ്മിയും.
|”ഇങ്ങനെയൊരു സംഭവം മിഥുന്‍ ആഘോഷമാക്കുമെന്ന് കരുതിയില്ല. മുന്‍പൊക്കെ ഇത് ആഘോഷമാക്കിയതിന് പിന്നില്‍ ചില കാര്യങ്ങളുണ്ടായിരുന്നു. കല്യാണത്തിന് തയ്യാറാണെന്ന് ഒരു പെണ്‍കുട്ടി അനൗണ്‍സ് ചെയ്യുന്ന നിമിഷമാണ് പ്രായപൂര്‍ത്തിയാവുന്നതെന്നായിരുന്നു ഒരാള്‍ പറഞ്ഞത്. ഇങ്ങനെ പറഞ്ഞയാളുടെ കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച് മറുപടിയേകിയിരിക്കുകയാണ് ലക്ഷ്മി.
“മാനസികമായും ശാരീരികമായും ഒരുപാട് മാറ്റങ്ങള്‍ സംഭവിക്കുന്ന സമയമാണ്. മകളെ ചേര്‍ത്തുപിടിച്ച് അവളോടൊപ്പം നില്‍ക്കുകയാണ് ഞങ്ങളെല്ലാമെന്ന് ലക്ഷ്മി പറയുന്നു. അമ്മാവന്‍ പറയുന്നത് പോലെ നോക്കുകയാണെങ്കില്‍ എന്റെ മോളെ കെട്ടിക്കാന്‍ നിര്‍ത്തിയിരിക്കുന്നതല്ല. അമ്മാവന്‍ മരിച്ച് കഴിഞ്ഞാല്‍ പഴയകാല ആചാരമായ സഞ്ചയനവും പതിനാറടിയന്തിരവും നടത്തേണ്ടെന്നാണോ പറഞ്ഞുവരുന്നതെന്നുമായിരുന്നു ലക്ഷ്മി ചോദിച്ചത്.
ചേച്ചിയെ കാണാന്‍ നല്ല ഭംഗിയുണ്ടല്ലോ എന്താണ് മിസ് യൂണിവേഴസലില്‍ പങ്കെടുക്കാത്തതെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. ഞാനായിട്ട് വേറെ ആരുടേയും ഭാവി തകര്‍ക്കരുതല്ലോ അതുകൊണ്ടാണെന്നായിരുന്നു ലക്ഷ്മിയുടെ മറുപടി. ആറേഴ് വര്‍ഷം മുന്‍പ് സിനിമയില്‍ അഭിനയിക്കാന്‍ ശ്രമിച്ചിരുന്നു. അന്ന് കൃത്യമായൊരു മറുപടി ലഭിച്ചിരുന്നില്ല. ഇപ്പോള്‍ കണ്ടന്റ് വീഡിയോകള്‍ ചെയ്യാനാണ് ഇഷ്ടം. ഇപ്പോള്‍ അഭിനയമോഹമില്ലെന്നും ലക്ഷ്മി പറഞ്ഞിരുന്നു.
പ്രണയിച്ച് വിവാഹിതയാവരാണ് മിഥുനും ലക്ഷ്മിയും. ഒരു ഷോയ്ക്കിടയിലായിരുന്നു ആദ്യം കണ്ടത്. മെസ്സേജിലൂടെയായാണ് മിഥുന്‍ തന്റെ ഇഷ്ടം ലക്ഷ്മിയെ അറിയിച്ചത്. ആ മെസ്സേജ് ലക്ഷ്മിയുടെ അമ്മ കണ്ടതോടെയാണ് സീന്‍ മാറിയത്. മിഥുന്റെ അമ്മയെ വിളിച്ചതോടെ വിവാഹവും തീരുമാനിക്കുകയായിരുന്നുവെന്നും ഇരുവരും മുന്‍പ് പറഞ്ഞത്. വിവാഹത്തിന് മുന്‍പ് ഒത്തിരി സമയം പ്രണയിക്കാനൊന്നും കിട്ടാത്തതില്‍ വിഷമമുണ്ടെന്ന് ലക്ഷ്മി പറഞ്ഞിരുന്നു. പ്രണയം വീട്ടിലറിഞ്ഞതോടെ പെട്ടെന്ന് എന്‍ഗേജ്‌മെന്റും പിന്നീട് വിവാഹവും നടത്തുകയായിരുന്നു.
about midhun