തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള യുവതാരങ്ങളില്‍ ഒരാളാണ് റാണ ദഗ്ഗുബതി. ഒരുകാലത്ത് താരത്തിന്റെ പേരിനൊപ്പം ഗോസിപ്പ് കോളങ്ങളില്‍ പലതവണ ഇടം പിടിച്ച പേരാണ് തൃഷയുടേത്. ഇരുവരും ദീര്‍ഘകാലം പ്രണയത്തിലാണെന്നും വിവാഹിതരാകാന്‍ പോകുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
റാണയും തൃഷയും വളരെ കാലമായി സുഹൃത്തുക്കളാണ്. ഇടയ്ക്ക് പലപ്പോഴായി ഇരുവരും റിലേഷന്ഷിപ്പിലായിരുന്നിട്ടുണ്ടെന്നും പലവട്ടം ബ്രേക്കപ്പ് ആവുകയും വീണ്ടും ഒരുമിക്കുകയുമായിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഒരിക്കല്‍ താനും തൃഷയും പ്രണയത്തിലായിരുന്നുവെന്ന കാര്യം റാണ തുറന്ന് സമ്മതിക്കുകയുണ്ടായി.
കോഫി വിത്ത് കരണിലെത്തിയപ്പോഴായിരുന്നു നടന്റെ വെളിപ്പെടുത്തല്‍. ബാഹുബലിയുടെ സമയത്തായിരുന്നു റാണ കോഫി വിത്ത് കരണിലെത്തിയത്. ഒപ്പം ചിത്രത്തിന്റെ സംവിധായകന് എസ്എസ് രാജമൗലിയും നായകന് പ്രഭാസമുണ്ടായിരുന്നു. പരിപാടിക്കിടെ പ്രഭാസാണ് റാണയും തൃഷയും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് സംസാരിച്ചത്.
റാണയോടായി തൃഷയുമായി വീണ്ടും ഒരുമിക്കണമെന്ന് പ്രഭാസ് പറയുകയായിരുന്നു. താനും തൃഷയും കുറച്ച് കാലം പ്രണയത്തിലായിരുന്നുവെന്നും എന്നാല്‍ വര്‍ഷങ്ങളായി തങ്ങള്‍ സുഹൃത്തുക്കളാണെന്നായിരുന്നു റാണ പറഞ്ഞത്. എന്തുകൊണ്ടോ താനും തൃഷയും തമ്മിലുള്ള പ്രണയ ബന്ധം ശരിയായി വരുന്നില്ലെന്നും അതിനാല്‍ രണ്ടു പേരും സുഹൃത്തുക്കളായി തുടരാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് റാണ പറഞ്ഞത്.
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് അഖിൽമാരാർക്കെതിരേ പോലീസ് കേസെടുത്തത്. ഈ കേസിൽ സംവിധായകൻ അഖിൽ മാരാരെ 28...
മലയാളികളുടെ പ്രിയങ്കരനാണ് നടനവിസ്മയം മോഹൻലാൽ. തന്റെ 65ാം പിറന്നാൾ ആഘോഷത്തിന്റെ തിളക്കത്തിലാണ് അദ്ദേഹം. ഇന്ന് കൊച്ചുകുട്ടികൾ വരെ സ്നേഹത്തോടെ വിളിക്കുന്ന ‘ലാലേട്ട’ന്റെ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...