Actress
സോറോയുടെ വേർപാടിന‍്റെ വേദനയിൽ നിന്ന് കര കയറാൻ ഇസി എത്തി; സന്തോഷം പങ്കുവെച്ച് തൃഷ
സോറോയുടെ വേർപാടിന‍്റെ വേദനയിൽ നിന്ന് കര കയറാൻ ഇസി എത്തി; സന്തോഷം പങ്കുവെച്ച് തൃഷ
അമീർ സംവിധാനം ചെയ്ത് 2002ൽ റിലീസ് ചെയ്ത മൗനം പേസിയതേ എന്ന സിനിമയിലൂടെ നായികയായി സിനിമാ രംഗത്തേയ്ക്കെത്തിയ തൃഷയ്ക്ക് ഇന്ന് തെന്നിന്ത്യയെ നിറയെ ആരാധകരാണ്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം വൈറലായി മാറാറുണ്ട്. അടുത്തിടെ തന്റെ പ്രിയ വളർത്തുനായയായ സോറോയുടെ വിയോഗ വാർത്ത തൃഷ പങ്കുവച്ചിരുന്നു. ഇക്കഴിഞ്‍ ക്രിസ്മസ് ദിനത്തിലായിരുന്നു നടി ദുഃഖം പങ്കുവെച്ചത്. എൻറെ മകൻ മരിച്ചു എന്ന ഒരു കുറിപ്പോടെയായിരുന്നു താരം ദുഃഖം പങ്കുവെച്ചിരുന്നത്. സ്വന്തം മകനെപ്പോലെ താലോലിച്ചു വളർത്തിയ നായക്കുട്ടി സോറോയുടെ വിയോഗം നടിയെ ഏറെ കണ്ണീരിലാഴ്ത്തിയിരുന്നു.
ഈ ക്രിസ്മസ് പുലരിയിൽ എൻറെ മകൻ സോറോ മരണപ്പെട്ടു. എന്നെ നന്നായി അറിയുന്നവർക്കറിയാം അവൻ എനിക്ക് എത്രത്തോളം പ്രിയപ്പെട്ടവനാണെന്ന്. അവനില്ലാത്ത ജീവിതം എനിക്ക് അത്രമേൽ കഠിനമാണ്. ഞാനും എൻറെ കുടുംബവും അവൻറെ വിയോഗത്തിൻറെ ദുഃഖത്തിൽ നിന്ന് കരകയറിയിട്ടില്ല. ഇക്കാരണത്താൽ ജോലിയിൽ നിന്നും കുറച്ചുദിവസത്തെ ഇടവേളയെടുക്കുകയാണ് ഞാൻ. എന്നാണ് തൃഷ കുറിച്ചത്.
ഇപ്പോഴിതാ തന്റെ പുതിയ വളർത്തുനായയെ പരിചയപ്പെടുത്തിയിരിക്കുകയാണ് നടി. ചോക്ലേറ്റ് നിറത്തിലുള്ള നായകുട്ടിയെ കയ്യിലെടുത്ത് നിൽക്കുന്ന ചിത്രങ്ങളും ഉൾപ്പെടുത്തികൊ തൃഷ പങ്കുവെച്ചിട്ടുണ്ട്. ‘ഇസി’ എന്നാണ് നായയ്ക്ക് പേര് ഇട്ടിരിക്കുന്നത്. ഫെബ്രുവരി രണ്ടാം തീയതിയാണ് തൃഷ ഇസിയെ ദത്തെടുക്കുന്നത്. ലോകേഷ് ബാലചന്ദ്രൻ എന്നയാളാണ് ഇസിയെ തൃഷയ്ക്ക് നൽകിയതെന്നും നടി കുറിച്ചിട്ടുണ്ട്.
‘2.2.2025 ഞാൻ ഇസിയെ ദത്തെടുത്ത ദിവസം. എന്റെ ജീവിതത്തിൽ കുറച്ച് വെളിച്ചം ആവശ്യമായിരുന്നപ്പോഴാണ് ലോകേഷ് ബാലചന്ദ്രൻ എനിക്ക് ഇസിയെ തന്നത്. അവൾ എന്നെ രക്ഷിച്ചു. എന്നേയ്ക്കും എന്റെ വാലന്റെെൻ എന്നാണ് നടി കുറിച്ചിരിക്കുന്നത്. പിന്നാലെ നിരവദി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.
അതേസമയം, 2012ലാണ് സോറോയെ തൃഷയ്ക്ക് ലഭിക്കുന്നത്. അന്നുമുതൽ സോറോയ്ക്കൊപ്പമുള്ള ഓരോ നിമിഷങ്ങളും തനിക്ക് അത്രമേൽ പ്രിയപ്പെട്ടതായിരുന്നുവെന്നാണ് തൃഷ പറയുന്നത്. സോറോയുടെ ചിത്രങ്ങളും താരം സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. സോറോയുടെ കുഴിമാടത്തിൻറെ ചിത്രങ്ങളും തൃഷ പോസ്റ്റ് ചെയ്തിട്ടുണ്ട്.
വളർത്ത് മൃഗം എന്നതിനപ്പുറം സ്വന്തം മകനെ പോലെയായിരുന്നു സോറോ തൃഷയ്ക്ക്. വീട്ടിൽ സോറോയ്ക്കൊപ്പമുള്ള സന്തോഷകരമായ നിമിഷങ്ങൾ തൃഷ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ടായിരുന്നു. കരിയറിൽ ഒരു ഘട്ടത്തിലുണ്ടായ വീഴ്ച, നിശ്ചയിച്ച വിവാഹത്തിൽ നിന്ന് പിന്മാറിയത് തുടങ്ങിയ വിഷമഘട്ടങ്ങൾ തൃഷ അഭിമൂഖീകരിച്ചിട്ടുണ്ട്. അന്നെല്ലാം സോറോ തൃഷയ്ക്കൊപ്പമുണ്ട്. ഇന്ന് കരിയറിലെ സുവർണ കാലഘട്ടത്തിലൂടെ തൃഷ കടന്ന് പോകുമ്പോഴും സോറോ ഒപ്പമുണ്ടായിരുന്നു.
2016നുശേഷം ഒരു വർഷം സിനിമയിൽ നിന്നും വിട്ടുനിന്ന നടി പിന്നീട് ‘96’ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തി. പൊന്നിയിൻ സെൽവനിലെ വേഷവും നടിയുടെ കരിയറിൽ ഏറെ സ്വാധീനം ചെലുത്തിയിരുന്നു. അതേസമയം, തൃഷയെ കുറിച്ച് പല ഗോസിപ്പുകളും സജീവമാണ്. നടൻ വിജയ് ഭാര്യയുമായി 4 വർഷമായി വേർപിരിഞ്ഞിട്ടെനും ഈ 4 വർഷമായി രഹസ്യമായി തൃഷയുമായി പ്രണയത്തിൽ ആണെന്നും ആണ് പലരും പറയുന്നത്.
മാത്രമല്ല വിജയുടെ വിവാഹമോചനത്തിന് കാരണം തൃഷയോട് ഉള്ള അടുപ്പം ആണെന്നും ഇവർ ചൂണ്ടികാട്ടുന്നു. കുറച്ചു നാളുകൾക്ക് മുൻപ് സുചി ലീക്സിലൂടെ പ്രസിദ്ധി നേടിയ ഗായിക സൂചിത്രയുടെ വെളിപ്പെടുത്താലും വൈറൽ ആയിരുന്നു. വിജയുടെ വീട്ടിൽ ഇടയ്ക്കിടെ പാർട്ടി നടക്കാറുണ്ടെന്നും തൃഷ അതിൽ പ്രധാന വ്യക്തിയാണെന്നും പറഞ്ഞിരുന്നു. തൃഷ ഇനിയും വിവാഹിതയാവാതെ നിൽക്കുന്നതിന്റെ കാരണം വിജയ് ആണെന്നും തുടങ്ങി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്ന് വരുന്നത്.
