Connect with us

50 ലധികം തവണ ദിലീപിന് ആ ഫോൺ കോൾ എത്തി, കള്ളനും പോലീസും കളി, നിർണ്ണായക വെളിപ്പെടുത്തൽ ആ പത്ത്‌ ചോദ്യങ്ങൾ; അതിജീവിതയുടെ സഹോദരന്റെ എൻട്രി

News

50 ലധികം തവണ ദിലീപിന് ആ ഫോൺ കോൾ എത്തി, കള്ളനും പോലീസും കളി, നിർണ്ണായക വെളിപ്പെടുത്തൽ ആ പത്ത്‌ ചോദ്യങ്ങൾ; അതിജീവിതയുടെ സഹോദരന്റെ എൻട്രി

50 ലധികം തവണ ദിലീപിന് ആ ഫോൺ കോൾ എത്തി, കള്ളനും പോലീസും കളി, നിർണ്ണായക വെളിപ്പെടുത്തൽ ആ പത്ത്‌ ചോദ്യങ്ങൾ; അതിജീവിതയുടെ സഹോദരന്റെ എൻട്രി

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അതിജീവിതയുടെ സഹോദരന്റെ മാസ് എൻട്രി. കേസിൽ ദിലീപിനെതിരെ ചോദ്യവുമായിട്ടാണ് അതിജീവിതയുടെ സഹോദരൻ എത്തിയിരിക്കുന്നത്. ‘ദിലീപ് നിരപരാധിയെങ്കില്‍’ എന്ന് തലക്കെട്ടിലാണ് അദ്ദേഹത്തിന്റെ ചോദ്യങ്ങൾ. നടി ആക്രമിക്കപ്പെട്ട ദിവസം ദിലീപ് വ്യാജ രേഖ ഉണ്ടാക്കിയതുൾപ്പെടെയുള്ള കാര്യങ്ങളെ കുറിച്ചാണ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ ചോദ്യം ഉന്നയിച്ചിരിക്കുന്നത്.

എന്തിനു നടി അക്രമിക്കപ്പെട്ട ദിവസം വ്യാജ രേഖകള്‍ ഉണ്ടാക്കി, താന്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് എന്നു വരുത്തി… എന്തിന് ഒരു നിരപരാധി ഇങ്ങനെ ചെയ്തു?നവംബര്‍ 15, 2017 നടിയെ ആക്രമിച്ച വീഡിയോ ദിലീപ് പത്മസരോവരത്തില്‍ കണ്ടു എന്ന് ബാലചന്ദ്രന്‍ വെളിപ്പെടുത്തി. ഇതേ വീഡിയോ 30 ഡിസംബര്‍ 2017ല്‍ അനൂപിന്റെ മൊബൈലില്‍ നിന്നും സെക്കന്‍ഡ് ബൈ സെക്കന്‍ഡ് വിവരണം പൊലീസ് കണ്ടെത്തി. ഒറിജിനല്‍ വീഡിയോ ദിലീപ്, കുടുംബത്തിന്റെ കൈയ്യില്‍ ഇല്ലെങ്കില്‍ ഇത് എങ്ങനെ നടക്കും. ‘ഈ ഒറ്റകാര്യം മാത്രം മതി ഈ വീഡിയോ ദിലീപിന്റെ കൈയ്യില്‍ എത്തി എന്നു മനസ്സില്‍ ആക്കാന്‍. കൂടാതെ പള്‍സര്‍ സുനി തന്നെ ദിലീപ് തന്ന കൊട്ടേഷന്‍ എന്ന് സമ്മതിച്ചു. പോരാതെ സുനി ദിലീപിന് എഴുതിയ കത്തും, കൂടാതെ സാക്ഷി മൊഴികളും മാത്രം മതി ഇത് മനസ്സില്‍ ആക്കാന്‍. ആദ്യം സാഗറിനെ ഭീഷണിപ്പെടുത്തി മൊഴി മാറ്റി എങ്കിലും ഇപ്പോള്‍ സാഗര്‍ വീണ്ടും അത് സമ്മതിച്ചു കഴിഞ്ഞു.

ഒരു നിരപരാധി എന്തിന് ക്രൈം റി കണ്‍സ്ട്രക്ഷന്‍ ചെയ്തു അപ്പോള്‍ കാണിക്കുന്ന ആ അറിവ്, വീഡിയോ പല തവണ കണ്ട ഒരു ആള്‍ക്ക് മാത്രമേ സാധ്യം ആകൂ. ഈ അറിവ് ഈ നിരപരാധിക്ക് എങ്ങനെ കിട്ടി.

ഒരു നിരപരാധി എന്തിന് കോടതി സബ്മിറ്റ് ചെയ്യാന്‍ പറഞ്ഞ ഫോണുകള്‍ സായി ശങ്കര്‍ എന്ന ഹാക്കറിനെ ഉപയോഗിച്ച് നശിപ്പിച്ചത് എന്തിന് ?

ഒരു നിരപരാധി എന്തിന് കോടതി സബ്മിറ്റ് ചെയ്യാന്‍ പറഞ്ഞ ഫോണുകള്‍ സായി ശങ്കര്‍ എന്ന ഹാക്കറിനെ ഉപയോഗിച്ച് നശിപ്പിച്ചത് എന്തിന്?. കോടതി രേഖകള്‍ ഈ കേസില്‍ ഒരു താല്‍പര്യവും ഇല്ലാതെ പ്രതിയുടെ സെല്‍ ഫോണില്‍ എങ്ങനെ വന്നു. എന്താണ് അതിന്റെ ആവശ്യം?

കുറ്റം ആരോപിക്കപ്പെട്ട സമയം 50 ലധികം തവണ എന്തിന് ഡിജിപി ബെഹ്‌റ ദിലീപിനെ വിളിച്ചു. ഇവര്‍ കള്ളനും പൊലീസും കളി ആയിരുന്നോ? അതോ പണത്തില്‍ മുങ്ങി നീരാടി ബെഹ്‌റ തൊപ്പി ദിലീപിന്റെ തലയില്‍ വെച്ചതോ? പോയ കാര്യം എന്തായി, ബൈജു പൗലോസ്, അപ്പോള്‍ ബൈജു പൗലോസ് നിരപരാധി ദിലീപിന്റെ അളിയന്‍ ആണോ? വീട്ടില്‍ ഇരുന്നു ഒരു പൊലീസ് ഉദ്യോഗസ്ഥനെ പറ്റി ചര്‍ച്ച ചെയ്യാന്‍. ഗ്രൂപ്പില്‍ ഇട്ടു തട്ടണം. ഏട്ടന്‍ വല്ല മെസിയോ, മറഡോണയോ ആണോ.. പറയൂ ഫാന്‍സ്

രാമന്‍പിള്ള സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചത് നമ്മള്‍ കണ്ടു. മൊഴി പഠിപ്പിക്കൽ നാം കേട്ടു. ഫോണില്‍ നിന്നു ഡാറ്റാ മാറ്റാന്‍ സായി ശങ്കറിനെ ഹോട്ടല്‍, സ്വന്തം ഓഫീസില്‍ വിളിച്ചു വരുത്തിയത് നാം കണ്ടു..നിരപരാധി ആണേല്‍ എന്തിനാ?

ഈ കേസിന്റെ ഫുള്‍ ഡിസ്‌കഷന്‍ എങ്ങനെ നിരപരാധി ആയ ദിലീപിന്റെ വീട്ടിലെ ചാറ്റില്‍ നിന്നും ബാലചന്ദ്രന് കിട്ടി?

പള്‍സറിന്റെ അമ്മയുടെ അക്കൗണ്ടില്‍ എവിടുന്ന് പണം. പള്‍സറിനെ അറിയില്ല എന്ന് പറഞ്ഞ പാവം ഏട്ടന്‍. എത്ര സാക്ഷികള്‍, ഫോട്ടോ, ഫിനാന്‍ഷ്യല്‍ ട്രാന്‍സാക്ഷന്‍ അങ്ങനെ അല്ല എന്നു പറയുന്നു?

എന്തിനാണ് ഇത് അവര്‍ അനുഭവിക്കേണ്ട ശിക്ഷ ആയിരുന്നു എന്ന് അനൂപ് പറയണേ?

More in News

Trending

Recent

To Top