Connect with us

തൃഷയെ വിവാഹം കഴിക്കാനിരുന്നയാള്‍…ഇപ്പോള്‍ മറ്റൊരു താരസുന്ദരിയെ വിവാഹം കഴിക്കാനൊരുങ്ങുന്നു!

Tamil

തൃഷയെ വിവാഹം കഴിക്കാനിരുന്നയാള്‍…ഇപ്പോള്‍ മറ്റൊരു താരസുന്ദരിയെ വിവാഹം കഴിക്കാനൊരുങ്ങുന്നു!

തൃഷയെ വിവാഹം കഴിക്കാനിരുന്നയാള്‍…ഇപ്പോള്‍ മറ്റൊരു താരസുന്ദരിയെ വിവാഹം കഴിക്കാനൊരുങ്ങുന്നു!

തെന്നിന്ത്യയില്‍ ഇപ്പോഴും നിറയെ ആരാധകരുള്ള താരമാണ് തൃഷ. സഹനടിയായി തന്റെ അഭിനയ ജീവിതം തുടങ്ങിയ തൃഷയ്ക്ക് മുന്‍നിര നായികയായി ഉയരാന്‍ അധികം കാലതാമസമൊന്നും തന്നെ വേണ്ടി വന്നില്ല. എന്നാല്‍ ഇപ്പോഴും സിംഗിളായി തുടരുന്ന തൃഷ എന്താണ് തൃഷ വിവാഹം ചെയ്യാത്തതെന്ന് ആരാധകര്‍ ചോദിക്കാറുണ്ട്. പലപ്പോഴും ഗോസിപ്പ് കോളങ്ങളിലും തൃഷയുടെ പേര് നിറഞ്ഞു നില്‍ക്കാറുണ്ട്.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പൊന്നിയന്‍ സെല്‍വന്‍ എന്ന സിനിമയുടെ വിജയത്തിന് ശേഷം നിരവധി സിനിമകളാണ് തൃഷയ്ക്ക് കിട്ടി കൊണ്ടിരിക്കുന്നത്. അജിത്തിനൊപ്പവും കമലിനൊപ്പം തക് ലൈഫ്, ചിരഞ്ജീവിയ്‌ക്കൊപ്പം വിശ്വംബര, മോഹന്‍ലാലിനൊപ്പം റാം തുടങ്ങി നാല് ഭാഷകളിലെ സൂപ്പര്‍താരങ്ങളുടെ സിനിമകളാണ് ഇനി തൃഷയുടേതായി വരാനിരിക്കുന്നത്. മാത്രമല്ല വിജയ്‌ക്കൊപ്പം ലിയോ എന്ന ചിത്രത്തിലൂടെ ഗംഭീര പ്രകടനവും നടി കാഴ്ച വെച്ചിരുന്നു.

വര്‍ഷങ്ങളായി സിനിമയില്‍ സജീവമാണെങ്കിലും തൃഷ ഇനിയും ദാമ്പത്യ ജീവിതത്തിലേക്ക് പ്രവേശിക്കാത്തതാണ് ആരാധകരെ നിരാശരാക്കുന്നത്. മുന്‍പ് ചില നടന്മാരുമായി നടി പ്രണയത്തിലായെന്ന തരത്തില്‍ കിംവദന്തികള്‍ വന്നെങ്കിലും അതൊന്നും വിവാഹജീവിതത്തിലേക്ക് എത്തിയില്ല. എന്നാല്‍ ഇടയ്ക്ക് വിവാഹം കഴിക്കാന്‍ തീരുമാനിച്ച നടിയുടെ വിവാഹനിശ്ചയം നടന്നെങ്കിലും അതും മുടങ്ങി പോവുകയായിരുന്നു.

2015 ലായിരുന്നു ബിസിനസുകാരനായ വരുണ്‍ മണിയനുമായി നടി തൃഷയുടെ വിവാഹനിശ്ചയം നടത്തുന്നത്. അന്ന് വലിയ ആഘോഷമായി കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ നടത്തിയ ഇരുവരുടെയും നിശ്ചയത്തിന്റെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു. പക്ഷേ, ഇവര്‍ക്കിടയില്‍ പിന്നീടുണ്ടായ പ്രശ്‌നമെന്താണെന്ന് അറിയില്ലെങ്കിലും താരങ്ങള്‍ വളരെ പെട്ടെന്ന് വേര്‍പിരിഞ്ഞു. അങ്ങനെ നടിയുടെ വിവാഹവും മുടങ്ങി.

പിന്നീട് പലപ്പോഴും തൃഷയുടെ വിവാഹക്കാര്യം ചര്‍ച്ചയാവാറുണ്ടെങ്കിലും ഇപ്പോഴും അവിവാഹിതയായി തുടരുകയാണ് നടി. എന്നാലിപ്പോള്‍ പുറത്ത് വരുന്ന മറ്റ് ചില റിപ്പോര്‍ട്ടുകളില്‍ നടിയുടെ മുന്‍വരനെ പറ്റിയുള്ള കാര്യങ്ങളാണുള്ളത്. ഒരിക്കല്‍ തൃഷയെ വിവാഹം കഴിക്കാനൊരുങ്ങിയ വരുണ്‍ മണിയന്‍ വിവാഹിതനാവാന്‍ പോവുകയാണ്. വരുണ്‍ പ്രശസ്ത നടി ബിന്ദു മാധവിയുമായി ഡേറ്റിംഗിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ ഞങ്ങള്‍ ഇരുവരും ഡേറ്റിംഗിലാണെന്ന് ബിന്ദു മാധവി സ്ഥിരീകരിച്ചിരിക്കുകയാണ്.

വരുണ്‍ തൃഷയുമായുള്ള ബന്ധം വേര്‍പെടുത്തിയതിന് ശേഷമാണ് ഞങ്ങള്‍ ഇരുവരും ഡേറ്റിംഗ് ആരംഭിച്ചത്. അല്ലാതെ അദ്ദേഹവും തൃഷയുമായി ബന്ധത്തിലായിരിക്കുമ്പോള്‍ ഞങ്ങള്‍ക്കിടയില്‍ യാതൊരു ബന്ധവും ഇല്ലായിരുന്നു എന്നും ബിന്ദു പറഞ്ഞു. കഴിഞ്ഞ കുറച്ച് കാലങ്ങളായി ഈ വാര്‍ത്തകള്‍ പ്രചരിക്കാറുണ്ടെങ്കിലും ഔദ്യോഗികമായ സ്ഥിരീകരണം വന്നത് ഇപ്പോഴാണ്.

തമിഴ് താരമെന്ന് അറിയപ്പെടുമ്പോഴും മലയാളി ബന്ധം കൂടിയുണ്ട് തൃഷയ്ക്ക്. പാലക്കാട്ടെ അയ്യര്‍ ഫാമിലിയിലാണ് തൃഷയുടെ മാതാപിതാക്കള്‍ ജനിച്ചു വളര്‍ന്നത്. തൃഷയുടെ അച്ഛന്‍ കൃഷ്ണനും അമ്മ ഉമ്മയും ഏറെനാള്‍ ജീവിച്ചത് പാലക്കാട്ടെ കല്‍പ്പാത്തിയിലാണ്. പിന്നീടാണ് ഇവര്‍ ചെന്നൈയിലേക്ക് താമസം മാറിയത്. പ്രിയദര്‍ശനാണ് ആദ്യമായി തൃഷയെ സിനിമയിലേക്ക് പരിചയപ്പെടുത്തുന്നതും.

പ്രിയദര്‍ശന്റെ ‘ലേസ ലേസ’ എന്ന ചിത്രത്തിനു വേണ്ടിയാണ് തൃഷ ആദ്യമായി കരാര്‍ ഒപ്പിടുന്നത്. എന്നാല്‍ പലവിധ കാരണങ്ങളാല്‍ ചിത്രം വൈകിപ്പോവുകയായിരുന്നു. സൂര്യയെ നായകനാക്കി അമീര്‍ സുല്‍ത്താന്‍ സംവിധാനം ചെയ്ത ‘മൗനം പേശിയതേ’ ആണ് റിലീസിനെത്തിയ ആദ്യ തൃഷ ചിത്രം. നിവിന്‍ പോളിയെ നായകനാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘ഹേയ് ജൂഡ്’ എന്ന ചിത്രത്തിലൂടെ മലയാളത്തിലും തൃഷ അരങ്ങേറ്റം കുറിച്ചു. ക്രിസ്റ്റല്‍ ആന്‍ എന്ന ആംഗ്ലോ ഇന്ത്യന്‍ കഥാപാത്രത്തെയാണ് തൃഷ ചിത്രത്തില്‍ അവതരിപ്പിച്ചത്.

ജോഡി എന്ന ചിത്രത്തില്‍ ഒരു അതിഥി വേഷത്തിലാണ് തൃഷ ആദ്യമായി അഭിനയിച്ചത്. പിന്നീട് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ലേയ്‌സ ലേയ്‌സ എന്ന ചിത്രത്തില്‍ അഭിനയിച്ചു. സൂര്യയോടൊപ്പം അഭിനയിച്ച മൌനം പേസിയാതെ എന്ന ചിത്രത്തിലൂടെയാണ് തൃഷ ശ്രദ്ധ നേടുന്നത്. വിക്രം നായകനായി അഭിനയിച്ച സാമി, വിജയ് നായകനായി അഭിനയിച്ച ഗില്ലി തുടങ്ങിയ ചിത്രങ്ങളും വിജയമായതോടെ തൃഷ മുന്‍നിര താരമായി.

More in Tamil

Trending