Connect with us

വിജയുടെ വീടിന് മുന്നില്‍ മദ്യപിച്ച് പാട്ടുപാടി തൃഷ ഡാന്‍സ് കളിച്ചു, പുറത്ത് വിജയ്ക്ക് നല്ല മുഖമാണുള്ളത്, പക്ഷേ ഇതുപോലെയുള്ള പാര്‍ട്ടികള്‍ എല്ലായിപ്പോഴും നടക്കുന്നത് വിജയുടെ വീട്ടിലാണ്; സുചിത്ര

Tamil

വിജയുടെ വീടിന് മുന്നില്‍ മദ്യപിച്ച് പാട്ടുപാടി തൃഷ ഡാന്‍സ് കളിച്ചു, പുറത്ത് വിജയ്ക്ക് നല്ല മുഖമാണുള്ളത്, പക്ഷേ ഇതുപോലെയുള്ള പാര്‍ട്ടികള്‍ എല്ലായിപ്പോഴും നടക്കുന്നത് വിജയുടെ വീട്ടിലാണ്; സുചിത്ര

വിജയുടെ വീടിന് മുന്നില്‍ മദ്യപിച്ച് പാട്ടുപാടി തൃഷ ഡാന്‍സ് കളിച്ചു, പുറത്ത് വിജയ്ക്ക് നല്ല മുഖമാണുള്ളത്, പക്ഷേ ഇതുപോലെയുള്ള പാര്‍ട്ടികള്‍ എല്ലായിപ്പോഴും നടക്കുന്നത് വിജയുടെ വീട്ടിലാണ്; സുചിത്ര

ഒരുകാലത്ത് തമിഴ് സിനിമാ ലോകത്തെയാകെ പിടിച്ചുകുലുക്കിയ വിവാദമായിരുന്നു 2017 ലുണ്ടായ സുചി ലീക്‌സ്. പിന്നണി ഗായിക സുചിത്രയുടെ ട്വിറ്റര്‍ പേജിലൂടെ പുറത്ത് വിട്ട ചിത്രങ്ങളും വീഡിയോസുമാണ് വിവാദങ്ങള്‍ക്ക് കാരണമായത്. പിന്നീട് കുറേ കാലമായി സുചിത്രയെ കുറിച്ച് യാതൊരു വിവരങ്ങളും ഇല്ലായിരുന്നു. എന്നാല്‍ വീണ്ടും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോളിവുഡില്‍ കൊടുങ്കാറ്റ് സൃഷ്ടിച്ചിരിക്കുകയാണ് സുചിത്ര.

ധനുഷ്, ഐശ്വര്യ രജിനികാന്ത്, തൃഷ, ചിമ്പു, കാര്‍ത്തിക് കുമാര്‍, കമല്‍ഹാസന്‍ തുടങ്ങി നിരവധി താരങ്ങള്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഗായിക ഉന്നയിച്ചത്. പുറംലോകത്തിന് അറിയാത്ത താരങ്ങളുടെ ജീവിതരീതികളെ കുറിച്ച് പറഞ്ഞ ഗായിക നടി തൃഷയെ കുറിച്ചും നിരവധി അറിയാക്കഥകളാണ് പുറത്ത് വിട്ടിരിക്കുന്നത്. തൃഷയും വിജയും തമ്മിലുള്ള ബന്ധത്തെ കുറിച്ചും ആര്‍ക്കും അറിയാത്ത ചില സംഭവങ്ങളെ പറ്റിയുമാണ് സുചിത്ര വെളിപ്പെടുത്തിയിരിക്കുന്നത്.

ഇളയദളപതി വിജയും തൃഷയും അടുത്ത സുഹൃത്തുക്കളാണ്. എല്ലാ രണ്ടുദിവസം കൂടുമ്പോഴും വിജയുടെ വീട്ടില്‍ ചില പാര്‍ട്ടികള്‍ നടക്കാറുണ്ട്. അവിടുത്തെ മുഖ്യ സാന്നിധ്യമാണ് നടി. ഒരു പാര്‍ട്ടിയ്ക്കിടെ വിജയുടെ വീടിന് മുന്നില്‍ മദ്യപിച്ച് പാട്ടുപാടി തൃഷ ഡാന്‍സ് കളിക്കുകയും ചെയ്തിരുന്നു. അതിനുള്ള ധൈര്യമൊക്കെ തൃഷയ്ക്കുണ്ട്. പുറത്ത് വിജയ്ക്ക് നല്ല മുഖമാണുള്ളത്. എന്നാല്‍ ഇതുപോലെയുള്ള പാര്‍ട്ടികള്‍ എല്ലായിപ്പോഴും നടക്കുന്നത് അദ്ദേഹത്തിന്റെ വീട്ടിലാണെന്നും സുചിത്ര കൂട്ടിച്ചേര്‍ത്തു.

അതോടു കൂടി വിജയുടെ വിവാഹമോചന വാര്‍ത്തകള്‍ വീണ്ടും സജീവമായിരിക്കുകയാണ്. വിജയും സംഗീതയും വേര്‍പിരിഞ്ഞു, എന്നാല്‍ ഇത് രഹസ്യമായി വെച്ചിരിക്കുകയാണ് എന്നാണ് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. നടി തൃഷയുമായുള്ള ബന്ധമാണ് വിവാഹമോചനത്തിന് കാരണമെന്നും പ്രചരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സുചിത്രയുടെ വെളിപ്പെടുത്തല്‍ പുറത്ത് വന്നതോടെ പലരും ഇത് ഉറപ്പിക്കുന്നുണ്ട്.

ഇത്തരത്തില്‍ തൃഷയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ദിനംപ്രതി സുചിത്ര നടത്തി കൊണ്ടിരിക്കുന്നത്. തന്നെ കുറ്റക്കാരിയാക്കി സുചി ലീക്‌സ് എന്ന പേരില്‍ താരങ്ങളുടെ സ്വാകാര്യത വെളിച്ചത്ത് കൊണ്ട് വന്നത് തൃഷയാണെന്നാണ് ഗായികയുടെ ആരോപണം. ഇതിനെല്ലാം തുടക്കം തന്റെ ഭര്‍ത്താവായിരുന്ന കാര്‍ത്തിക്കും നടന്‍ ധനുഷുമൊക്കെയാണ്.

അവര്‍ തമാശയ്ക്ക് വേണ്ടി സുഹൃത്തുക്കളുടെ ഗ്രൂപ്പിലേക്കായി പങ്കുവെച്ചത് പബ്ലിക്കായി പോവുകയായിരുന്നു. അതില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തില്‍ എല്ലാവരും ചേര്‍ന്ന് തന്നെ കുറ്റക്കാരിയാക്കുകയായിരുന്നു. തൃഷ തന്നെയാണ് ചില സ്വകാര്യ ഫോട്ടോസ് ഷെയര്‍ ചെയ്തതെന്നും സുചിത്ര ആരോപിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം തെന്നിന്ത്യന്‍ സിനിമാലോകത്തെ പിടിച്ച് കുലുക്കുകയാണ് സുചിത്രയുടെ ആരോപണങ്ങള്‍.

ധനുഷ്, ആന്‍ഡ്രിയ, തുടങ്ങി നിരവധി താരങ്ങളുടെ സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങളാണ് അന്ന് പുറത്ത് വന്നത്. പിന്നീട് സുചിത്ര കരിയറില്‍ നിന്നും മാറ്റനിര്‍ത്തപ്പെട്ടു. വീണ്ടും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ സുചിത്ര കുറച്ച് കാര്യങ്ങള്‍ പറഞ്ഞതോടെയാണ് വീണ്ടും വിവാദങ്ങള്‍ കത്തി തുടങ്ങിയത്. കഴിഞ്ഞ ദിവസം സിനിമാ മേഖലയിലെ മയക്കുമരുന്ന് ഉപയോഗത്തെ പറ്റിയൊരു വെളിപ്പെടുത്തലും സുചിത്ര നടത്തിയിരുന്നു.

തന്റെ മുന്‍ ഭര്‍ത്താവും നടനുമായ കാര്‍ത്തിക് കുമാറും മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്ന് താരം പറയുന്നു. അദ്ദേഹം സ്‌റ്റേജില്‍ കയറുമ്പോഴെല്ലാം കൊക്കെയ്ന്‍ ഉപയോഗിക്കും. ഇക്കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. അതുപോലെ നടന്‍ കമല്‍ഹാസന്റെ പാര്‍ട്ടിയിലേക്ക് വെള്ളി തംബുരുവില്‍ കൊക്കെയ്ന്‍ കൊണ്ടുവന്നിട്ടുണ്ട്. അങ്ങനെയില്ലെന്ന് പറഞ്ഞ് ചിലര്‍ എന്നെ അപകീര്‍ത്തിപ്പെടുത്താനും ശ്രമിക്കുന്നുണ്ട്.

കോളിവുഡില്‍ ഇപ്പോള്‍ മയക്കുമരുന്ന് സംസ്‌കാരം സാധാരണമായി മാറി. അതിനെതിരെ പോരാടാനാണ് നടന്‍ ശരത്കുമാറിനെയും രാധ രവിയെയും പോലുള്ളവര്‍ ശ്രമിക്കുന്നതെന്നും സുചിത്ര അഭിമുഖത്തിലൂടെ വെളിപ്പെടുത്തുന്നു. നിലവില്‍ കൂടുതല്‍ അഭിമുഖങ്ങളില്‍ പങ്കെടുക്കുകയാണ് താരം. വൈകാതെ പുറംലോകം അറിയാത്ത കൂടുതല്‍ കഥകള്‍ കേള്‍ക്കേണ്ടി വന്നേക്കുമെന്നാണ് സൂചന.

More in Tamil

Trending