
Social Media
ചാക്കോച്ചന്റെ വൈറൽ ഡാൻസുമായി ധ്യാൻ ശ്രീനിവാസൻ, കുഞ്ചാക്കോ ബോബനെ കടത്തിവെട്ടിയെന്ന് സോഷ്യൽ മീഡിയ
ചാക്കോച്ചന്റെ വൈറൽ ഡാൻസുമായി ധ്യാൻ ശ്രീനിവാസൻ, കുഞ്ചാക്കോ ബോബനെ കടത്തിവെട്ടിയെന്ന് സോഷ്യൽ മീഡിയ

കുഞ്ചാക്കോ ബോബൻ ഡാൻസ് കളിച്ച് വെെറലായ ദേവദൂതർ പാടി’ എന്ന ഗാനത്തിന് ദുൽഖർ സൽമാനടക്കം നിരവധി പേർ കുഞ്ചാക്കോ ബോബനെ അനുകരിച്ച് ചുവടുവെച്ച് രംഗത്തെത്തിരുന്നു. ഇപ്പോഴിതാ, നടനും സംവിധായകനും തിരക്കഥാകൃത്തുമായ ധ്യാൻ ശ്രീനിവാസനും കുഞ്ചാക്കോ ബോബൻ്റെ ചുവടുകൾ അനുകരിച്ചിരിക്കുകയാണ്.
വീഡിയോ വെെറലായതിന് പിന്നാലെ ധ്യാൻ ശ്രീനിവാസനാണ് ഈ പാട്ടിന് ചുവടുവെക്കാൻ അനുയോജ്യമായ നടൻ എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലൂടെയാണ് ഒരു കാലത്ത് മലയാള സിനിമയിലെ ഏറ്റവും ഹിറ്റ് ഗാനങ്ങളിലൊന്ന് വീണ്ടും പുനരവതരിപ്പിക്കപ്പെട്ടത്.
കുഞ്ചാക്കോ ബോബന്റെ മനോഹരമായ നൃത്തച്ചുവടുകളോടെയാണ് ഗാനം എത്തിയിരിക്കുന്നത്. ജാക്സൺ അർജുവയാണ് ഗാനം പുനർനിർമിച്ചത്. ബിജു നാരായണനാണ് ഗാനത്തിന്റെ പുതിയ പതിപ്പ് ആലപിച്ചിരിക്കുന്നത്. ഒരു ഉത്സവ പറമ്പിൽ ഗാനം പാടുന്നതായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. ‘ദേവദൂതൻ പാടി’ എന്ന ഹിറ്റ് ഗാനത്തിന്റെ പുനരാവിഷ്കരണം ഒരാഴ്ചയിലേറെയായി സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗാണ്.
തെന്നിന്ത്യൻ സിനിമയിലെ മിന്നും താരമായിരുന്നു സൗന്ദര്യ. മലയാളം ഉൾപ്പടെ അഭിനയിച്ച ഭാഷകളിലെല്ലാം സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച താരം. സൂപ്പർ താരങ്ങളുടെ നായികയായി...
ഇപ്പോൾ മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് എലിസബത്ത് ഉദയൻ. ബാലയെ വിവാഹം കഴിച്ചതിന് ശേഷമാണ് എലിസബത്തിനെ കൂടുതൽ പ്രേക്ഷകർ അടുത്തറിയാൻ തുടങ്ങിയത്. തന്റെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ താരമാണ് ആന്റണി വർഗീസ് എന്ന പെപ്പെ. ഇപ്പോഴിതാ വിമാന യാത്രയ്ക്കിടെ തനിക്കുണ്ടായ നടുക്കുന്ന അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ....
നടനായും ഗായകനായും സംവിധായകനായും നിർമ്മാതാവായുമെല്ലാം മലയാളികൾക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. ഇന്നത്തെ ഉയരത്തിലേക്ക് എത്താൻ പൃഥ്വിരാജിന് ഒരുപാട് പ്രയത്നിക്കേണ്ടി വന്നിട്ടുണ്ട്. പൃഥ്വിരാജിനെതിരെ...
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണഉവിന്റെ വിശേഷങ്ങളെല്ലാം...