Connect with us

അമൃതയും ഗോപി സുന്ദറും ഒന്നിച്ചെത്തുന്നു എന്ന് കേട്ടപ്പോഴൊരു പ്രതീക്ഷയുണ്ടായിരുന്നു; ഇതിപ്പോൾ ഭയങ്കര ബോറായിട്ടുണ്ട്; പുതിയ വീഡിയോയ്ക്ക് പൊങ്കാലയുമായി സോഷ്യൽ മീഡിയ !

Social Media

അമൃതയും ഗോപി സുന്ദറും ഒന്നിച്ചെത്തുന്നു എന്ന് കേട്ടപ്പോഴൊരു പ്രതീക്ഷയുണ്ടായിരുന്നു; ഇതിപ്പോൾ ഭയങ്കര ബോറായിട്ടുണ്ട്; പുതിയ വീഡിയോയ്ക്ക് പൊങ്കാലയുമായി സോഷ്യൽ മീഡിയ !

അമൃതയും ഗോപി സുന്ദറും ഒന്നിച്ചെത്തുന്നു എന്ന് കേട്ടപ്പോഴൊരു പ്രതീക്ഷയുണ്ടായിരുന്നു; ഇതിപ്പോൾ ഭയങ്കര ബോറായിട്ടുണ്ട്; പുതിയ വീഡിയോയ്ക്ക് പൊങ്കാലയുമായി സോഷ്യൽ മീഡിയ !

ഗായിക അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും പ്രണയത്തിലാണെന്ന വാർത്തകൾ അടുത്തിടെയായി സമൂഹമാദ്ധ്യമങ്ങളിലും മറ്റും ഏറെ ചർച്ചയാകാറുണ്ട്. ഇവർ തമ്മിലുള്ള ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. വിവാദങ്ങളോട് കാര്യമായി പ്രതികരിക്കാതെ തന്നെ തങ്ങളുടെ സന്തോഷനിമിഷങ്ങൾ ഇരുവരും ആരാധകരോട് പങ്കുവയ്ക്കാറുണ്ട്.

അടുത്തിടെയായിരുന്നു അമൃത സുരേഷും ഗോപി സുന്ദറും ഒന്നിച്ചത്. ചേര്‍ന്ന് നിന്നുള്ളൊരു ഫോട്ടോ പങ്കുവെച്ചായിരുന്നു തങ്ങളുടെ ബന്ധം പരസ്യമാക്കിയത്. പിന്നീടങ്ങോട്ടുള്ള വിശേഷങ്ങളെല്ലാം ഇരുവരും സോഷ്യല്‍മീഡിയയിലൂടെയായി പങ്കുവെച്ചിരുന്നു. ഇരുവരുടേയും മുന്‍പുള്ള ജീവിതത്തെക്കുറിച്ച് പറഞ്ഞുള്ള വിമര്‍ശനങ്ങളും ചര്‍ച്ചകളുമെല്ലാം സോഷ്യല്‍മീഡിയയില്‍ അരങ്ങേറുന്നുണ്ടായിരുന്നു. പാട്ടും വീഡിയോയുമായി തങ്ങള്‍ ഒന്നിച്ചെത്തുന്നുണ്ടെന്ന് ഇരുവരും പറഞ്ഞപ്പോള്‍ മുതല്‍ ആരാധകരും കാത്തിരിപ്പിലായിരുന്നു. ഒലേലേ വീഡിയോയ്ക്ക് വ്യത്യസ്തമായ പ്രതികരണങ്ങളായിരുന്നു ലഭിച്ചത്.

സത്യം പറയാലോ കൊള്ളൂല, എന്ത് ഊള പാട്ടാണ്. സംഗീതത്തെ കൊല ചെയ്തത് പോലെ, അറുബോറാണ് ഈ പാട്ട്. വിഷ്വലി നല്ല ട്രീറ്റായിരുന്നു. അടുത്തത് പൊളിക്കണം. കാര്യമായി വെറുപ്പിച്ച് വെച്ചിട്ടുണ്ട്. എത്ര നല്ല പാട്ടുകള്‍ ചെയ്തയാളാണ്. ഇത്തരത്തില്‍ കാണുമ്പോള്‍ വിഷമമുണ്ടെന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ നിരവധി പേരായിരുന്നു അനുകൂലിച്ചെത്തിയത്. ഇതുകണ്ട് ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയാണ്.

ഗോപി സുന്ദറും അമൃതയും ചേര്‍ന്നൊരു പാട്ട് ചെയ്യുന്നുവെന്ന് പറഞ്ഞപ്പോള്‍ ഒരു പ്രതീക്ഷയുണ്ടായിരുന്നു. പറയാന്‍ വിഷമമുണ്ട്, ഇതൊട്ടും കൊള്ളില്ല. എന്‍ജോയ് കേള്‍ക്കാനും മാത്രം ഇതിലൊന്നുമില്ല. ഇതിനെയൊക്കെ എങ്ങനെയാണ് പാട്ടെന്ന് പറയുന്നത്. ഭയങ്കര ബോറായിട്ടുണ്ട്. ഇതെന്താണ് ഉദ്ദേശിച്ചതെന്ന് മനസിലായില്ല. നിങ്ങളൊക്കെ എന്ത് കാണിച്ചാലും ജനം ഏറ്റെടുക്കുമെന്ന് കരുതുന്നുണ്ടല്ലേ തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെയുള്ളത്.

സ്‌കൂട്ടര്‍ മാമയെന്ന അഭയയുടെ വണ്‍മിനുട്ട് വീഡിയോയെക്കുറിച്ചുള്ള പരാമര്‍ശങ്ങളും പോസ്റ്റിന് താഴെയുണ്ടായിരുന്നു. അഭയയുടെ വീഡിയോയുടെ അടുത്ത് ഇതെത്തിയിട്ടില്ല. ഒട്ടും ക്വാളിറ്റിയില്ല. ഗോപിച്ചേട്ടന്‍ എന്തൊക്കയോ കോപ്രായം കാണിക്കുന്നു, അതേപോലെ തന്നെ അമൃതേച്ചിയും. ഒട്ടും ഗ്രേസ് ഇല്ലെന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ സത്യമെന്നായിരുന്നു ചിലര്‍ പറഞ്ഞത്. നിങ്ങളില്‍ നിന്നും ഇതല്ല പ്രതീക്ഷിച്ചതെന്നുള്ള കമന്റുകളുമുണ്ട്.കേള്‍ക്കാനും കാണാനും നല്ല രസമുണ്ട്, ശരിക്കും ഇഷ്ടമായി, വ്യത്യസ്തതയുണ്ട് തുടങ്ങിയ പോസിറ്റീവ് കമന്റുകളും വീഡിയോയ്ക്ക് താഴെയുണ്ട്.

പാട്ടിനിടയിലെന്താണ് അവരുടെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് പറയുന്നത്. ആരുടെ കൂടെ ജീവിക്കണമെന്നുള്ളത് അവരുടെ വ്യക്തിപരമായ തീരുമാനമാണ്. എന്ത് കണ്ടാലും വിമര്‍ശിക്കുന്ന പ്രവണത ഒഴിവാക്കുകയെന്നുള്ള കമന്റുകളും വീഡിയോയ്ക്ക് താഴെയുണ്ട്.

സ്കൂട്ടർ മാമയെന്ന പേരിലായിരുന്നു അഭയ ഹിരൺമയി വൺമിനുട്ട് വീഡിയോ ചെയ്തത്. പ്രകാശ് അലക്സിനൊപ്പമുള്ള വരവിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. വേറിട്ട മക്കോവറിൽ, നിങ്ങൾക്കിഷ്ടമാവുന്ന പാട്ടുമായി താനെത്തുമെന്നായിരുന്നു അഭയ പറഞ്ഞത്. പതിവ് പോലെ ഇത്തവണയും ഗായികയെ വിമർശിച്ചുള്ള കമന്റുകളുണ്ടായിരുന്നു. സ്റ്റേജ് ഷോകളും ഫോട്ടോഷൂട്ടുമൊക്കെയായി തിരക്കിലാണ് അഭയ.

Continue Reading
You may also like...

More in Social Media

Trending

Recent

To Top