Connect with us

37 വര്‍ഷം മുന്നേ ഞാന്‍ വയലിന്‍ വായിച്ചു കൊണ്ട് കണ്ടക്റ്റ് ചെയ്ത ഗാനം ഇന്നും ട്രെന്‍ഡിങ് ആയതില്‍ സന്തോഷം..ചാക്കോച്ചാ പൊളിച്ചൂടാ മോനെ, പൊളിച്ചു! അഭിനന്ദിച്ച് ഔസേപ്പച്ചന്‍

Actor

കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഗാനമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമായി മാറുന്നത്. ‘കാതോട് കാതോരം’ എന്ന ചിത്രത്തിലെ ‘ദേവദൂതര്‍ പാടി’ എന്ന ഹിറ്റ് ഗാനത്തിനെ വീണ്ടും പുനഃസൃഷ്ടിച്ചുകൊണ്ട് എത്തിയ ഗാനം പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

കുഞ്ചാക്കോ ബോബന്റെ പ്രകടനത്തെ നിരവധി പേരാണ് പ്രശംസിച്ച് എത്തിയത്. ‘ദേവദൂതർ പാടി’ ഗാനം കംപോസ് ചെയ്ത സംഗീതജ്ഞൻ ഔസേപ്പച്ചനും പ്രതികരണവുമായി എത്തിയിരിക്കുകയാണ്.

37 വർഷം മുന്നേ താൻ വയലിൻ വായിച്ചു കൊണ്ട് കണ്ടക്റ്റ് ചെയ്ത ഗാനം ഇന്നും ട്രെൻഡിങ് ആയതിൽ സന്തോഷം എന്നും, എആർ റഹ്മാൻ, ജോൺ ആന്റണി, ശിവമണി എന്നിവരടങ്ങുന്ന ഓർക്കസ്ട്രയെ ഓർമപ്പെടുത്തുന്ന രീതിയിൽ ഓർക്കസ്‌ട്രേഷൻ പുനർ സൃഷ്ടിച്ചതിനൊപ്പം ബിജു നാരായണന്റെ ഹൃദയത്തിൽ തൊടുന്ന ആലാപനവും ഒത്തുചേർന്നപ്പോൾ ഗംഭീരമായി എന്നും ഔസേപ്പച്ചൻ കുറിച്ചു.ഫേസ്ബുക്കിലൂടെയാണ് ഔസേപ്പച്ചന്റെ പ്രതികരണം.

ഔസേപ്പച്ചന്റെ വാക്കുകള്‍

ചാക്കോച്ചാ പൊളിച്ചൂടാ മോനെ പൊളിച്ചു 37 വര്‍ഷം മുന്നേ ഞാന്‍ വയലിന്‍ വായിച്ചു കൊണ്ട് കണ്ടക്റ്റ് ചെയ്ത ഗാനം ഇന്നും ട്രെന്‍ഡിങ് ആയതില്‍ സന്തോഷം .അന്ന് ഓര്‍ക്കസ്ട്രയില്‍ ഒപ്പം ഉണ്ടായിരുന്നവര്‍ കീബോര്‍ഡ് എ .ആര്‍.റഹ്‌മാന്‍ , ഗിറ്റാര്‍ ജോണ്‍ ആന്റണി ,ഡ്രംസ് ശിവമണി.അതേ ഓര്‍ക്കസ്ട്രയെ ഓര്‍മപ്പെടുത്തുന്ന രീതിയില്‍ ഓര്‍ക്കസ്ട്രേഷന്‍ പുനര്‍ സൃഷ്ടിച്ചതിനൊപ്പം ബിജു നാരായണന്റെ ഹൃദയത്തില്‍ തൊടുന്ന ആലാപനവും ഒത്തുചേര്‍ന്നപ്പോള്‍ ഗംഭീരമായി.

ഗാനം 37 വര്‍ഷങ്ങള്‍ക്ക് ശേഷം ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലൂടെ പുനഃസൃഷ്ടിക്കാന്‍ പോവുകയാണെന്ന് അറിയിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. എന്റെ പ്രിയപ്പെട്ട കുഞ്ചാക്കോ ബോബനും മുഴുവന്‍ ടീമിനും എല്ലാ ആശംസകളും നേരുന്നു’ എന്നാണ് മമ്മൂട്ടി കുറിച്ചത്.

Continue Reading

More in Actor

Trending

Recent

To Top