രാഷ്‌ട്രപതിയായി അധികാരമേറ്റ ദ്രൗപദി മുർമുവിനും മികച്ച ഗായികയ്‌ക്കുള്ള ദേശീയ അവാർഡ് നേടിയ നഞ്ചിയമ്മയ്‌ക്കും നേരെ ഇടതുപക്ഷക്കാർ നടത്തുന്ന ആക്രമണങ്ങൾ കാണാതെ പോകരുത് എന്ന് നടൻ ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം രംഗത്ത് എത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഈ രണ്ട് ദളിത് അമ്മമാരെയും അംഗീകരിക്കാൻ പറ്റാത്ത ഇടതുപക്ഷ സവര്‍ണ ബുദ്ധിജീവികളെ ഈ ബഹളത്തിനിടയിൽ കാണാതെ പോകരുത്…ഇവർക്ക് ഒപ്പമാണെന്ന് തോന്നിപ്പിക്കുകയും എന്നാൽ എതിർപക്ഷത്തുള്ളവർ ഇവരെ അംഗീകരിച്ചതിന്റെ വെറുപ്പ് സാംസ്കാരിക കേരളത്തിന്റെ മുഖത്ത് ഉരച്ചു തീർക്കുന്നവർ…അവർ ശരിക്കും കുളം കലക്കി മീൻ പിടിക്കാൻ ശ്രമിക്കുന്നുണ്ട്…അസൽ കുളം
അവരുടെ ഏറ്റവും താഴ്ന്ന ജാതി കോരനാണ് …കോരന് താഴെയുള്ള കീരനെയും,ചാത്തനെയും,ചൂലനെയും ഏറ്റെടുക്കാൻ അവരുടെ രാഷ്ട്രിയ യജമാനൻമാർ ഇപ്പോഴും ഈ ബുദ്ധിജീവി അടിമകൾക്ക് അനുവാദം കൊടുത്തിട്ടില്ല…അപകടങ്ങളിൽ പെടാതെ സാംസ്കാരിക കേരളം ശ്രദ്ധയോടെ യാത്ര ചെയേണ്ട സമയമാണിത്…ജാഗ്രതൈ..
പ്രായഭേദമന്യേ പ്രേക്ഷകരുടെ മനസിലിടം നേടിയ താരപ്രതിഭയാണ് മോഹൻലാൽ. വർഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹൻലാൽ സിനിമകൾ...
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളത്തിലെ എക്കാലത്തെയും അഭിനേതാക്കളിൽ ഒരാളാണ് ഹരിശ്രീ അശോകൻ. കോമഡി റോളുകളിൽ പകരം വെയ്ക്കാനില്ലാതെ തിളങ്ങി നിന്ന താരമിപ്പോൾ ക്യാരക്ടർ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...