മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയം നേടിയെടുക്കാൻ അല്പം ബുദ്ധിമുട്ടാണ്. ഇഷ്ട്ടപ്പെട്ടാൽ പിന്നെ താരങ്ങളുടെ വിശേഷങ്ങൾ ഓരോന്നും പ്രേക്ഷകർ ആഘോഷമാക്കും. അതിൽ ഒരു മിന്നും താരമാണ് ആതിര മാധവ്. കുടുംബവിളക്ക് പരമ്പരയിലൂടെയാണ് ആതിര പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്. അനന്യ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. തുടക്കത്തില്‍ നെഗറ്റീവ് ഷെയ്ഡുളള കഥാപത്രമായിരുന്നു.
എന്നാല്‍ പിന്നീട് പോസിറ്റീവായി മാറുകയായിരുന്നു. മീര വാസുദേവ് അവതരിപ്പിക്കുന്ന സുമിത്ര എന്ന കഥപാത്രത്തിന്റെ മരുമകളാണ് അനന്യ. സുമിത്രയുടെ പ്രിയപ്പെട്ട മരുമകളായതോടെയാണ് ആതിര പ്രേക്ഷകരുടെ പ്രിയങ്കരിയായത്.
ഇപ്പോള്‍ സീരിയലില്‍ നിന്ന് മാറിയിരിക്കുകയാണ് ആതിര. ഗര്‍ഭിണിയായതിനെ തുടര്‍ന്നാണ് സീരിയല്‍ വിട്ടത്. പറ്റുന്നത് വരെ ആതിര സീരിയലി തുടര്‍ന്നിരുന്നു. ഇപ്പോള്‍ അശ്വതിയാണ് ഡോക്ടര്‍ അനന്യയായി എത്തുന്നത്. ആതിര തന്നെയാണ് പുതിയ അനന്യയെ പ്രേക്ഷകര്‍ക്കായി പരിചയപ്പെടുത്തിയത്.
സീരിയലില്‍ നിന്ന് ഇടവേള എടുത്തുവെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സ്വന്തമായി ഒരു യൂട്യൂബ് ചാനലുണ്ട്. ഇതിലൂടെ തന്റെ വിശേഷങ്ങളും സന്തോഷങ്ങളും ആതിര പങ്കുവെയ്ക്കാറുണ്ട്. കൂടാതെ ഇന്‍സ്റ്റഗ്രാമിലും സജീവാണ്. ഭര്‍ത്താവിനും കുഞ്ഞിനോടൊപ്പമുള്ള ചിത്രങ്ങള്‍ ഷെയര്‍ ചെയ്യാറുണ്ട്. ഇത് നിമിഷനേര കൊണ്ടാണ് ഇത് വൈറലാവുന്നത്.
വളരെ അവിചാരിതമായിട്ടാണ് ആതിര കുടുംബവിളക്കില്‍ എത്തുന്നത്. അഭിനയം മനസില്‍ ഉണ്ടായിരുന്നെങ്കിലും സീരിയല്‍ വേണ്ടെന്ന് ആദ്യമേ വിചാരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കുടുംബവിളക്കില്‍ നിന്ന് ആദ്യമെത്തിയ ഓഫര്‍ നിരസിച്ചു. എന്നാല്‍ രണ്ടാമതും അവസരം നടിയെ തേടി എത്തുകയായിരുന്നു. ലോക്ക് ഡൗണ്‍ കാലത്താണ് ആതിര സീരിയലിന്റെ ഭാഗമാവുന്നത്. ആദ്യം അനന്യയെ അവതരിപ്പിച്ച താരം സീരിയലില്‍ നിന്ന് മാറിയതോടെയാണ് നടി അനന്യയാവുന്നത്. സീരിയലില്‍ നിന്ന് മാറിയെങ്കിലും ഇന്നും കുടുംബവിളക്കിലെ പേരിലാണ് ഇന്നും ആതിരയെ അറിയപ്പെടുന്നത്.
പുത്തൻ സന്തോഷം എന്ന് കണ്ടപ്പോൾ പ്രേക്ഷകർ ആദ്യം തിരക്കിയത് കുടുംബവിളക്കിലേക്ക് വീണ്ടും എത്തുന്നുണ്ടോ എന്നാണ്. അതാണ് ശരിക്കും പ്രേക്ഷകരുടെ സന്തോഷം. എന്നാൽ ഇത് അതല്ല, ഭര്‍ത്താവ് രാജീവിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളാണ് ആ സന്തോഷവാർത്ത .
കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് പിറന്നാള്‍ ആഘോഷിച്ചത്. മകന് ജനിച്ചതിന് ശേഷമുള്ള രാജീവിന്റെ ആദ്യത്തെ പിറന്നാളായിരുന്നു. ഹാപ്പി ബെര്‍ത്ത് ഡേ മൈ ലവ് എന്ന് കുറിച്ച് കൊണ്ടാണ് പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ആതിരയുടേയും രാജീവിന്റേയും പ്രണയ വിവാഹമാണ്. നീണ്ട നാളെ പ്രണയത്തിന് ശേഷമാണ് ഇരുവരും 2020 ല്‍ വിവാഹിതാരവുന്നത്. ബാംഗ്ലൂര്‍ വണ്‍ പ്ലസ് കമ്പനിയിലാണ് ജോലി ചെയ്യുകയാണ് രാജീവ്.
ഇന്ദ്രന്റെ തനിനിറം ഏതാണെന്ന് തിരിച്ചറിഞ്ഞ എല്ലാവരും കൂടിച്ചേർന്ന് പല്ലവിയെ വിളിച്ചുവരുത്തി. പല്ലവി കണ്ട ഉടനെ ഇന്ദ്രന്റെ സ്വഭാവം മാറി. കൂടുതൽ വൈലന്റായി....
അശ്വിനെ തട്ടിക്കൊണ്ടുപോയതാണെന്ന് മനസിലാക്കിയ എല്ലാവരും ചോദ്യവുമായി എത്തിയത് ശ്രുതിയുടെ മുന്നിലേക്കാണ്. ഒടുവിൽ ശ്രുതി ആ സത്യം എല്ലാവരോടും വിളിച്ചുപറഞ്ഞു. പക്ഷെ ശ്യാം...
സത്യങ്ങളെല്ലാം അറിഞ്ഞതോടെ തമ്പിയ്ക്ക് മനസിലായി ഇനി കുടുങ്ങുമെന്ന്. പക്ഷെ ഇപ്പോഴും അപർണയ്ക്ക് തന്റെ അച്ഛന്റെ ചതി എന്താണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. നിരഞ്ജന...
ബ്രിജിത്താമ്മയുടെ അസുഖം അറിഞ്ഞതോടെ അലീന തകർന്നുപോയി. ഓപ്പറേഷൻ ചെയ്യാം എന്ന് പറഞ്ഞപ്പോഴും ബ്രിജിത്താമ്മ സമ്മതിച്ചില്ല. സ്നേഹനികേതനത്തിലെ അന്തേവാസികളെ നോക്കണം, അവരുടെ ചിലവിന്...
സത്യങ്ങൾ അറിഞ്ഞതുകൊണ്ടുതന്നെ നിരഞ്ജന കണ്ടെത്തിയ സാക്ഷികളെ തന്റെ പക്ഷം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് തമ്പിയും സേനനും. എന്നാൽ ഈ കേസിലെ നിർണ്ണായക തെളിവായ,...