ഉപ്പും മുളകിന്റെ രണ്ടാം വരവ് ആഘോഷമാക്കുമ്പോഴും ആ ചോദ്യങ്ങൾ അവശേഷിക്കുന്നു; ഈ മടങ്ങി വരവ് ആ വാക്ക് പാലിച്ചിട്ടോ?; ശരിയ്ക്കും ഉപ്പും മുളകും ടീമിന് സംഭവിച്ചത് എന്ത്?; സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകൾ !
ഉപ്പും മുളകിന്റെ രണ്ടാം വരവ് ആഘോഷമാക്കുമ്പോഴും ആ ചോദ്യങ്ങൾ അവശേഷിക്കുന്നു; ഈ മടങ്ങി വരവ് ആ വാക്ക് പാലിച്ചിട്ടോ?; ശരിയ്ക്കും ഉപ്പും മുളകും ടീമിന് സംഭവിച്ചത് എന്ത്?; സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകൾ !
ഉപ്പും മുളകിന്റെ രണ്ടാം വരവ് ആഘോഷമാക്കുമ്പോഴും ആ ചോദ്യങ്ങൾ അവശേഷിക്കുന്നു; ഈ മടങ്ങി വരവ് ആ വാക്ക് പാലിച്ചിട്ടോ?; ശരിയ്ക്കും ഉപ്പും മുളകും ടീമിന് സംഭവിച്ചത് എന്ത്?; സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകൾ !
മലയാള ടെലിവിഷനിൽ ഒരു ഓളം സൃഷ്ട്ടിച്ച പരമ്പരയാണ് ഉപ്പും മുളകും . പരമ്പര നിര്‍ത്തിവെക്കുന്നു എന്ന വാര്‍ത്ത ഏറെ നിരാശയാണ് പ്രേക്ഷകരില്‍ ഉണ്ടാക്കിയത്. എന്നാല്‍ ഇപ്പോള്‍ പഴയതിലും ആവേശത്തോടെ പരമ്പര തിരിച്ചെത്തിയിരിക്കുകയാണ്. ഒരു കുടുംബത്തിനുള്ളിലെ സ്വാഭാവിക സംഭവ വികാസങ്ങളെ രസകരമായി അവതരിപ്പിക്കുന്നു എന്നതായിരുന്നു ഉപ്പും മുളകിന്റേയും വിജയം.
ഇപ്പോള്‍ ബാലുവും നീലുവും മുടിയനും ലച്ചുവും ശിവാനിയും കേശുവും പാറുവുമെല്ലാം പോയപടിതന്നെ തിരിച്ചെത്തിയിരിക്കുകയാണ്. പക്ഷേ തിരിച്ചുവരവില്‍ സോഷ്യല്‍ മീഡിയയില്‍ സന്തോഷം പങ്കുവെക്കുന്നതിനോടൊപ്പം ചില ചോദ്യങ്ങളും ഉയരുന്നുണ്ട്.
പരമ്പരയില്‍ നീലുവായി എത്തിയ നിഷ സാരംഗ് പരമ്പയില്‍ നിന്ന് പുറത്തുപോകുന്നു എന്ന വാര്‍ത്ത ഒരിടയ്ക്ക് ഏറെ ചര്‍ച്ചയാക്കപ്പെട്ടിരുന്നു. അതിന് ശേഷമാണ് പരമ്പരതന്നെ നിര്‍ത്തിയത്. ഇപ്പോള്‍ വീണ്ടും തുടങ്ങുമ്പോള്‍ ഇതേക്കുറിച്ചാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്.
പരമ്പരയില്‍ നിന്ന് വിട്ട് നില്ക്കാന് തീരുമാനിക്കുന്നതില്‍ ഉപ്പും മുളകും സംവിധായകന് ആര് ഉണ്ണികൃഷ്ണന്റെ പേരാണ് അന്ന് നിഷ പറഞ്ഞിരുന്നത്. ഇപ്പോള്‍ ഇതേ സംവിധായകന് തന്നെയാണ് എത്തുന്നതും. അന്ന് സംവിധായകന് തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നും അനാവശ്യമായി പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതായും നിഷ പറഞ്ഞിരുന്നു.
സംവിധായകനെ മാറ്റുകയോ സംവിധായകന് മാനസികമായി പീഡിപ്പിക്കില്ലെന്ന് മാനേജ്മെന്റും സംവിധായകനും ഉറപ്പു തരുകയോ ചെയ്താല്‍ മാത്രമേ പരമ്പരയില്‍ തുടരൂ എന്ന് നിഷ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് ചാനലിന്റെ ഭാഗത്ത് നിന്നും ഔദ്യോഗിക വിശദീകരണങ്ങളും ഒന്നും പുരത്തുവന്നിരുന്നില്ല.
ഇപ്പോള്‍ പരമ്പര പുരഃരാരംഭിക്കുമ്പോള് ഈ വിഷയങ്ങളില്‍ പ്രേക്ഷകരുടെ മനസ്സിലും പല ചോദ്യങ്ങളാണ് എത്തുന്നത്. എന്തായാലും ഈ തിരിച്ചുവരവില്‍ പ്രേക്ഷകര്‍ ഹാപ്പിയാണ്. ഇൻസ്റ്റാഗ്രാം റീലിസ് പങ്കിട്ട് കുട്ടിത്താരങ്ങൾ എല്ലായിപ്പോഴും വൈറലാകാറുണ്ട്. നീലുവും ബാലുവും ഇതൊന്നും കാണുന്നില്ലേ എന്നാണ് രസകരമായി പ്രേക്ഷകർ ചോദിക്കുന്നത്.
തുടങ്ങിയപ്പോൾ മുതൽ ഹിറ്റായി മാറിയ സീരിയലുകളിൽ ഒന്നാണ് കുടുംബവിളക്ക്. സുമിത്രയെന്ന വീട്ടമ്മയുടെ കഥയാണ് പരമ്പരയിൽ പറയുന്നത്. സുമിത്രയും ഭർത്താവ് സിദ്ധാർഥും തമ്മിൽ...
മലയാളി കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് ഏഷ്യാനെറ്റിലെ മൗനരാഗം. ഊമയായ പെൺകുട്ടിയെ വിവാഹം കഴിക്കുന്ന പയ്യൻ്റെ കഥയാണ് മൗനരാഗം പരമ്പരയിലൂടെ പറയുന്നത്....
മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ അമ്മയറിയാതെ ഇന്നത്തെ എപ്പിസോഡ് സത്യമാണോ സ്വപ്നമാണോ എന്ന സംശയം എല്ലാവര്ക്കും ഉണ്ട്. എങ്കിലും സത്യമായാൽ നന്നായിരുന്നു. പ്രേക്ഷകർ...
മലയാളികളുടെ പ്രിയ പരമ്പര കൂടെവിടെ ഒട്ടും പ്രതീക്ഷിക്കാത്ത എപ്പിസോഡിലൂടെയാണ് കടന്നുപോകുന്നത്. ഇന്നത്തെ എപ്പിസോഡിൽ കൽക്കിയുടെ സീനുകൾക്ക് വ്യാപക വിമർശനം ആണ് വരുന്നത്....