പേടിപ്പിച്ചും ചിരിപ്പിച്ചും കിനാവള്ളി മുന്നേറുമ്പോൾ ഈ ചെറുപ്പക്കാർ അതീവസന്തോഷത്തിലാണ്; ഈ കള്ളക്കഥ ഉണ്ടാക്കിയവരെ കുറിച്ച്…
ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ സുഗീതിന്റെ പുതിയ ചിത്രം കിനാവള്ളിക്ക് എങ്ങു നിന്നും നല്ല റിപ്പോർട്ടുകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. അവിശ്വസനീയമായ ഒരു കഥയെ മികച്ച രീതിയിൽ അണിയിച്ചൊരുക്കി മുന്നിലേക്ക് തന്നപ്പോൾ മലയാളിക്കത് പുതിയ ഒരു സിനിമ അനുഭവമായിരുന്നു. ചിത്രത്തിന്റെ കഥാഘടനയിൽ ആദ്യാന്ത്യം ഭയം നിലനിർത്തുകയും കൂടെ പ്രണയവും, കോമഡിയും ഇഴ ചേർക്കുകയും ചെയ്തതോടെ ബോക്സോഫീസിലും മലയാളി മനസ്സിലും ‘പൊട്ടാത്ത’ ഉറപ്പുള്ള വള്ളിയായിത് മാറിയിരിക്കുകയാണ്.
പേടിപ്പിച്ചും ചിരിപ്പിച്ചും കിനാവള്ളി മുന്നേറുമ്പോൾ പറവൂരിൽ രണ്ടു ചെറുപ്പക്കാർ അതീവസന്തോഷത്തിലാണ് ശ്യാം ശീതളും, വിഷ്ണു രാമചന്ദ്രനും. കിനാവള്ളിയെന്ന ഈ കള്ള കഥ നമുക്കായി ഒരുക്കിയത് ഇവർ രണ്ടു പേരും ചേർന്നാണ്.
മലയാളത്തിലെ ഇരട്ട തിരക്കഥാകൃത്തുക്കളുടെ കൂട്ടത്തിലേക്ക് കിനാവള്ളി എന്ന ഒരൊറ്റ ചിത്രത്തിലൂടെ ഈ രണ്ടു ചെറുപ്പക്കാരും രാജകീയമായി തന്നെ നടന്നു കയറുകയാണ്. സിനിമയിലേക്ക് വരിക എന്നത് സ്വപ്നമായിരുന്നു എങ്കിലും ഈ വരവ് ഒരിക്കലും യാദൃശ്ചികമല്ല.
സംവിധായകൻ സുഗീതിന്റെ സഹായിയായി ആദ്യം സിനിമയിലെത്തിയത് ശ്യാം ശീതളാണ്. സ്വന്തമായി ഒരു സിനിമ ഒരുക്കാനുള്ള തയ്യാറെടുപ്പിൽ ആയിരുന്ന ശ്യാം ആ സിനിമക്ക് തിരക്കഥയൊരുക്കാനാണ് വിഷ്ണുവിനെ കൂടെ കൂട്ടിയത്. എന്നാൽ കിനാവള്ളിയെന്ന ചിത്രത്തിന് തിരക്കഥയെഴുതാൻ സുഗീത് ശ്യാമിനെ ഏല്പിച്ചപ്പോൾ രണ്ടു പേരും കൂടി ആ തിരക്കഥയെഴുതാൻ ആരംഭിച്ചു.
ഒരിക്കലും നടക്കാൻ സാധ്യതയില്ലാത്ത ഒരു ഫാന്റസി, അതിന്റെ കൂടെ കുറച്ചു മിത്തും ചേർന്ന പക്കാ ‘ഫേക്ക് സ്റ്റോറി’ – ഒരു സിനിമയിലേക്ക് അതിനെ മാറ്റുമ്പോൾ വെല്ലുവിളികൾ ഏറെയായിരുന്നെന്ന് ഇവർ രണ്ടു പേരും പറയുന്നു. എന്നാൽ ആ വെല്ലുവിളി അവർ ഏറ്റെടുക്കുകയും ആ സിനിമ ജനം ഏറ്റെടുക്കുകയും ചെയ്തിരിക്കുകയാണിപ്പോൾ.
പ്രേതകഥകൾ എഴുതാൻ ഒരുപാടിഷ്ടമുള്ള ശ്യാം സ്വന്തമായൊരു സിനിമ എടുക്കാൻ ഒരുങ്ങുന്നതും ഹൊറർ തന്നെയാണെന്നാണ് പറയുന്നത്. പ്രൊഫഷണലി നഴ്സ് ആയ ശ്യാമും, സിനിമ തലക്കു പിടിച്ച് അസിസ്റ്റന്റ് ആവാൻ ഒരുങ്ങി ഇറങ്ങിയ വിഷ്ണുവും ഒരുമിച്ചപ്പോൾ മലയാളികൾക്ക് ലഭിച്ചത് ഒരു തികഞ്ഞ ഹൊറർ – കോമഡി എന്റർടൈനറായിരുന്നു.
മോഹൻലാൽ നായകനായി ഇന്ന് പുറത്തിറങ്ങിയ ചിത്രമാണ് എമ്പുരാൻ. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയതായി ആമ്റി പുറത്ത് വരുന്ന റിപ്പോർട്ട്. വിവിധ...
”ഇതൊരിക്കലും തിരിച്ചു കിട്ടാത്ത ഒരു കാലഘട്ടമെന്ന് നന്നായി അറിയാം.”- എന്ന് തുടങ്ങുന്ന ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ സമൂഹമാദ്ധ്യമത്തില്‍ വെെറല്‍ ആകുന്നത്....