Connect with us

കൊലക്കുറ്റത്തിന് ഒരു ആനയെ തൂക്കി കൊന്ന കഥ…. അതെ കില്ലർ മേരി എന്ന ആനയുടെ കഥ !!

Malayalam Articles

കൊലക്കുറ്റത്തിന് ഒരു ആനയെ തൂക്കി കൊന്ന കഥ…. അതെ കില്ലർ മേരി എന്ന ആനയുടെ കഥ !!

കൊലക്കുറ്റത്തിന് ഒരു ആനയെ തൂക്കി കൊന്ന കഥ…. അതെ കില്ലർ മേരി എന്ന ആനയുടെ കഥ !!

കൊലക്കുറ്റത്തിന് ഒരു ആനയെ തൂക്കി കൊന്ന കഥ…. അതെ കില്ലർ മേരി എന്ന ആനയുടെ കഥ !!

കുറ്റം ചെയ്താൽ തൂക്കി കൊല്ലുന്നത് ഒരു പുതിയ കാര്യമൊന്നുമല്ല. എന്നാൽ ഒരു ആനയെ തൂക്കി കൊല്ലുന്നതോ..?? അതും കൊലക്കുറ്റത്തിന് !!! ചരിത്രത്തിൽ ആദ്യമായും അവസാനമായും തൂക്കിലേറ്റപ്പെട്ട മേരി എന്ന ആനയുടെ കഥ.

ഇരുപതാം നൂറ്റാണ്ടിൻറെ തുടക്കത്തിൽ അമേരിക്കയിൽ പ്രസിദ്ധിയാർജ്ജിച്ച സർക്കസ് ഷോ ആയിരുന്നു ‘സ്പാർക്ക്‌സ് വേൾഡ് ഫേമസ് ഷോ’. സംഗീതോപകരണങ്ങൾ വായിക്കുന്ന ,ബേസ് ബോൾ കളിക്കുന്ന ഏഷ്യൻ ആനയായിരുന്നു അതിന്റെ പ്രധാന ആകർഷണം. 5 ടൺ ഭാരവും ഒത്ത തലയെടുപ്പുമുള്ള മേരി എന്ന ആ ആനയെ കാണാൻ വേണ്ടി മാത്രം ധാരാളം ആളുകൾ ഷോയ്‌ക്കെത്തി.

1916 സെപ്റ്റംബർ 12ന് റെഡ് എൽറിഡ്ജ് എന്ന യുവാവ് ഈ സർക്കസിൽ ജോലി തേടിയെത്തി. ആനയെ പരിപാലിക്കാനുള്ള പരിചയമൊന്നും അയാൾക്കുണ്ടായിരുന്നില്ല. എന്നാൽ കമ്പനി മാനേജർ നൽകിയതാകട്ടെ, മേരിയുടെ പരിപാലന ചുമതലയും. ഒരുദിവസം മേരിയെ കൂടാരത്തിനു പുറത്തേക്ക് നടത്താൻ ഇറക്കിയത് ആയിരുന്നു എൽറിഡ്ജ്. വഴിയോരത്ത് തണ്ണിമത്തൻ കണ്ടപ്പോൾ മേരി ആ വഴിക്ക് ഒന്ന് നീങ്ങി. എൽറിഡ്ജ് തോട്ടി കൊണ്ട് മേരിയുടെ ചെവിയിൽ ആഞ്ഞൊന്ന് കുത്തി. കലി വന്ന മേരി അയാൾക്കു നേരെ തിരിഞ്ഞു. തുമ്പികൈയിൽ പൊക്കിയെടുത്ത് താഴെയിട്ടു. തല ചവിട്ടി മെതിച്ചു.

എൽറിഡ്ജിന്റെ അനക്കം നിലച്ചതോടെ മേരി ശാന്തയായി. മറ്റാരെയും അവൾ ഉപദ്രവിച്ചില്ല. കണ്ടുനിന്ന ജനം ‘കൊലയാളി മേരിയെ കൊല്ലണം’ എന്ന് ആർത്തുവിളിച്ചു. മറ്റുചിലർ കൂർത്ത കമ്പുകൊണ്ട് ആനയെ ഉപദ്രവിച്ചു. ചിലർ ആനക്ക് നേരെ കല്ലെറിഞ്ഞു. മേരിയുടെ ശരീരത്തിൽ നിന്നും രക്തം പൊടിഞ്ഞു.. എന്നിട്ടും അവൾ അനങ്ങിയില്ല. പക്ഷേ ജനം ശാന്തരായില്ല. ചില പ്രാദേശികനേതാക്കൾ സർക്കസ് ഉടമ ചാൾസിനെ കണ്ടു ഭീഷണിപ്പെടുത്തി.

മേരിയെ സർക്കസിൽ ഉൾപ്പെടുത്തുകയാണെങ്കിൽ ഷോ നടത്താൻ അനുവദിക്കില്ല എന്നതായിരുന്നു ഭീഷണി. അങ്കലാപ്പിലായ ചാൾസ് ജനങ്ങളെ തണുപ്പിക്കാൻ പരസ്യമായി പ്രഖ്യാപനം നടത്തി ‘മേരിയെ പരസ്യമായി തൂക്കിക്കൊല്ലാം’ !! ഇതു കേട്ട് ജനം ആർത്തുല്ലസിക്കുകയായിരുന്നുവെന്ന് അന്നത്തെ ഒരു പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

1916 സെപ്റ്റംബർ 13, മഞ്ഞുമൂടിയ ഒരു വെളുപ്പാൻകാലത്ത്, മേരിയെ വണ്ടിയിൽ ടെന്നിസി സ്റ്റേറിലെ യുനികോയ് കൗൺടി എന്ന സ്ഥലത്തെ ക്ലിൻജ് ഫീൽഡ് എന്ന മൈതാനത്തെത്തിച്ചു.

വൻജനാവലി അവിടെ തടിച്ചുകൂടിയിരുന്നു. മേരിയുടെ കഴുത്തിലൂടെ ചങ്ങലയിട്ട് ക്രെയിൻ ഉപയോഗിച്ച് തൂക്കി കൊല്ലാനായിരുന്നു പദ്ധതി. ഒരുതവണ തൂക്കിലേറ്റിയപ്പോൾ ചങ്ങല പൊട്ടി മേരി താഴെ വീണു. ആ വീഴ്ചയിൽ മേരിയുടെ നടുവൊടിഞ്ഞു. രണ്ടാമത്തെ തവണ തൂക്കിലേറ്റിയപ്പോൾ എന്നെന്നേക്കുമായി മേരി ഈ ലോകത്തോട് വിടപറഞ്ഞു. തൂക്കി കൊന്ന സ്ഥലത്തിന് തൊട്ടടുത്ത് തന്നെ മേരിയെ കുഴിച്ചിട്ടു. ആ കല്ലറക്കുമേലെ ജനം എഴുതി – “കൊലയാളി മേരി”.

The story of Killer Mary

Continue Reading
You may also like...

More in Malayalam Articles

Trending

Recent

To Top