ഒന്നര വർഷം ഞാൻ ഉറങ്ങാൻ പോകുന്നതിന് മുൻപ് ഞാൻ ഒരു നല്ല നടനാകും, ഞാൻ ഒരു നല്ല നടനാകും എന്ന് പറഞ്ഞുകൊണ്ടേയിരുന്നു; നടനാകാനുള്ള ഇൻസ്പിരേഷൻ അതായിരുന്നു ; തുറന്ന് പറഞ്ഞ് വിജയ് സേതുപതി!

മലയാളി പ്രേക്ഷകര്ക്കും ഏറെ ഇഷ്ടമുള്ള നടനാണ് വിജയ് സേതുപതി. തെന്നിന്ത്യയിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ വാരിക്കൂട്ടിയ താരമാണ് . തന്റെ അഭിനയ മികവ് കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയെടുക്കാൻ അധികം സമയമെടുക്കേണ്ടി വന്നിട്ടില്ലാത്ത നടൻ കൂടിയാണ് വിജയ് സേതുപതി.
സിനിമയിൽ അഭിനയിക്കാൻ ഇൻസ്പിറേഷനായത് കാർട്ടൂൺ ആണെന്ന് പറയുകയാണ് വിജയ് സേതുപതി. മാമനിതൻ എന്ന ചിത്രത്തിന്റെ പ്രൊമേഷന്റെ ഭാഗമായി ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിലാണ് വിജയ് സേതുപതി ഇക്കാര്യം പറയുന്നത്.
“നമ്മൾ പലകാര്യങ്ങളും കേൾക്കും, പല കാര്യങ്ങളും കാണും. ഒരു ദിവസം ഓഫീസിൽ നിന്ന് ജോലി കഴിഞ്ഞ് രാത്രി എട്ട് മണിക്ക് തിരിച്ചുവരികയായിരുന്നു. നടന്നുകൊണ്ടിരിക്കുന്ന സമയത്ത് ലോറിയൽ ആൻഡ് ഹാർഡിയുടെ കാർട്ടൂൺ കണ്ടു. അതിൽ അവർ ‘ഐ ആം എ ബേർഡ്’ എന്ന് പറയുന്നത് കണ്ടു. കുറേ ദിവസം ഇത് തന്നെ പറഞ്ഞ് പറഞ്ഞ് അവർ ഒരു ദിവസം പക്ഷിയായി മാറി.
അന്ന് മുതൽ ഏകദേശം ഒന്ന് ഒന്നര വർഷം ഞാൻ ഉറങ്ങാൻ പോകുന്നതിന് മുൻപ് ഞാൻ ഒരു നല്ല നടനാകും, ഞാൻ ഒരു നല്ല നടനാകും എന്ന് പറഞ്ഞുകൊണ്ടേയിരുന്നു. എന്നെങ്കിലും ഒരുനാൾ അത് നടക്കും എന്ന് ഞാനും വിശ്വസിച്ചു. പക്ഷേ അന്നൊന്നും നടക്കില്ലെന്ന തോന്നലും ഉണ്ടായിരുന്നു. കാരണം എന്റെ കുടുംബം കഴിഞ്ഞുപോന്നത് എന്റെ ശമ്പളത്തിൽ നിന്നായിരുന്നു.
എന്നാലും ഞാൻ വെറുതെ പറഞ്ഞുനോക്കി. ഒരാൾക്ക് ഇങ്ങനെ നിരന്തരം പറഞ്ഞതുകൊണ്ട് ചിറക് വരെ മുളച്ചെങ്കിൽ പിന്നെ എനിക്കും എന്തെങ്കിലും ഒക്കെ നടന്നാലോ എന്നൊരു തോന്നൽ,” വിജയ് സേതുപതി പറഞ്ഞു.
വൈ.എസ്.ആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ യുവൻ ശങ്കർ രാജയും ആർ.കെ. സുരേഷിന്റെ സ്റ്റുഡിയോ 9 ഉം ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ഗ്രാമീണ പശ്ചാത്തലത്തിലെടുത്തിരിക്കുന്ന ചിത്രത്തിൽ കെ.പി.എ.സി ലളിതയും ഗുരു സോമസുന്ദരവും രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
രാജ്യത്തെയാകെ ഞെട്ടിച്ച വിമാനാപകടമാണ് കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ നടന്നത്. പിന്നാലെ വിമാനത്തിലെ കോ പൈലറ്റ് ക്ലൈവ് കുന്ദർ ബോളിവുഡ് നടൻ വിക്രാന്ത്...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിശാൽ. ഇപ്പോഴിതാ നടന് മദ്രാസ് ഹൈക്കോടതിയിൽ നിന്ന് കനത്ത തിരിച്ചടിയേറ്റിരിക്കുകയാണ്. 2016-ൽ ‘മരുതു’ എന്ന ചിത്രത്തിൻറെ നിർമാണത്തിനായി...
ബോളിവുഡിൽ നിരവധി ആരാധകരുള്ള സൂപ്പർ താരമാണ് ആമിർ ഖാൻ. പലപ്പോഴും നടൻ അഭിനയം നിർത്തുന്നുവെന്നുള്ള വാർത്തകൾ പുറത്തെത്താറുണ്ട്. ‘മഹാഭാരത്’ എന്ന തന്റെ...
ഗായിക അമൃതയുമായുള്ള ബാലയുടെ വിവാഹവും വിവാഹ മോചനവും നടന്ന് വർഷങ്ങളായെങ്കിലും പലപ്പോഴും ഇവർക്കിടയിലുള്ള പ്രശ്നങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...