
Malayalam
‘നീലവെളിച്ചം’ തലശേരിയില്‍…, പിണറായിയില്‍ ചിത്രീകരണം ആരംഭിച്ചു
‘നീലവെളിച്ചം’ തലശേരിയില്‍…, പിണറായിയില്‍ ചിത്രീകരണം ആരംഭിച്ചു

പ്രശസ്ത എഴുത്തുകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഭാര്‍ഗ്ഗവീനിലയം’ എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ എന്ന ചലച്ചിത്രത്തിന്റെ ചിത്രീകരണം തലശേരി, പിണറായിയില്‍ ചിത്രീകരണം ആരംഭിച്ചു.
ടൊവിനൊ തോമസ്, റിമ കല്ലിങ്ങല്‍, റോഷന് മാത്യൂ, ഷൈന്‍ ടോം ചാക്കോ, രാജഷ് മാധവന്,ഉമ കെ പി,പൂജാ മോഹന്‍രാജ്,ദേവകി ഭാഗി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.
ഒ.പി.എം സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ‘നീല വെളിച്ചം’എന്ന ചിത്രത്തിന്റെ സ്വിച്ചോണ്‍ കര്‍മ്മത്തില്‍, പിന്നണിപ്രവര്‍ത്തകരോടൊപ്പം
എം.വി ഗോവിന്ദന് മാസ്റ്റര്‍, എം.വി ജയരാജന്, കെ.കെ ഷൈലജ ടീച്ചര്‍, കിന്‍ഫ്ര റീജ്യണല്‍ മാനേജര്‍ മുരളി കൃഷ്ണന് തുടങ്ങിയ പ്രമുഖരും സന്നിഹിതരായിരുന്നു.
1964-ല്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയില്‍ വിന്‍സന്റ് മാസ്റ്ററുറെ സംവിധാനത്തില്‍ മധു, പ്രേംനസീര്‍, വിജയനിര്‍മ്മല, അടൂര്‍ ഭാസി, കുതിരവട്ടം പപ്പു തുടങ്ങിയവര്‍ അഭിനയിച്ച ക്ലാസിക് സിനിമയായ ഭാര്‍ഗ്ഗവീനിലയത്തിന്റെ പുനരാവിഷ്കാരമാണ് ‘നീലവെളിച്ചം’.
ഗിരീഷ് ഗംഗാധരന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
ബിജിബാല്‍, റെക്സ് വിജയന് എന്നിവര്‍ ചേര്‍ന്ന് സംഗീതം പകരുന്നു.എഡിറ്റിങ്- സൈജു ശ്രീധരന്. പ്രൊഡക്ഷന്‍ കണ്ട്രോളര് -ബെന്നി കട്ടപ്പന,കല- ജ്യോതിഷ് ശങ്കര്‍,മേക്കപ്പ്-റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം- സമീറ സനീഷ്,പി ആര് ഒ-എ എസ് ദിനേശ്.
കഴിഞ്ഞ ദിവസം ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. എൻഡിപിഎസ് ആക്ട് 25 പ്രകാരമാണ് സമീർ താഹിറിനെ...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടനെ അറിയില്ലെന്ന് ഗായകൻ എം.ജി ശ്രീകുമാർ പറഞ്ഞത് വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. കഞ്ചാവ് കേസിൽ വേടൻ...