Connect with us

കൂടെവിടെ ഞെട്ടിച്ചു കളഞ്ഞു; ഇനി എല്ലാവർക്കും സന്തോഷവാർത്ത ; മൗനരാഗവും കൂടെവിടെയും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്ന സമയം മാറുന്നു; ഇത് അടിപൊളി സർപ്രൈസ് !

Malayalam

കൂടെവിടെ ഞെട്ടിച്ചു കളഞ്ഞു; ഇനി എല്ലാവർക്കും സന്തോഷവാർത്ത ; മൗനരാഗവും കൂടെവിടെയും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്ന സമയം മാറുന്നു; ഇത് അടിപൊളി സർപ്രൈസ് !

കൂടെവിടെ ഞെട്ടിച്ചു കളഞ്ഞു; ഇനി എല്ലാവർക്കും സന്തോഷവാർത്ത ; മൗനരാഗവും കൂടെവിടെയും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്ന സമയം മാറുന്നു; ഇത് അടിപൊളി സർപ്രൈസ് !

ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന ചെയ്യുന്ന പരമ്പരകളാണ് കൂടെവിടെയും മൗനരാഗവും. വ്യത്യസ്ത കഥാപശ്ചാത്തലത്തിൽ ഒരുങ്ങുന്ന പരമ്പരകൾ മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നോട്ട് പോവുകയാണ്. 2019 ൽ ആരംഭിച്ച മൗനരഗം സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. കല്യാണി എന്ന പാവം പെൺകുട്ടിയുടെ അതിജീവനത്തിന്റെ കഥയാണ് മൗനരാഗം. ഐശ്വര്യ റംസായിയാണ് കല്യാണിയായി എത്തുന്നത്. നടൻ ബാലാജിയാണ് നെഗറ്റീവ് വേഷത്തിലെത്തുന്നത്.

വിദ്യാഭ്യാസത്തിനായി ജീവിതം മാറ്റിവെച്ച ഒരു പാവം പെൺകുൺകുട്ടിയുടെ കഥയാണ് കൂടെവിടെ ചർച്ച ചെയ്യുന്നത്. അൻഷിതയാണ് സീരിയലിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അൻഷിതയ്ക്കൊപ്പം ബിപിൻ ജോർജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സൂര്യയുടെ അധ്യാപകനാണ് ഋഷി. സൂര്യയ്ക്ക് എല്ലാ പിന്തുണയുമായി കോളേജിൽ ഒപ്പം നിൽക്കുന്നതും ഋഷിയാണ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണിവർ. ഇവരുടെ റൊമാൻസ് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവാറുണ്ട്.

ഇപ്പോഴിത മൗനരാഗം, കൂടെവിടെ പ്രേക്ഷകർക്ക് ഒരു സന്തോഷ വാർത്ത പുറത്ത് എത്തുകയാണ്. ബിഗ് ബോസ് സീസൺ ഫോർ എത്തുന്നതോടെ സീരിയൽ സമയം മാറ്റിയിരിക്കുകയാണ്. ഔദ്യോഗികമായി തന്നെ സമയം ഉറപ്പിച്ചതുകൊണ്ടാണ് വീണ്ടും വാർത്തയുമായി എത്തിയത്. കൂടെവിടെ ഇപ്പോൾ സംപ്രേക്ഷണം ചെയ്യുന്ന സമയം 9 .30 ആണെങ്കിൽ ഇനി തിങ്കൾ മുതൽ രാത്രി 9 മണിയിലേക്ക് മാറുകയാണ്.

രാത്രി 9 മണിക്ക് സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന മൗനരാഗം ഇനി 8 30 ലേക്കും മാറ്റിയിട്ട്ണ്ട്. മികച്ച സമയ മാറ്റം ആണ് സീരിയലുകൾക്ക് കിട്ടിയിരിക്കുന്നത്. കൂടെവിടെ നിലവിൽ മികച്ച കഥാഗതിയിലൂടെയാണ് കടന്നുപോകുന്നത്.

തേവർമല ട്രിപ്പിന് ശേഷമാണ് കൂടെവിടെയുടെ കഥ മാറിമാറിയുന്നത് . സൂര്യയെ വകവരുത്താൻ ഒരുക്കിയ കെണിയിൽ മിത്ര യാദ്രിശ്ചികമായി കുടുങ്ങുകയായിരുന്നു. നീതു മനഃപൂർവമായി സൂര്യയെ തവൽമാലയിൽ നിന്നും തള്ളിയിടാൻ ആയിരുന്നു പ്ലാൻ ഇട്ടിരുന്നത്. എന്നാൽ സൂര്യ നിന്നിടത്ത് പെട്ടന്ന് മിത്ര നിന്നതോടെ താഴ്ചക്ക് വീണത് മിത്രയായി.

ശേഷം കഥയിൽ വമ്പൻ ട്വിസ്റ്റുകൾ ആണ് സംഭവിച്ചത്. സൂര്യയാണ് മിത്രയെ തള്ളിയിട്ടത് എന്ന് പറഞ്ഞ് നീതുവും നിമയും കൊടുത്ത മൊഴി പോലീസ് ഗൗരവമായി എടുക്കുകയും അത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. അതോടെ സൂര്യയെ സ്റ്റേഷനിൽ കൊണ്ടുപോകുകയും അന്വേഷണം നടത്തുകയും ചെയ്തു.

എന്നാൽ ഈ സംഭവങ്ങളോടെ കഥയിലേക്ക് തുടക്കം ഉണ്ടായിരുന്ന എസ് പി സൂരജ് സാറും ആദി സാറും ഒക്കെ എത്തി. കഥയുടെ എല്ലാ രീതികളും മാറിമറിയുകയായിരുന്നു. ഇന്ന് അടിപൊളിയായി ആണ് കഥ മുന്നേറുന്നത്..

അതുപോലെ തന്നെ മൗനരാഗം കിരൺ കല്യാണി വിവാഹത്തിലേക്ക് കടക്കുകയാണ്. ,മറ്റ് സീരിയലുകൾ പോലെയല്ല.. ഇന്ന് ,മൗനരാഗം കളർഫുൾ എപ്പിസോഡുകളിലൂടെ കടന്നുപോകുകയാണ്.. പുതിയ സമയക്രമം മൗനരാഗത്തിനും ഗുണം ചെയ്യുമെന്നാണ് നിരീക്ഷിക്കുന്നത്..

about koodevide

More in Malayalam

Trending

Recent

To Top