Connect with us

വിനീത് ചെയ്‌തത്‌ കൊടും ചതിയാണ്; അപർണ്ണയില്ലാതെ വിവാഹ നിശ്ചയം മംഗളമായി നടക്കുമ്പോൾ ഒരേയൊരു മകളെ അന്വേഷിക്കാതെ നീരജ; ഗജനി ചമ്മിപ്പോയി; അമ്മയറിയാതെ അടിപൊളി എപ്പിസോഡ്!

Malayalam

വിനീത് ചെയ്‌തത്‌ കൊടും ചതിയാണ്; അപർണ്ണയില്ലാതെ വിവാഹ നിശ്ചയം മംഗളമായി നടക്കുമ്പോൾ ഒരേയൊരു മകളെ അന്വേഷിക്കാതെ നീരജ; ഗജനി ചമ്മിപ്പോയി; അമ്മയറിയാതെ അടിപൊളി എപ്പിസോഡ്!

വിനീത് ചെയ്‌തത്‌ കൊടും ചതിയാണ്; അപർണ്ണയില്ലാതെ വിവാഹ നിശ്ചയം മംഗളമായി നടക്കുമ്പോൾ ഒരേയൊരു മകളെ അന്വേഷിക്കാതെ നീരജ; ഗജനി ചമ്മിപ്പോയി; അമ്മയറിയാതെ അടിപൊളി എപ്പിസോഡ്!

ഇന്നത്തെ എപ്പിസോഡ് കൂടിയായപ്പോൾ ഒന്നുറപ്പായി ‘അമ്മ അറിയാതെ പരമ്പര പുത്തൻ വഴിത്തിരിവിലേക്ക് ആണ് കടക്കുന്നത്. ഇതുവരെ നമ്മൾ കണ്ട സീരിയലിൽ ത്രില്ലെർ ട്രാക്ക് ആയിരുന്നു. ഇതുവരെ നമ്മൾ കണ്ട നമ്മുടെ സൂപർ ‘അമ്മ അറിയാതെയിൽ അലീനയും അമ്പാടിയും ആയിരുന്നു താരങ്ങൾ..

പക്ഷെ ഇപ്പോഴുള്ള പുതിയ ‘അമ്മ അറിയാതെയിൽ വിനീത് മാത്രമാണ് താരം. ഇതാണ് നല്ല ഒരു ചെറുപ്പക്കാരൻ. നമ്മുടെ മലയാളികൾക്ക് ഇന്ന് ഇത്രയും ചുറുചുറുക്കും മര്യാദയും അനുസരണ ശീലവും ഉള്ള പയ്യനെ വേറെ കിട്ടില്ല. ഇതൊക്കെ ആണ് ഓരോ അമ്മമാരും ആഗ്രഹിക്കുന്ന മകനെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ.

അപ്പോൾ പുതിയ ‘അമ്മ അറിയാതെ ആണ് തുടങ്ങുന്നത്. ഇവിടെ നമ്മുടെ വിനീത് ഏട്ടന്റെ മുൻ ഭാര്യയും ഇപ്പോഴത്തെ കാമുകിയുമായി അപർണ്ണയുടെ ചേച്ചിയുടെ കല്യാണമാണ് നടക്കുന്നത്. ആ ചേച്ചിയുടെ കല്യാണം കാണാൻ ‘അമ്മ അറിയാതെ പ്രേക്ഷകർ കാത്തിരിക്കുകയാണ്. വിനീതിന്റെ ചേച്ചി ആയതുകൊണ്ടാകും ഈ ഒരു താല്പര്യം..

ഞാൻ ഇങ്ങനെ ഒക്കെ പറയുമ്പോൾ നിങ്ങൾക്ക് തോന്നും എനിക്ക് വട്ടായി എന്ന് അല്ലെ.. അല്ല വിഷമം കൊണ്ടാണ്.. നല്ല വിഷമം ഉണ്ട്.. അലീന അമ്പാടി വിവാഹ നിശ്ചയം ആയിട്ട്… ഒരുമാതിരി ചിരിക്കണോ കരയണോ എന്നറിയാൻ വയ്യാത്ത അവസ്ഥ .

പക്ഷെ ചിരിക്കാൻ ഇന്ന് ഒരു സംഭവം ഉണ്ട് .. ഗജനി വലിയ കാര്യത്തിൽ അപർണ്ണയെ തട്ടികൊണ്ട് വന്നതാണ്.. പക്ഷെ ചമ്മിപ്പോയി…

നീരാജയുടെയും മഹാദേവന്റെയും മകളേക്കാൾ അവർക്ക് താല്പര്യം മരുമകനെയാണ്., അപ്പോൾ അപർണ്ണ ഇല്ലെങ്കിലും വിവാഹ നിശ്ചയം നടക്കും എന്ന് കാണിച്ചു കൊടുക്കണം. അതാണ് നമ്മുടെ അമ്പാടി പറയുന്നത്.. അപ്പോൾ ഇലയിട്ട് ഉന്നം കാത്തിരുന്ന സച്ചിയും മൂർത്തിയും ഗജനിയും പ്ലിങ്.

അപർണ്ണ മാറിനിൽക്കുകയാണ് എന്നാണ് ഇന്നും എല്ലാവരും കരുതുന്നത്. ഇനിയേതായാലും ഗജനി മഹാദേവനെ വിളിക്കും , എന്നാൽ മാത്രേ ഇനി എന്തെങ്കിലുമൊക്കെ നടക്കു.. അതുവരെ ഈ ലാഗ് ഇതുപോലെ തന്നെ ഉണ്ടാകും .

പിന്നെ ഈ കേസിൽ അലീനയെയോ അമ്പാടിയെയോ ഒന്നും കുറ്റപ്പെടുത്താൻ സാധിക്കില്ല.. പലരും അങ്ങനെ കമെന്റ് ചെയ്യുന്നുണ്ട്. പക്ഷെ അതിനോട് എനിക്ക് യോജിപ്പില്ല. അപർണ്ണയും വിനീതും ഒപ്പിച്ച പണി… ഇപ്പോഴും വിനീതിന് എല്ലാം തുറന്നുപറയാനുള്ള സ്പേസ് ഉണ്ട്. പക്ഷെ അയാൾ എന്തൊരു മനുഷ്യൻ ആണ്.. ഒന്നും പറയാതെ രണ്ട് വള്ളത്തിലും കാൽ വെക്കുകയാണ് വിനീത്…

about amma ariyathe

More in Malayalam

Trending

Recent

To Top