Connect with us

വാറ്റ് ചാരായം കടത്തി പിടിക്കപ്പെട്ടത് അച്ഛന് വേണ്ടി; കല്യാണത്തിനായി കാത്തിരിക്കുന്നു; സമയമാകുമ്പോള്‍ ഒരു ഹതഭാഗ്യവാന്‍ വന്ന് വീഴും; നടി അഞ്ജന അപ്പുക്കുട്ടന്‍ മനസുതുറക്കുന്നു!

Malayalam

വാറ്റ് ചാരായം കടത്തി പിടിക്കപ്പെട്ടത് അച്ഛന് വേണ്ടി; കല്യാണത്തിനായി കാത്തിരിക്കുന്നു; സമയമാകുമ്പോള്‍ ഒരു ഹതഭാഗ്യവാന്‍ വന്ന് വീഴും; നടി അഞ്ജന അപ്പുക്കുട്ടന്‍ മനസുതുറക്കുന്നു!

വാറ്റ് ചാരായം കടത്തി പിടിക്കപ്പെട്ടത് അച്ഛന് വേണ്ടി; കല്യാണത്തിനായി കാത്തിരിക്കുന്നു; സമയമാകുമ്പോള്‍ ഒരു ഹതഭാഗ്യവാന്‍ വന്ന് വീഴും; നടി അഞ്ജന അപ്പുക്കുട്ടന്‍ മനസുതുറക്കുന്നു!

മലയാളികൾക്കിടയിൽ ഹാസ്യതാരങ്ങൾ നിരവധി ഉണ്ട്. എന്നാൽ സ്വതസിദ്ധമായ ഹാസ്യ ശൈലി കൊണ്ട് പെട്ടന്ന് ശ്രദ്ധിയ്ക്കപ്പെട്ട ഒരു നടിയാണ് അഞ്ജന അപ്പുക്കുട്ടന്‍. സിനിമകളിലും സീരിയലുകളിലും മാത്രമല്ല, യഥാര്‍ത്ഥ ജീവിതത്തിലും അഞ്ജന തമാശപോലെയാണ് കാര്യങ്ങളെ എടുക്കാറുള്ളത്.

അച്ഛന് വേണ്ടി കടത്തിയ വാറ്റ് ചാരായം എയര്‍പോര്‍ട്ടില്‍ വച്ച് പിടിക്കപ്പെട്ടതിനെ കുറിച്ചും, ഇറാനിക്കാരനായ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ വിവാഹ അഭ്യര്‍ത്ഥന നടത്തിയതിനെ കുറിച്ചും റെഡ് കാര്‍പെറ്റ് ഷോയില്‍ സംസാരിച്ചപ്പോഴാണ് ശരിക്കും അഞ്ജന ഇങ്ങനെ തന്നെയാണോ എന്ന് മലയാളികളും ചിന്തിച്ചിട്ടുണ്ടാവുക..

അഞ്ജനയുടെ വാക്കുകൾ തന്നെ വായിക്കാം…
ഗള്‍ഫ് ഷോയ്ക്ക് വേണ്ടിയും മറ്റുമായി എപ്പോള്‍ എയര്‍പോര്‍ട്ടില്‍ പോയാലും എന്നെ പിടിയ്ക്കും. എന്ത് കൊണ്ടാണ് എന്ന് എനിക്ക് അറിയില്ല. അത് അങ്ങനെയാണ്. അന്ന് ഒരു ഗള്‍ഫ് ഷോയ്ക്ക് വേണ്ടി ഒരു മാസത്തെ ടൂറിന് പോകുമ്പോഴും എന്നെ പിടിച്ചു. മിസ്സ് ആയി പോകരുത് എന്ന് കരുതി, സേഫ്റ്റിയ്ക്ക് വേണ്ടി എന്റെ കോസ്റ്റിയൂം എല്ലാം ഞാന്‍ ഹാന്റ്ബാഗില്‍ ആണ് വച്ചിരുന്നത്. അതില്‍ സേഫ്റ്റി പിന്നും മറ്റും വയ്ക്കരുത് എന്ന് എനിക്ക് അറിയില്ലായിരുന്നു. അത് കാരണം ചെക്കിങ് സമയത്ത് എന്നെ പിടിച്ചു.

ഒരു ഇറാനിക്കാരനാണ് എന്നെ പിടിച്ച് വച്ച് ചോദ്യം ചെയ്യുന്നത്. അര മണിക്കൂറോളം അയാളെന്നോട് പലതും ചോദിച്ചു. എനിക്കാണെങ്കില്‍ ഭയങ്കര ടെന്‍ഷനും. കൂടെ ഉള്ളവരെല്ലാം പോയി. എന്നെ മാത്രം പിടിച്ചു വച്ച് ചോദ്യം ചെയ്യുന്നു. ബാഗ് തുറക്കുന്നുണ്ട് എങ്കിലും അതിലുള്ള സാധനങ്ങളെ കുറിച്ച് അല്ല, എന്നെ കുറിച്ചാണ് അയാള്‍ ചോദിക്കുന്നത്. എന്റെ നെറ്റിയില്‍ മൂകാംബിക ദേവിയുടെ സിന്ദൂര കുറി ഉണ്ടായിരുന്നു. അതിനെ കുറിച്ചായി അയാളുടെ ചോദ്യം. അത് ഞങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാണ് എന്നൊക്കെ പറഞ്ഞ് ഒപ്പിച്ചു. അവസാനം അയാള്‍ ചോദിച്ചു, will you marry me എന്ന്. എന്റെ സകല റിലെയും പോയി. ഒരു വിധത്തിലാണ് അവിടെ നിന്നും രക്ഷപ്പെട്ടത്.

അങ്ങനെ എന്നെ പിടിയ്ക്കുന്നത് സ്ഥിരം കലാപരിപാടിയാണ്. ഒരിക്കല്‍ ഉഗാണ്ടയില്‍ പോയി വരുമ്പോഴും പിടിച്ചു. ഉഗാണ്ടന്‍ വരാല്‍ എന്ന് അറിയപ്പെടുന്ന അവിടത്തെ വാറ്റ് ചാരായം ഉണ്ട്. അത് സ്‌പ്രൈറ്റ് പോലുള്ള ഡ്രിങ്ക്സില്‍ മിക്‌സ് ചെയ്താണ് കഴിക്കുന്നത്. അവിടെ നിന്ന് വരുമ്പോള്‍ ഞാന്‍ അച്ഛന് വേണ്ടി അത് വാങ്ങിച്ചിരുന്നു. എല്ലാവരും ചെയ്യുന്നതാണ്, വലിയ തെറ്റ് ഒന്നും ഇല്ല. പക്ഷെ എന്നെ പിടിച്ചു.

ഒരു പാക്കില്‍ 12 സാഷയാണ് ഉണ്ടാവുന്നത്. അങ്ങനെ ഒരു അഞ്ച് പാക്ക് ആണ് ഞാന്‍ കൊണ്ടു വന്നത്. എന്റെ ഒപ്പം ഉള്ളവരും കൊണ്ട് വന്നിരുന്നു. അവരുടേതെല്ലാം എടുത്ത് വെയ്സ്റ്റില്‍ ഇട്ടു. എന്നെ പരിശോധിച്ചത് ഒരു നീഗ്രോ ചേട്ടനാണ്. ഞാന്‍ അദ്ദേഹത്തെ സോപ്പിട്ട് സോപ്പിട്ട് വീഴ്ത്തി. സര്‍ സര്‍ പ്ലീസ് എന്നൊക്കെ പറഞ്ഞപ്പോള്‍ ആ പാക്കറ്റുകള്‍ എനിക്ക് തന്നെ തന്നു. അങ്ങനെ വിജയകരമായി ഞാന്‍ അച്ഛന് ഉഗാണ്ടന്‍ വരാല്‍ എത്തിച്ചു കൊടുത്തു- അഭിമാനത്തോടെ, അല്പം ചിരിയോടെ അഞ്ജന പറഞ്ഞു.

സോപ്പിടാന്‍ ഞാന്‍ മിടുക്കിയാണെന്നാണ് അഞ്ജന പറയുന്നത്. മലയാളികള്‍ ഒഴികെ പലരും ആ സോപ്പിങില്‍ വീണിട്ടുണ്ട്. ആ ഇറാനി ചേട്ടന്‍ വീണത് സത്യമായിട്ടും തള്ള് അല്ല. എനിക്ക് ഇപ്പോഴും അദ്ദേഹത്തിന്റെ മുഖം ഓര്‍മയുണ്ട്. കുറച്ച് പ്രായം ഉണ്ടെങ്കിലും നല്ല ഗ്ലാമറായിരുന്നു എന്ന് അഞ്ജന പറയുന്നു. ഇപ്പോഴും കല്യാണം കഴിക്കാതെ കാത്ത് നില്‍ക്കുന്നത് ആര്‍ക്ക് വേണ്ടിയാണ് എന്ന് സ്വാസിക ചോദിച്ചപ്പോള്‍, സമയമാകുമ്പോള്‍ ഒരു ഹതഭാഗ്യവാന്‍ വന്ന് വീഴും എന്നായിരുന്നു അഞ്ജനയുടെ പ്രതികരണം.

about anjana appukkuttan

More in Malayalam

Trending

Recent

To Top