പിത്താശയം നീക്കം ചെയ്യുന്നതിന് വേണ്ടിയാണ് തന്നെ സർജറിക്ക് വിധേയമാക്കുന്നതെന്നായിരുന്നു ടിക്ക് ടോക്കറും, സോഷ്യൽ മീഡിയ താരവും താരകല്യാണിന്റെ മകളുമായ സൗഭാഗ്യ വെങ്കിടേഷ് കഴിഞ്ഞ ദിവസം അറിയിച്ചത്.
ഇന്നാണ് സർജറിയെന്നും എല്ലാവരുടേയും പ്രാർഥനയുണ്ടാകണമെന്നും അങ്ങോട്ട് പോകുമ്പോൾ പിത്താശയം ഉണ്ടെന്നും സർജറി കഴിഞ്ഞ് തിരികെ വരുമ്പോൾ പിത്താശയം ഉണ്ടാകില്ലെന്നുമാണ് സൗഭാഗ്യ ഇൻസ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചത്. സർജറിക്ക് തയ്യാറായി ഭർത്താവ് അർജുനൊപ്പം നിൽക്കുന്ന ഒരു ചിത്രവും സൗഭാഗ്യ പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ വിജയകരമായി ഓപ്പറേഷന് കഴിഞ്ഞ മടങ്ങി എത്തിയിരിക്കുകയാണ്. താരം തന്നെയാണ് ഇക്കാര്യം തന്റെ ആരാധകരോട് പങ്കുവെച്ചിരിക്കുന്നത്. സൗഭാഗ്യയുടെ വാക്കുകള്‍ ഇങ്ങനെ…
സര്‍ജറി കഴിഞ്ഞു, നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കും സ്നേഹാന്വേഷണങ്ങള്‍ക്കും നന്ദി, രണ്ടാഴ്ചയ്ക്കുള്ളില്‍ ആരോഗ്യം വീണ്ടെടുക്കാനാവുമെന്നാണ് കരുതുന്നത്. ഇന്‍സറ്റഗ്രാം സ്റ്റോറിയായാണ് സൗഭാഗ്യ തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വ്യക്തമാക്കിയത്. തന്റെ ഫോട്ടോയ്ക്കൊപ്പമായിരുന്നു കുറിപ്പ് പങ്കുവെച്ചത്. സര്‍ജറിയുടെ കാര്യവും സൗഭാഗ്യ തന്നെയാണ് തന്റെ ആരാധകരെ അറിയിച്ചത്
” ഒരു ശസ്ത്രക്രിയക്കായി തന്നെ ജിജി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ് എന്ന് മാത്രമായിരുന്നു താരം ആദ്യം ഇന്‍സ്റ്റാ സ്റ്റോറിയില്‍ കുറിച്ചത്. എത്രയും വേഗം തിരിച്ചു വരുമെന്നും എല്ലാവരുടെയും പ്രാര്‍ത്ഥന തന്നോടൊപ്പം ഉണ്ടാകണമെന്നും താരം കുറച്ചു”. എന്നാല്‍ എന്തിനാണ് ഓപ്പറേഷ്ന് എന്ന് സൗഭാഗ്യ വെളിപ്പെടുത്തിയിരുന്നില്ല. പിന്നീടാണ് സര്ജറിെ കുറിച്ച് വെളിപ്പെടുത്തിയത്
പ്രസവം കഴിഞ്ഞ് 3 മാസത്തിന് ശേഷം വീണ്ടും സര്‍ജറിക്ക് വിധേയയാവുകയാണെന്ന് സൗഭാഗ്യ പറഞ്ഞപ്പോള്‍ ആരാധകരെല്ലാം ആശങ്കയിലായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ 29നാണ് സൗഭാഗ്യ കുഞ്ഞിന് ജന്മം നല്‍കിയത്. അടുത്തിടെ തനിക്കും കുഞ്ഞിനുമടക്കം എല്ലാവര്ക്കും കൊവിഡ് ബാധിച്ചതിനെ കുറിച്ച് പിന്നീട് അനുഭവപ്പെട്ട ബുദ്ധിമുട്ടുകളെ കുറിച്ചും സൗഭാഗ്യ യുട്യൂബില്‍ പങ്കുവെച്ച വീഡിയോയിലൂടെ പറഞ്ഞിരുന്നു
പ്രേക്ഷക മനസ്സിൽ നിലനിന്ന ഒരുപിടി കഥാപാത്രങ്ങൾ അവതരിപ്പിച്ച താരമാണ് നടൻ വിഷ്ണു പ്രസാദ്. വില്ലൻ വേഷങ്ങള്‍ ചെയ്താണ് വിഷ്ണു ശ്രദ്ധേയനാവുന്നത്. സിനിമകളിലും...
എഞ്ചിനിയറിംഗ് കോളജിൻ്റെ പശ്ചാത്തലത്തിൽ മുഴുനീള ഫൺ ത്രില്ലർ മൂവിയായി അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഏപ്രിൽ മുപ്പത് ബുധനാഴ്ച്ച പ്രശസ്ത നടി...
പുതിയ കാലഘട്ടത്തിൽ സിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവസ്റ്റിഗേഷൻ രംഗം. ആ ജോണറിൽ ഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ...