അമ്മ ഇടയ്ക്ക് അമ്മായിഅമ്മയാവാന്‍ നോക്കും, അത് ചേട്ടന്‍ അനുവദിക്കില്ല ; സൗഭാഗ്യ പറയുന്നു
മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. സോഷ്യൽ മീഡിയയിലൂടെ ആണ് സൗഭാഗ്യ ആരാധകരെ നേടിയെടുത്തത്. പ്രശ്‌സത നർത്തകിയും നടിയുമായ താര കല്യാണിന്റെ മകളാണ് സൗഭാഗ്യ വെങ്കിടേഷ്. അമ്മയുടെ ശിഷ്യനും നർത്തകനുമായ അർജുൻ സോമശേഖരനെയാണ് സൗഭാഗ്യ വിവാഹം കഴിച്ചിരിക്കുന്നത്.
2020 ലാണ് സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയാവുന്നത്. അന്ന് മുതലിങ്ങോട്ട് സൗഭാഗ്യയും ഭർത്താവ് അർജുൻ സോമശേഖറും മലയാളികൾക്ക് പ്രിയപ്പെട്ടവരാണ്ഡാ. ടിക്ക് ടോക്കും റീല്‍സുമൊക്കെ ചെയ്യാറുണ്ടെങ്കിലും അഭിനയത്തില്‍ അത്ര വലിയ താല്‍പര്യമില്ലെന്നായിരുന്നു സൗഭാഗ്യ പറഞ്ഞത്. സിനിമയിലേക്ക് നിരവധി തവണ അവസരം ലഭിച്ചിരുന്നു. അതിനുള്ള കഴിവുണ്ടോയെന്നറിയാത്തതിനാലാണ് താന്‍ അതൊന്നും സ്വീകരിക്കാത്തതെന്ന് താരം പറഞ്ഞിരുന്നു. ഡാന്‍സ് കളിക്കാനൊരു മടിയുമില്ല, എന്നാല്‍ അഭിനയം അല്‍പ്പം പേടിയുള്ള കാര്യമാണെന്ന് സൗഭാഗ്യ പറഞ്ഞപ്പോള്‍ പുതിയ കാര്യങ്ങള്‍ ചെയ്യാനുള്ള ധൈര്യക്കുറവാണെന്നായിരുന്നു അര്‍ജുന്‍ പറഞ്ഞത്. എല്ലാ കാര്യങ്ങളിലും ശക്തമായ പിന്തുണയുമായി സക്കുട്ടി കൂടെയുണ്ടാവാറുണ്ടെന്നും അര്‍ജുന്‍ പറഞ്ഞിരുന്നു.
ടാറ്റുപ്രേമികളായ ഇവരുടെ പുതിയ ടാറ്റൂ വിശേഷവും സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു. ഭര്‍ത്താവ് ചെയ്യുന്ന ആദ്യത്തെ ടാറ്റുവെന്ന ക്യാപ്ഷനോടെയായാണ് സൗഭാഗ്യ വീഡിയോ പങ്കുവെച്ചത്. അടിപൊളിയെന്നായിരുന്നു ആരാധകര്‍ കമന്റ് ചെയ്തത്. അര്‍ജുന്‍ ടാറ്റു ചെയ്യുമ്പോള്‍ ഇളകാതെ ഇരിക്കുന്ന സൗഭാഗ്യയെയാണ് വീഡിയോയില്‍ കാണുന്നത്. ഇത് ആദ്യത്തെയാണോയെന്നായിരുന്നു ചിലര്‍ ചോദിച്ചത്. മറ്റുള്ളവര്‍ക്ക് ചെയ്ത് കൊടുക്കുന്നുണ്ടോ അര്‍ജുന്‍ എന്നായിരുന്നു വേറെ ചിലരുടെ ചോദ്യം.
അമ്മയുടെ ക്യാരക്ടര്‍ പോലെയാണ് അര്‍ജുന്‍ ചേട്ടന്റെ സ്വഭാവം. രണ്ടാളും അങ്ങോട്ടും ഇങ്ങോട്ടും വഴക്കിടും. പെട്ടെന്ന് കോംപ്രമൈസാവുന്നതും കാണാറുണ്ട്. അമ്മ ഇടയ്ക്ക് അമ്മായിഅമ്മയാവാന്‍ നോക്കും, അത് ചേട്ടന്‍ അനുവദിക്കില്ല. മരുമകനല്ല തനിക്ക് മകനാണ് അര്‍ജുന്‍ എന്നായിരുന്നു മുന്‍പ് താര കല്യാണ്‍ പറഞ്ഞത്. ഇവരുടെ സംസാരമെല്ലാം നല്ല രസമാണെന്നായിരുന്നു സൗഭാഗ്യ പറഞ്ഞത്.
ടീച്ചറെ ഇംപ്രസ് ചെയ്യാനായി ഒരുകാര്യവും ഇതുവരെ ചെയ്തിട്ടില്ല, ഇനി ചെയ്യുകയുമില്ല. ഞാന്‍ എങ്ങനെയാണോ അതേ പോലെ തന്നെയായാണ് പെരുമാറുന്നതെന്നും അര്‍ജുന്‍ പറഞ്ഞിരുന്നു.
