Connect with us

ഭീഷ്മ പര്‍വത്തില്‍, ടൈറ്റിലില്‍ ഉള്ള ഈ ഫോട്ടോ ഒന്ന് പോസ്റ്റ് ചെയ്യാമോ എന്ന് ഒരു ശ്രീജിത്ത് ചോദിച്ചിരുന്നു,ഇതാണ് ആ പടം, ഫോട്ടോയ്ക്ക് പിന്നിലെ കഥ പറഞ്ഞ് മാല പാർവതി

Malayalam

ഭീഷ്മ പര്‍വത്തില്‍, ടൈറ്റിലില്‍ ഉള്ള ഈ ഫോട്ടോ ഒന്ന് പോസ്റ്റ് ചെയ്യാമോ എന്ന് ഒരു ശ്രീജിത്ത് ചോദിച്ചിരുന്നു,ഇതാണ് ആ പടം, ഫോട്ടോയ്ക്ക് പിന്നിലെ കഥ പറഞ്ഞ് മാല പാർവതി

ഭീഷ്മ പര്‍വത്തില്‍, ടൈറ്റിലില്‍ ഉള്ള ഈ ഫോട്ടോ ഒന്ന് പോസ്റ്റ് ചെയ്യാമോ എന്ന് ഒരു ശ്രീജിത്ത് ചോദിച്ചിരുന്നു,ഇതാണ് ആ പടം, ഫോട്ടോയ്ക്ക് പിന്നിലെ കഥ പറഞ്ഞ് മാല പാർവതി

അമല്‍ നീരദ്-മമ്മൂട്ടി ചിത്രം ഭീഷ്മ പർവ്വത്തിന് തിയേറ്ററുകളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷങ്ങള്‍ ശേഷമാണ് ഇരുവരും വീണ്ടും ഒരുമിച്ച് എത്തുന്നത്

ഭീഷ്മ പര്‍വത്തില്‍ തന്റെ കഥാപാത്രത്തിന്റെ പഴയകാല ചിത്രമായി ടൈറ്റിലില്‍ എത്തിയ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ മാല പാര്‍വ്വതി. മോളി എന്ന കഥാപാത്രമായാണ് മാല പാര്‍വ്വതി സ്‌ക്രീനില്‍ എത്തുന്നത്.

മമ്മൂട്ടി അവതരിപ്പിക്കുന്ന മൈക്കിളിന്റെ സഹോദരന്‍ മത്തായി അഞ്ഞൂറ്റിക്കാരന്റെ ഭാര്യയാണ് മോളി. ചിത്രത്തിന്റെ ടൈറ്റില്‍ കാര്‍ഡില്‍ കഥാപാത്രങ്ങളുടെ പഴയകാല ചിത്രങ്ങള്‍ കാണിക്കുന്നതിന്റെ കൂട്ടത്തിലെത്തിയ തന്റെ ചിത്രമാണ് മാല പാര്‍വ്വതി പങ്കുവച്ചിരിക്കുന്നത്.

”ഭീഷ്മ പര്‍വത്തില്‍, ടൈറ്റിലില്‍ ഉള്ള ഈ ഫോട്ടോ ഒന്ന് പോസ്റ്റ് ചെയ്യാമോ എന്ന് ഒരു ശ്രീജിത്ത് ചോദിച്ചിരുന്നു. ഇതാണ് ആ പടം. പ്രീ ഡിഗ്രി ഫസ്റ്റ് ഇയര്‍ പഠിക്കുമ്പോള്‍ അച്ഛനോടൊപ്പം തിരുവനന്തപുരത്തുള്ള പാരമൗണ്ട് സ്റ്റുഡിയോയില്‍ പോയി എടുത്തതാണ്. യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ ആയി അള്‍ സെയിന്റ്സ് കോളജില്‍ മല്‍സരിക്കുന്ന സമയത്ത്, നോട്ടീസില്‍ വയ്ക്കാനാണ് പടം എടുത്തത്” എന്നാണ് ചിത്രം പങ്കുവച്ച് മാല പാര്‍വതി കുറിച്ചിരിക്കുന്നത്.

ആരാധകരെ ആവേശത്തിലാക്കുന്ന മികച്ച തിയേറ്റര്‍ അനുഭവമാണ് ഭീഷ്മ പര്‍വം സമ്മാനിക്കുന്നത്. മമ്മൂട്ടിയുടെ ഒറ്റയാള്‍ പോരാട്ടവും അമല്‍ നീരദിന്റെ സ്റ്റൈലിഷ് മേക്കിംഗുമാണ് പ്രശംസിക്കപ്പെടുന്നത്. ക്രൈം ഡ്രാമ വിഭാഗത്തിലുള്ള ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരക്കുന്നത്.

More in Malayalam

Trending

Recent

To Top