Connect with us

ഈ ദിവസത്തെ കുറിച്ച് ആവശ്യപ്പെട്ട് നിരവധി മെസേജുകൾ വന്നിരുന്നു.. ‘അർജുൻ‌ എങ്ങോട്ടാണ് പോകുന്നതെന്ന് ഊഹിക്കൂ….? ആ സന്തോഷ വാർത്ത ഉടനെയോ? പോസ്റ്റുമായി സൗഭാഗ്യ

Malayalam

ഈ ദിവസത്തെ കുറിച്ച് ആവശ്യപ്പെട്ട് നിരവധി മെസേജുകൾ വന്നിരുന്നു.. ‘അർജുൻ‌ എങ്ങോട്ടാണ് പോകുന്നതെന്ന് ഊഹിക്കൂ….? ആ സന്തോഷ വാർത്ത ഉടനെയോ? പോസ്റ്റുമായി സൗഭാഗ്യ

ഈ ദിവസത്തെ കുറിച്ച് ആവശ്യപ്പെട്ട് നിരവധി മെസേജുകൾ വന്നിരുന്നു.. ‘അർജുൻ‌ എങ്ങോട്ടാണ് പോകുന്നതെന്ന് ഊഹിക്കൂ….? ആ സന്തോഷ വാർത്ത ഉടനെയോ? പോസ്റ്റുമായി സൗഭാഗ്യ

ചുരുങ്ങിയ സമയത്തിനുള്ളിലാണ് ചക്കപ്പഴം പരമ്പര ജനഹൃദയങ്ങളിലേക്ക് ചേക്കേറിയത്. ചക്കപ്പഴത്തിലെ കുടുംബാന്തരീക്ഷവും താരങ്ങളുടെ സ്വാഭാവിക അഭിനയവുമെല്ലാം ഏറെ പ്രശംസിക്കപ്പെട്ടതാണ്. സോഷ്യല്‍ മീഡിയയിലും പരമ്പര ഹിറ്റായി മാറിയിരുന്നു.

പ്രേക്ഷകരുടെ പ്രിയപ്പട്ട താരങ്ങളാണ് ചക്കപ്പഴത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രുതി രജനികാന്ത്, അശ്വതി ശ്രീകാന്ത്, സബിറ്റ ജോർജ്ജ്, അമൽ രാജ്ദേവ്, മുഹമ്മദ് റാഫി, എസ് പി ശ്രീകുമാർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പരമ്പരയിൽ അർജുൻ സോമശേഖരൻ തുടക്കത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് താരം സീരിയലിൽ നിന്ന് പിൻമാറിയിരുന്നു. ചക്കപ്പഴത്തിൽ നിന്നും പിന്മാറിയ ശേഷം അമൃത ടിവിയിൽ‌ സംപ്രേഷണം ചെയ്യുന്ന ഉരുളക്ക് ഉപ്പേരിയിലും അർജുൻ അഭിനയിച്ചിരുന്നു.

പക്ഷെ അർജുനെ തിരികെ കൊണ്ടുവരണമെന്ന ആവശ്യം നിരന്തരമായി ചക്കപ്പഴം ഫാൻസിൽ നിന്നും ഉണ്ടായിക്കൊണ്ടിരുന്നു. ഇപ്പോഴിത അർജുൻ വീണ്ടും ചക്കപ്പഴത്തിലേക്ക് തിരികെ വരാൻ പോകുന്നുവെന്ന സൂചന പുറത്ത്. താരത്തിന്റെ ഭാര്യ സൗഭാ​ഗ്യയുടെ സോഷ്യൽമീഡിയ പോസ്റ്റാണ് ഇതിന് ആധാരം.

താടിയൊക്കെ വടിവെച്ച് കൊമ്പൻ മീശവെച്ച് നിൽക്കുന്ന അർജുനെയാണ് സൗഭാ​ഗ്യ പങ്കുവെച്ച പുതിയ സോഷ്യൽമീഡിയ പോസ്റ്റിൽ കാണാൻ സാധിക്കുക. ‘അർജുൻ‌ എങ്ങോട്ടാണ് പോകുന്നതെന്ന് ഊഹിക്കൂ….?. ഈ ദിവസത്തെ കുറിച്ച് ആവശ്യപ്പെട്ട് നിരവധി മെസേജുകൾ കുറേനാളുകളായി എന്റെ ഇൻബോക്സിൽ വന്ന് നിറയുന്നുണ്ടായിരുന്നു. ഒരാൾ വീണ്ടും റീ എൻട്രി നടത്താൻ പോകുന്നു. ഞാൻ നിന്ന കുറിച്ച് വളരെ അഭിമാനിക്കുന്നു… എന്താണെന്ന് നിങ്ങൾക്ക് പ്രവചിക്കാമോ’ എന്നാണ് സൗഭാ​ഗ്യ കുറിച്ചത്.

പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ പി.സി ശിവൻ ചക്കപ്പഴത്തിലേക്ക് തിരിച്ച് വരികയാണോയെന്നുള്ള കമന്റുകളുമായി ആരാധകരും എത്തി. ചക്കപ്പഴം താരം സബീറ്റ ജോർജ് അടക്കമുള്ളവർ അർജുന് ആശംസകളുമായി എത്തി.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top