
News
എല്ലാ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടും തനിക്ക് പോസിറ്റീവ് ആയി; ശ്രുതി ഹാസന് കൊവിഡ് 19 സ്ഥിരീകരിച്ചു
എല്ലാ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടും തനിക്ക് പോസിറ്റീവ് ആയി; ശ്രുതി ഹാസന് കൊവിഡ് 19 സ്ഥിരീകരിച്ചു

കമല്‍ ഹാസന്റെ മകളും നടിയുമായ ശ്രുതി ഹാസന് കൊവിഡ് 19 സ്ഥിരീകരിച്ചു. എല്ലാ സുരക്ഷാ നടപടികളും പാലിച്ചിട്ടും തനിക്ക് കോവിഡ് പിടിപ്പെട്ട വിവരം താരം തന്നെയാണ് ആരാധകരെ അറിയിച്ചത്. നടി ഇന്‍സ്റ്റാഗ്രാമില്‍ എത്തിയായിരുന്നു ഈ വിവരം അറിയിച്ചത്. തിരിച്ചുവരാന്‍ ഒരുപാട് കാത്തിരിക്കാനാവില്ലെന്നും നടി എഴുതി.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ടായിരുന്നു. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നുമാണ് വൈറലായി മാറുന്നതും. നിരവധി പേരാണ് താരത്തെ പിന്തുടരുന്നത്. ഇന്നാണ് താരം കോവിഡ് പോസിറ്റീവായ വവിരം അറിയിച്ചത്.
ആമസോണ്‍ പ്രൈം വീഡിയോ സീരീസായ ബെസ്റ്റ് സെല്ലറിലാണ് ശ്രുതി ഹാസന് അവസാനമായി അഭിനയിച്ചത്. മിഥുന് ചക്രവര്‍ത്തി, ശ്രുതി ഹാസന്, അര്ജന് ബജ്വ, ഗൗഹര്‍ ഖാന്, സത്യജീത് ദുബെ, സൊനാലി കുല്‍ക്കര്‍ണി എന്നിവരും അഭിനയിച്ചു.
സിനിമകളെ സംബന്ധിച്ചിടത്തോളം, പ്രഭാസിനൊപ്പം സലാറിലാണ് ശ്രുതി അടുത്തതായി അഭിനയിക്കുന്നത്. സംവിധായകന് പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജഗപതി ബാപ്പുവും അഭിനയിക്കുന്നു. സംവിധായകന് ഗോപിചന്ദ് മലിനേനിക്കൊപ്പം നന്ദമുരി ബാലകൃഷ്ണയുടെ വരാനിരിക്കുന്ന ചിത്രത്തിലും ശ്രുതി ഉണ്ട്.
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമലല്, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ വിഷ്ണു പ്രസാദ് അന്തരിച്ചത്. മെയ് 9 പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന്...