
Malayalam
കഴുത്തിലും കൈകളിലും നിറയെ സ്വര്‍ണാഭരണങ്ങള്‍…, ഇത്രയധികം സ്വര്‍ണാഭരണങ്ങള്‍ അദ്ദേഹം ഇടുന്നതിന് പിന്നിലെ രഹസ്യം ഇതാണ്!
കഴുത്തിലും കൈകളിലും നിറയെ സ്വര്‍ണാഭരണങ്ങള്‍…, ഇത്രയധികം സ്വര്‍ണാഭരണങ്ങള്‍ അദ്ദേഹം ഇടുന്നതിന് പിന്നിലെ രഹസ്യം ഇതാണ്!

നിരവധി ഹിറ്റ് ഗാനങ്ങള്‍ സിനിമാ ലോകത്തേയ്ക്ക് സമ്മാനമായി നല്കിയ ബോളിവുഡ് സംഗീതജ്ഞന് ബപ്പി ലഹിരിയുടെ വേഷവിധാനങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. കഴുത്തിലും കൈകളിലും നിറയെ സ്വര്‍ണാഭരണങ്ങളുമായാണ് അദ്ദേഹം എല്ലായ്പ്പോഴും പൊതു വേദികളില്‍ പ്രത്യക്ഷപ്പെടാറുള്ളത്. ഇത്രയധികം സ്വര്‍ണാഭരണങ്ങള്‍ അദ്ദേഹം ഇടുന്നതിന് പിന്നിലെ രഹസ്യം ബപ്പി ലഹിരി തന്നെ ഒരിക്കല്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
പല അടുക്കുകളായുള്ള സ്വര്‍ണ മാലകളും ലോക്കറ്റുകളും വിരലില്‍ നിറയെ മോതിരങ്ങളും കൈകളില്‍ വളകളുമായി ആകെ സര്‍വാഭരണ വിഭൂഷിതനായാണ് അദ്ദേഹം എപ്പോഴും നടക്കാറുള്ളത്. സ്വര്‍ണം തനിക്ക് ഭാഗ്യം കൊണ്ടു വരാറുണ്ടെന്നും തന്റെ വിജയത്തിന്റെ രഹസ്യം സ്വര്‍ണത്തില്‍ തീര്‍ത്ത ആഭരണങ്ങളാണെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. ഇക്കാര്യം തുറന്നു പറയാനും അദ്ദേഹം മടിച്ചിട്ടില്ല. ഹരേ രാമ, ഹരേ കൃഷ്ണ എന്നെഴുതിയ സ്വര്‍ണ ലോക്കറ്റോടു കൂടിയ സ്വര്‍ണ മാല ആദ്യമായി അമ്മ തനിക്ക് സമ്മാനിച്ചു. പിന്നാലെയാണ് തന്റെ ആദ്യ ബ്ലോക്ക് ബസ്റ്റര്‍ പിറക്കുന്നത്. അതിന് ശേഷം സ്വര്‍ണം തന്റെ ഭാഗ്യമായി മാറുകയായിരുന്നുവെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
‘ഹരേ രാമ, ഹരേ കൃഷ്ണ എന്നെഴുതിയ ലോക്കറ്റോടു കൂടിയ ചെയിന്‍ അമ്മ എനിക്ക് സമ്മാനിച്ചു. അതു കഴുത്തിലിട്ടതിന് പിന്നാലെ ഞാന്‍ സംഗീതം നല്കിയ സഖ്മി എന്ന ചിത്രം ബ്ലോക്ക് ബസ്റ്ററായി മാറി. എന്റെ ആദ്യ ഹിറ്റ് ചിത്രമായിരുന്നു അത്. അന്ന് മാല സമ്മാനിക്കുമ്ബോള്‍ അത് എനിക്ക് ഭാഗ്യം കൊണ്ടു വരുമെന്ന് അമ്മ പറഞ്ഞിരുന്നു. അത് സംഭവിക്കുകയും ചെയ്തു.’
‘പിന്നീട് കൂടുതല്‍ ബോക്സ് ഓഫീസ് വിജയങ്ങള്‍ പിറക്കുമ്ബോഴും സ്വര്‍ണ മാലകള്‍ കഴുത്തില്‍ കയറി. കുടുംബത്തില്‍ നിന്ന് പലരും എനിക്ക് സ്വര്‍ണാഭരണങ്ങള്‍ സമ്മാനിക്കാറുണ്ട്. അമ്മയ്ക്ക് പിന്നാലെ 1977ല്‍ എന്റെ ഭാര്യ ഒരു പിറന്നാള്‍ ദിനത്തില്‍ എനിക്ക് വലിയ ഗണപതിയുടെ ലോക്കറ്റോടു കൂടിയ ഒരു സ്വര്‍ണ മാല സമ്മാനിച്ചു. അത് കഴുത്തിലിട്ടതിന് പിന്നാലെയാണ് ഞാന്‍ സംഗീതം ചെയ്ത രണ്ട് ചിത്രങ്ങള്‍
ബോക്സ് ഓഫീല് സൂപ്പര്‍ ഹിറ്റായി മാറിയത്. ആപ് കി ഖതിര്‍, ബംബായ് ആയേ മേര ദോസ്ത് എന്നീ ചിത്രങ്ങളായിരുന്നു ഹിറ്റ് ചാര്‍ട്ടില്‍ എത്തിയത്.’
‘ഇത്തരത്തില്‍ ഞാന്‍ കഴുത്തിലണിഞ്ഞത് ഏഴ് മാലകളാണ്. ഞാന്‍ വലിയ ഗണപതി ഭക്തനാണ്. ഗണപതിയുടെ ആ വലിയ ലോക്കറ്റ് അണിഞ്ഞതിന് പിന്നാലെ ഒരു സ്വപ്ന നേട്ടവും എന്നെ തേടിയെത്തി. ഗിന്നസ് റെക്കോര്‍ഡായിരുന്നു അത്. ഞാന്‍ എവിടെ പോകുമ്ബോഴും കഴുത്തില്‍ ഈ മാലകളൊക്കെ അണിയാറുണ്ട്. ഈശ്വരന് എല്ലായ്പ്പോഴും എനിക്കൊപ്പമുണ്ടെന്ന തോന്നലും ഇത്തരം ആഭരണങ്ങള്‍ അണിയുമ്ബോള്‍ എനിക്കുണ്ടാകാറുണ്ട്’ എന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. എൻഡിപിഎസ് ആക്ട് 25 പ്രകാരമാണ് സമീർ താഹിറിനെ...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടനെ അറിയില്ലെന്ന് ഗായകൻ എം.ജി ശ്രീകുമാർ പറഞ്ഞത് വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. കഞ്ചാവ് കേസിൽ വേടൻ...