Connect with us

യുഎഇ സര്‍ക്കാര്‍ അനുവദിക്കുന്ന ഗോള്‍ഡന്‍ വിസ സ്വീകരിച്ച് നടി വിജി രതീഷ്

Malayalam

യുഎഇ സര്‍ക്കാര്‍ അനുവദിക്കുന്ന ഗോള്‍ഡന്‍ വിസ സ്വീകരിച്ച് നടി വിജി രതീഷ്

യുഎഇ സര്‍ക്കാര്‍ അനുവദിക്കുന്ന ഗോള്‍ഡന്‍ വിസ സ്വീകരിച്ച് നടി വിജി രതീഷ്

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ ‘ഒരു യമണ്ടന്‍ പ്രേമകഥ’യിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് വിജി രതീഷ്. ഇപ്പോഴിതാ യുഎഇ സര്‍ക്കാര്‍ അനുവദിക്കുന്ന ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരിക്കുകയാണ് വിജി രതീഷ്. തെന്നിന്ത്യന്‍ സിനിമാ രംഗത്ത് സജീവമാണ് താരം. മലയാള സിനിമയില്‍ നിന്ന് മമ്മൂട്ടിക്കും മോഹന്‍ലാലിനുമാണ് ആദ്യമായി ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് താരദമ്പതിമാരായ നസ്രിയയ്ക്കും ഫഹദിനും ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. ഇന്ത്യന്‍ സിനിമ മേഖലയില്‍ നിന്നും ഇതാദ്യമായാണ് താര ദമ്പതികള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്. ദുബായിലെ ഏറ്റവും പ്രശസ്തമായ സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ച് ആണ് ഫഹദ് ഫാസിലിനും നസ്രിയ നസീമിന്റെയും ഗോള്‍ഡന്‍ വിസ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത്.

ഇരുവരും ഇസിഎച്ച് ആസ്ഥാനത്തെത്തി സി.ഇ.ഓ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നുമാണ് വിസ ഏറ്റുവാങ്ങിയത്. ദുബായ് നല്‍കിയ അംഗീകാരത്തിന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിന് ഇരുവരും നന്ദി അറിയിച്ചു. വിവിധ മേഖലകളില്‍ കഴിവ് തെളിയിക്കുന്ന പ്രതിഭകള്‍ക്ക് യു.എ.ഇ. ഭരണകൂടം നല്‍കുന്നതാണ് പത്തുവര്‍ഷത്തെ ഗോള്‍ഡന്‍ വിസ.

നിലവില്‍ നല്ല പ്രകടനം കാഴ്ച വെയ്ക്കുന്ന വിദ്യാത്ഥികള്‍ക്കും യുഎഇ ഗോള്‍ഡന്‍ വിസ നല്‍കുന്നുണ്ട്.അതേസമയം, മലയാള സിനിമയില്‍ നിന്ന് നിരവധി അഭിനേതാക്കള്‍ക്ക് നേരത്തെ ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, നൈല ഉഷ, ടൊവിനോ തോമസ്, ആശാ ശരത്, ആസിഫ് അലി, മിഥുന്‍ രമേശ്, ലാല്‍ ജോസ്, മീര ജാസ്മിന്‍, സംവിധായകന്‍ സലീം അഹമ്മദ്, സിദ്ദിഖ്, ഗായിക കെ എസ് ചിത്ര, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു.

2019-ല്‍ യു എ ഇ ഗവണ്‍മെന്റ് ആരംഭിച്ചതാണ് ഗോള്‍ഡന്‍ വിസ. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം അന്ന് നടത്തിയത്. രണ്ടു വര്‍ഷം കൂടുമ്പോള്‍ പുതുക്കുന്ന എംപ്ലോയ്മെന്റ് വിസക്ക് പകരം 10 വര്‍ഷത്തേക്ക് വിസ അനുവദിക്കുന്നതാണ് ഇത്.അബുദാബിയില്‍ അഞ്ഞൂറിലേറെ ഡോക്ടര്‍മാര്‍ക്ക് ദീര്‍ഘകാല താമസത്തിനുള്ള ഗോള്‍ഡന്‍ വിസ അനുവദിച്ചിരുന്നു.

More in Malayalam

Trending

Recent

To Top