സീരിയൽ താരം ഗൗരി കൃഷ്ണയുടെ വിവാഹനിശ്ചയം കഴിഞ്ഞു. പൗർണമി തിങ്കൾ സീരിയലിന്റെ സംവിധായകൻ കൂടിയായ മനോജിനെയാണ് താരം വിവാഹം ചെയ്യാൻ പോകുന്നത്. കോട്ടയത്തെ സ്വകാര്യ റിസോർട്ടിൽ വെച്ചാണ് ഇന്ന് ചടങ്ങുകൾ നടന്നത്.
രാവിലെ തന്റെ യുട്യൂബ് ചാനൽ വഴിയാണ് ഇന്നാണ് തന്റെ വിവാഹ നിശ്ചയമെന്ന് ആരധകരെ ഗൗരി അറിയിച്ചത് . നിശ്ചയ ചടങ്ങുകൾ ലൈവായി പ്രേക്ഷകരിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്നും ഗൗരി കൃഷ്ണ അറിയിച്ചിരുന്നു. മഞ്ഞയും റോസും കലർന്ന പട്ട് സാരിയിൽ അതീവ സുന്ദരിയായി മുല്ലപ്പൂവും ആഭരണങ്ങളും അണിഞ്ഞാണ് ഗൗരി വിവാഹ നിശ്ചയ ചടങ്ങിൽ എത്തിയത്. മുണ്ടും കുർത്തയുമായിരുന്നു വരൻ മനോജിന്റെ വേഷം.
താരത്തിന്റെ ആഘോഷമായ വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുക്കാനും ആശംസകൾ നേരാനുമായി നടി ദേവി ചന്ദന, ധന്യ മേരി വർഗീസ്, അങ്കിത വിനോദ്, മീര മുരളീധരൻ, രശ്മി.കെ.അനിൽ അടക്കമുള്ള സീരിയൽ രംഗത്തുള്ള നിരവധി താരങ്ങൾ എത്തിയിരുന്നു.
മുമ്പ് ഒരിക്കൽ നടത്താൻ നിശ്ചയിച്ചിരുന്ന ചടങ്ങ് പലവിധ കാരണങ്ങളാൽ മുടങ്ങിയിരുന്നു. ഇക്കഴിഞ്ഞ ജനുവരി 23ന് വിവാഹം നിശ്ചയം നടത്താനുള്ള എല്ലാ കാര്യങ്ങളും പൂർത്തിയാക്കിയിരുന്നു. എന്നാൽ തീരുമാനിച്ച തിയ്യതിയിൽ നിശ്ചയം നടത്താൻ കഴിഞ്ഞില്ല. വിവാഹനിശ്ചയം നടത്താൻ കഴിയാതെപോയതിന്റെ കാരണവും പിന്നീട് സോഷ്യൽമീഡിയ വഴി ഗൗരി തുറന്ന് പറഞ്ഞിരുന്നു.
ചെറുക്കനും കൂട്ടർക്കും കൊവിഡ് പോസിറ്റീവ് ആയതിനാലാണ് നേരത്തെ നിശ്ചയിച്ച തിയ്യതിക്ക് വിവാഹ നിശ്ചയം നടത്താൻ സാധിക്കാതിരുന്നത് എന്നാണ് പിന്നീട് ആരാധകർക്കുള്ള ചോദ്യത്തിന് മറുപടി എന്നോണം ഗൗരി കൃഷ്ണ പറഞ്ഞത്. എല്ലാവരുടേയും ആരോഗ്യ പ്രശ്നങ്ങൾ മാറിയതോടെയാണ് ഇന്ന് ഇരുവരുടേയും വിവാഹ നിശ്ചയം നടന്നത്.
സ്വാസിക അവതാരകയായ റെഡ് കാർപറ്റ് എന്ന പരിപാടിയിൽ അതിഥിയായി പങ്കെടുക്കാനെത്തിയപ്പോഴാണ് വിവാഹ നിശ്ചയത്തിന്റെ വിവരങ്ങളും വരൻ ആരാണ് എന്നതിന്റെ ചെറിയ വിവരങ്ങളും ആദ്യമായി ഗൗരി കൃഷ്ണ പങ്കുവെച്ചത്. ക്യാമറയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്ന ആളാണെന്നും വിവാഹനിശ്ചയത്തിന്റെ അന്ന് എല്ലാവർക്കും വരൻ ആരാണെന്ന് അറിയാൻ സാധിക്കുമെന്നും അതുവരെ സസ്പെൻസായി ഇരിക്കട്ടെയെന്നുമാണ് ഗൗരി അന്ന് പറഞ്ഞത്. പിന്നാലെയാണ് വരനും ബന്ധുക്കൾക്കും കൊവിഡ് സ്ഥിരീകരിക്കുകയും വിവിഹ നിശ്ചയം മാറ്റിവെക്കേണ്ടിയും വന്നത്.
വിവാഹ നിശ്ചയത്തിന്റെ എല്ലാ വിശേഷങ്ങളും ഓരോ എപ്പിസോഡ് ആയി അറിയിക്കും എന്ന് ഗൗരി കൃഷ്ണ യുട്യൂബ് ചാനലിലൂടെ അറിയിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ രാവിലെ എഴുന്നേറ്റത് മുതൽ മേക്കപ്പ് ചെയ്യാൻ പോകുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും ആദ്യത്തെ വീഡിയോയിൽ ഗൗരി കൃഷ്ണ പങ്കുവെച്ചിട്ടുണ്ട്. തന്റെ ഇഷ്ടങ്ങളും ആഗ്രഹങ്ങളുമെല്ലാം മാറ്റിവെച്ച് ജീവിക്കാൻ താല്പര്യമില്ലെന്ന് നേരത്തെ പറഞ്ഞിരുന്നുവെന്നും വിവാഹശേഷവും അഭിനയം തുടരുമെന്നും ഇതിനെല്ലാം ഓക്കെ പറഞ്ഞത് കൊണ്ടാണ് മനോജിനെ വിവാഹം ചെയ്യാൻ തീരുമാനിച്ചതെന്നും നേരത്തെ അഭിമുഖങ്ങളിൽ ഗൗരി വെളിപ്പെടുത്തിയിരുന്നു. എല്ലാം നാല് മാസത്തിനുള്ളിൽ തന്നെ നടന്നതാണെന്നും ഗൗരി പറഞ്ഞിരുന്നു.
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...