അലീന ടീച്ചർക്ക് അപർണ്ണയുടെ കൈയിൽ നിന്നും ഇങ്ങനെ ഒന്ന് കേൾക്കണം; പങ്കുണ്ണി കണ്ട നിഴൽ ഗജനിയോ?: മാരൻ അമ്പാടി കോംബോ ഇഷ്ടമുള്ളവർ എത്രപേർ?; അമ്മയറിയാതെ ത്രില്ല് കൂടുന്നു !
അലീന ടീച്ചർക്ക് അപർണ്ണയുടെ കൈയിൽ നിന്നും ഇങ്ങനെ ഒന്ന് കേൾക്കണം; പങ്കുണ്ണി കണ്ട നിഴൽ ഗജനിയോ?: മാരൻ അമ്പാടി കോംബോ ഇഷ്ടമുള്ളവർ എത്രപേർ?; അമ്മയറിയാതെ ത്രില്ല് കൂടുന്നു !
അലീന ടീച്ചർക്ക് അപർണ്ണയുടെ കൈയിൽ നിന്നും ഇങ്ങനെ ഒന്ന് കേൾക്കണം; പങ്കുണ്ണി കണ്ട നിഴൽ ഗജനിയോ?: മാരൻ അമ്പാടി കോംബോ ഇഷ്ടമുള്ളവർ എത്രപേർ?; അമ്മയറിയാതെ ത്രില്ല് കൂടുന്നു !
ത്രില്ലിംഗ് കോമെടി എപ്പിസോഡ് ആയിരുന്നു കഴിഞ്ഞ ദിവസവും അമ്മയറിയാതെയിൽ കണ്ടത്. ഇന്നും അതുപോലെതന്നെയാണ്. മാരൻ അമ്പാടിയോട് സംസാരിക്കുന്നത് കേൾക്കാൻ ഒരു പ്രത്യേക രസമാണ് . പിന്നെ അപർണ്ണ വിനീത് സീൻ . ശരിക്കും ആ സീൻ വെറുതെ വലിച്ചു നീട്ടാൻ വേണ്ടി അല്ല സീരിയലിൽ കാണിക്കുന്നത് എന്നാണ് തോന്നുന്നത്. നിങ്ങൾ ശ്രദ്ധിച്ചു കാണും. ഇന്നലത്തെ എപ്പിസോഡിൽ പങ്കുണ്ണി ആരുടെയോ നിഴൽ കണ്ട് ഭയക്കുന്നതും അതിനു ശേഷമാണ് വിനീതിന്റെ മുറിയിലേക്ക് വരുന്നതും.
ആ നിഴൽ അപർണ്ണയുടേത് അല്ല. കാരണം അവർ ആ സമയത്തൊന്നും വീട് വിട്ട് പുറത്തുപോയിട്ടില്ല. പിന്നെ അതവരുടെ നിഴലാണ്. ആരോ വിനീതിന്റെ വീട്ടിൽ ഉണ്ട്. ഇതിനുമുൻപും ഇത്തരത്തിൽ വിനീതിനെ പിന്തുടരുന്ന ഒരു സീൻ കാണിച്ചിരുന്നു.
അതുപോലെ ഇന്നത്തെ പ്രൊമോ അവസാനിക്കുമ്പോൾ ഈ ഒരു സംശയത്തെ ബലപ്പെടുത്തും വിധം അപർണ്ണയെ മാറി നിന്ന് ആരോ വാച്ച് ചെയ്യുന്നതായും കാണിക്കുന്നുണ്ട്. അത് വിനീതിന്റെ വീട്ടിൽ ആണോ, അതോ തിരിച്ച് അപർണ്ണ വീട്ടിലെത്തിയിട്ടാണോ എന്നത് വഴിയേ അറിയാം..
പിന്നെ കഴിഞ്ഞ ദിവസം അപർണ്ണയെ അലീന ടീച്ചർ വിളിച്ചു ചോദ്യം ചെയ്ത സീൻ എനിക്കും അങ്ങോട്ട് ഇഷ്ടപ്പെട്ടില്ല… ആ കുട്ടി കൂട്ടുകാരിയുടെ ഒപ്പം ഹോസ്റ്റലിൽ എന്നല്ലേ പറഞ്ഞത്. അത്രപോലും ടീച്ചർക്ക് വിശ്വാസം ഇല്ലാതാകാൻ അപർണ്ണ സാധാരണ കള്ളത്തരങ്ങൾ ഒന്നും കാണിക്കുന്ന സ്വഭാവക്കാരിയല്ലലോ.. അപ്പോൾ ഞാനും ആ സീൻ അങ്ങനെ സ്കിപ് ചെയ്തതാണ് . പക്ഷെ കമന്റ് ബോക്സ് നോക്കിയപ്പോൾ നല്ല അസൽ മറുപടി അവിടെ അലീന ടീച്ചർക്ക് അപർണ്ണ കൊടുക്കുന്നുണ്ട്…
റിയ വിജു എഴുതിയ അല്പം ലെങ്ത് ഉള്ള സംഭാഷണ രംഗമാണ്…
അതിൽ അപർണ്ണ വീട്ടിൽ തിരിച്ചെത്തുമ്പോൾ അലീന ചോദ്യം ചെയ്യുന്നുണ്ട്. അതെന്തായാലും സീരിയലിൽ ഉണ്ടാകുന്ന ഒരു സീൻ തന്നെയാണ്.
ആ കോൺവെർസേഷൻ ഇങ്ങനെയാണ്,
അലീന : അപർണെ, കംബയ്ൻ സ്റ്റെടി എന്നു പറഞ്ഞുപോയത് ഹോസ്റ്റലിലേക്ക് തന്നെയാണോ?
അപർണ : അതിലെന്താ ചേച്ചിക്ക് ഇത്ര സംശയം, ഞാൻ പറഞ്ഞിട്ടല്ലേ പോയത്.
അലീന : അതെ, പക്ഷേ… നിന്നെ വിശ്വസിക്കാമോ?
അപർണ : മറ്റെല്ലാവർക്കും വിശ്വാസമാണല്ലോ, പിന്നെന്താ ചേച്ചിക്ക് മാത്രം പ്രശ്നം.
അലീന : ഇനി നീ എവിടെ പോയാലും ഞാനും കൂടെ വരും.
അപർണ : അതിന്റെ ആവശൃമൊന്നും ഇല്ല, എനിക്ക് ഒറ്റക്ക് പോകാനറിയാം.
അലീന : നീ എന്നെ കളിയാക്കുന്നോ?
(ദേഷൃത്തോടെ നിൽക്കുന്നു)
അപർണ : ചേച്ചി ഒന്നും പറയണ്ട, അന്ന് ആ വിനയന്റെ വീട്ടിലേക്ക് ചേച്ചി പോയത് എപ്പോഴാ… പാതിരായ്ക്ക് 12.00 കഴിഞ്ഞപ്പോ… അതും പപ്പയോട് പോലും പറയാതെ… അസമയത്ത് ആരെങ്കിലും അങ്ങനെ പോകോ… പിന്നെ എന്താ ഇണ്ടായതെന്ന് പറയണോ… അന്നു അമ്പാടിയേട്ടൻ വന്നതു ചേച്ചിക്ക് രക്ഷയായി അല്ലെങ്കിൽ ഇന്ന് ചേച്ചിയുടെ അവസ്ഥ…
അലീന : മതി, എനിക്കൊന്നും കേൾക്കണ്ട.
അപർണ : ചേച്ചിക്ക് മാത്രം എപ്പോഴായാലും എവിടെക്കായാലും എന്തിന് വേണ്ടിയും ആരെ കാണാനും പോകാം, ഒറ്റക്ക്… ആരോടും പറയാതെ…ഒരു പ്രശ്നവുമില്ല… ഇവിടെ ഞാൻ എല്ലാം പറഞ്ഞിട്ടാ പോയത്… ദേ, ചേച്ചിയാണെന്ന് കരുതി എന്നെ ഭരിക്കാൻ വന്നേക്കരുത്…
(അപർണ ദേഷൃത്തോടെ അകത്തേക്ക് പോകുന്നു…)
(ച്ഛേ, വെറുതെ വടി കൊടുത്ത് അടി വാങ്ങി… ഇനി ഇവളുടെ കാരൃത്തിൽ ഇടപെടാൻ ഞാനില്ല… അലീന മനസ്സിൽ പറഞ്ഞു)
ഈ സംഭാഷണത്തിനൊപ്പം. ഇങ്ങനെ ഒരു സീൻ ഇതിൽ അത്യാവശ്യമാണ്… എന്നും കൂടി അതിൽ പറയുന്നുണ്ട്… അലീനയുടെ ശല്യം അപർണക്ക് ഇണ്ടാകരുത് എന്നാണ് ഈ ആരാധിക പറയുന്നത്.
ഏതായാലും അപർണ്ണ വിനീത് ജോഡികളെ കഥയിൽ ഇത്തരത്തിൽ വഴിതെറ്റിച്ചു വിടുന്നതിൽ റൈറ്റർ സാറിന് എന്തോ നിഗൂഢ ഉദ്ദേശം ഉണ്ട്.
പിന്നെ അവരുടെ കഴിഞ്ഞ ദിവസത്തെ സംസാരങ്ങളൊന്നും വലിയ പ്രശ്നം ഇല്ലാതെ കൊണ്ടുപോയി..
ഇതിനിടയിൽ അമ്പാടി അലീന സ്വപ്നം കിടു ആയിരുന്നു.. സ്വപ്നമല്ല അത് പഴയ ഓർമ്മകളാണ്. നമ്മൾ മറന്നു എന്ന് കരുതി റൈറ്റർ ഓർമിപ്പിച്ചതാകും . ഏതായാലും ഇടയ്ക്ക് ആ പഴയ പ്രണയ രംഗങ്ങൾ കാണിക്കുന്നതിൽ പ്രേക്ഷകർക്ക് ഒരു പരാതിയും ഉണ്ടാകില്ല… പിന്നെ രണ്ടളുടെയും ഫോൺ വിളിക്കേണ്ട എന്നും പറഞ്ഞുള്ള ഇരുത്തവും സൂപ്പർ ആയിരുന്നു.
ഇനി ഇന്നലെ അനുപമ പറഞ്ഞതും അനുപമയുടെ കൂട്ടുകാരി ഉപദേശിച്ചതും അനുപമയുടെ കഥയിലേക്കുള്ള ഒരു പുതിയ വഴിത്തിരിവാകട്ടെ. ഇന്നത്തെ എപ്പിസോഡിൽ അനുപമ വീണ്ടും പറയുന്നുണ്ട്, കുടുംബത്തിന് സംഭവിച്ച ആ ദുരന്തം . അനുമപയുടെ ഉള്ളിലെ ആ തീ അലീനയും അമ്പാടിയും ചേർന്നാകും അണയ്ക്കുക… കാത്തിരുന്നറിയാം .
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...