Connect with us

‘ഒരാള്‍ക്കെതിരെ എന്തും പറയാമെന്നാണ് ഇവരുടെയൊക്കെ വിചാരം…. എന്തിനും ഒരു മര്യാദ വേണ്ടെ; ചാനലിലൂടെ അപകീര്‍ത്തിപ്പെടുത്തി; ബൈജു കൊട്ടാരക്കരയ്ക്ക് എതിരെ അരുണ്‍ ഗോപി

Malayalam

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെതിരെ പ്രസ്താവന നടത്തി വിവാദങ്ങളിൽ ഇടംപിടിക്കുന്ന ആളാണ് ബൈജു കൊട്ടാരക്കര. തൊണ്ണൂറ് കാലഘട്ടങ്ങളിലാണ് ബൈജു സിനിമ സംവിധാനം ചെയ്തത്.

ഈ കേസുമായി ബന്ധപ്പെട്ട് ചാനല്‍ ചര്‍ച്ചയ്ക്കിടയില്‍ അപകീര്‍ത്തിപരമായ പ്രസ്താവന നടത്തിയ ബൈജു കൊട്ടാരക്കരക്കെതിരെ സംവിധായകന്‍ അരുണ്‍ ഗോപി വക്കീല്‍ നോട്ടീസ് അയച്ചു. ‘ഒരാള്‍ക്കെതിരെ എന്തും പറയാമെന്നാണ് ഇവരുടെയൊക്കെ വിചാരം. എന്തിനും ഒരു മര്യാദ വേണ്ടെ. അല്ലെങ്കില്‍ നേരിട്ട് അറിയാവുന്ന കാര്യമായിരിക്കണം. ബൈജുവിനെതിരെ കേസുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനം. ‘-അരുണ്‍ ഗോപി പറഞ്ഞു.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകൻ അരുണ്‍ ഗോപിയുടെ മൊബൈലിൽ വിളിച്ചുവെന്നും ആ കോൾ റെക്കോർഡ് ചെയ്ത ശേഷം പിന്നീട് നീക്കം ചെയ്തെന്നുമായിരുന്നു ബൈജുവിന്റെ ആരോപണം. ഈ ഫോൺ കോൾ തിരിച്ചെടുക്കാൻ അരുൺ ഗോപിയുടെ മൊബൈൽ ദിലീപ് അമേരിക്കയ്ക്ക് അയച്ചതായും ചാനൽ ചർച്ചയിൽ ബൈജു കൊട്ടാരക്കര ആരോപിച്ചിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top