Connect with us

കുടുംബവിളക്കിലെ രേഷ്മയും മൗനരാഗത്തിലെ കല്യാണും തമ്മിൽ ; മൂന്നാമത്തെ വിവാഹം ; ഭയന്നുപോയ ഗോസിപ്പ് ; പ്രണയത്തെ കുറിച്ച് താരങ്ങള്‍ മനസുതുറക്കുന്നു!

Malayalam

കുടുംബവിളക്കിലെ രേഷ്മയും മൗനരാഗത്തിലെ കല്യാണും തമ്മിൽ ; മൂന്നാമത്തെ വിവാഹം ; ഭയന്നുപോയ ഗോസിപ്പ് ; പ്രണയത്തെ കുറിച്ച് താരങ്ങള്‍ മനസുതുറക്കുന്നു!

കുടുംബവിളക്കിലെ രേഷ്മയും മൗനരാഗത്തിലെ കല്യാണും തമ്മിൽ ; മൂന്നാമത്തെ വിവാഹം ; ഭയന്നുപോയ ഗോസിപ്പ് ; പ്രണയത്തെ കുറിച്ച് താരങ്ങള്‍ മനസുതുറക്കുന്നു!

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരങ്ങളാണ് കല്യാണ്‍ ഖന്നയും രേഷ്മ നന്ദുവും. മൗനരാഗം സീരിയലിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടാണ് കല്യാണ്‍ ജനമനസ്സുകളില്‍ ഇടം നേടുന്നത്. ഏഷ്യാനെറ്റിലെ കുടുംബവിളക്ക് സീരിയലിലെ സുമിത്രയുടെ മരുമകളാണ് രേഷ്മ അവതരിപ്പിക്കുന്ന കഥാപാത്രം. രണ്ടും കുടുംബ സീരിയൽ പശ്ചാത്തലത്തിൽ ഒരുങ്ങുന്നതിനാൽ തന്നെ , ഇരു സീരിയലുകൾക്കും മികച്ച പ്രേക്ഷക സ്വീകാര്യതയുണ്ട്.

സിനിമാ സീരിയൽ രംഗത്ത് ഗോസിപ്പുകൾ സർവ സാധാരണമാണ്. അതിൽ തന്നെ സീരിയൽ താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് പ്രത്യേക താല്പര്യമാണ്. കാരണം ഒരുപക്ഷെ സ്ഥിരവും സ്വീകരണ മുറിയിൽ എത്തുന്നത് സീരിയൽ താരങ്ങൾ ആയതിനാലാകാം…

ഒരിടക്കാലത്ത് കല്യാണും രേഷ്മയും തമ്മില്‍ വിവാഹിതരാവാന്‍ പോവുകയാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. താരങ്ങള്‍ ഒരുമിച്ചുള്ള ഫോട്ടോഷൂട്ട് കണ്ടതോട് കൂടിയാണ് ഇത്തരത്തിലുള്ള സംശയങ്ങള്‍ക്ക് വഴിയൊരുങ്ങിയത്. ഇപ്പോഴിതാ സ്വാസിക അവാരകയായിട്ടെത്തുന്ന റെഡ് കാര്‍പെറ്റ് എന്ന പരിപാടിയില്‍ പങ്കെടുക്കവേ പ്രണയകഥയെ കുറിച്ച് രേഷ്മയും കല്യാണും മനസ് തുറക്കുകയാണ്. ഒപ്പം പ്ലസ് വണ്ണില്‍ പഠിക്കുന്ന കാലം മുതലേ അറിയാവുന്നവരാണെന്നും താരങ്ങള്‍ വെളിപ്പെടുത്തുന്നു.

യൂട്യൂബിലാണ് ഏറ്റവും കൂടുതല്‍ ഇങ്ങനത്തെ ഗോസിപ്പ് വരുന്നത്. ശരിക്കും പറഞ്ഞാല്‍ ഞാന്‍ ഈ കാര്യം അറിഞ്ഞപ്പോള്‍ പാനിക് ആയി പോയെന്നാണ് കല്യാണ്‍ പറയുന്നത്. കാരണം ആദ്യമായിട്ടാണ് തന്റെ പേരിലൊരു ഗോസിപ്പ് വരുന്നത്. പിന്നീട് അതങ്ങ് ശീലായി. ഒരുപാട് പേരിനൊപ്പം വീണ്ടും എന്റെ പേരുകള്‍ വന്നിരുന്നു. സീരിയലില്‍ ഭാര്യയായി അഭിനയിക്കുന്ന കുട്ടിയുടെയും പ്രതീഷയുടെയുമൊക്കെ പേര് വെച്ചാണ് തന്റെ പേരില്‍ വാര്‍ത്ത വന്നതെന്നാണ് നടന്‍ പറയുന്നത്.

കഴിഞ്ഞ ക്രിസ്തുമസിന്റെ സമയത്ത് ഒരു ഫോട്ടോഷൂട്ട് നടത്തിയിരുന്നു. അത് കണ്ട് ആളുകള്‍ വിചാരിച്ചത് ഞങ്ങളുടെ എന്‍ഗേജ്‌മെന്റ് ഷൂട്ട് ആണെന്നാണ്. അതിന് ശേഷമാണ് ഇങ്ങനെ സംസാരിക്കാന്‍ തുടങ്ങിയതെന്നാണ് രേഷ്മ പറയുന്നത്. കുടുംബവിളക്കില്‍ തന്റെ ഭര്‍ത്താവായി അഭിനയിക്കുന്ന നുബിനുമായി യഥാര്‍ഥത്തില്‍ വിവാഹം കഴിച്ചെന്നും പ്രചരണം ഉണ്ടായിരുന്നു. ഗുഗിളില്‍ എടുത്ത് നോക്കുമ്പോള്‍ അങ്ങനത്തെ ഒത്തിരി ഫേക്ക് ന്യൂസുകള്‍ വന്നിട്ടുണ്ട്. കല്യാണിന്റെ മൂന്നാമത്തെ വിവാഹമാണ് എന്ന് വരെ പ്രചരണം ഉണ്ടായെങ്കിലും അതൊക്കെ ഇപ്പോള്‍ ശീലമായെന്നാണ് താരങ്ങള്‍ ഒരുപോലെ പറയുന്നത്.

ആദ്യം സീരിയലില്‍ നിന്നും ഓഫര്‍ വന്നെങ്കിലും വേണ്ടെന്ന് പറഞ്ഞ് നില്‍ക്കുകയായിരുന്നു. ആ സമയത്ത് താന്‍ ഡിഗ്രിയ്ക്ക് ജോയിന്‍ ചെയ്തതേ ഉണ്ടായിരുന്നുള്ളു. ക്ലാസില്‍ പോയില്ലെങ്കില്‍ പിന്നെ എനിക്കൊന്നും ഓര്‍മ്മയില്‍ നില്‍ക്കത്തില്ല. അതിന്റെ ഒരു പേടി ഉണ്ടായിരുന്നു. പിന്നെ അമ്മയാണ് നീയിത് ചെയ്യണം എന്ന് പറഞ്ഞ് തള്ളി വിട്ടത്. നിന്റെ ഇഷ്ടമല്ലേ, അതില്‍ ചേര്‍ന്ന് കഴിയുമ്പോള്‍ അതിന്റെ രസം നിനക്ക് മനസിലാവും എന്നൊക്കെ പറഞ്ഞത് തന്റെ അമ്മയായിരുന്നു എന്നാണ് രേഷ്മ പറയുന്നത്. സീരിയലില്‍ വരുന്നതിന് മുന്‍പേ ആല്‍ബങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പ്ലസ് വണ്ണില്‍ പഠിക്കുമ്പോള്‍ അഭിനയിച്ച ഷോര്‍ട്ട് ഫിലിമില്‍ കല്യാണും അഭിനയിച്ചിട്ടുണ്ട്.

ഫോണ്‍ കാര്യമായി ഉപയോഗിക്കാത്ത ആളാണ് താനെന്നാണ് കല്യാണ്‍ പറയുന്നത്. വിളിച്ചാല്‍ പോലും കിട്ടാറില്ലെന്ന് രേഷ്മയും പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പേ അറിയുന്ന നല്ല സുഹൃത്തുക്കളാണ് തങ്ങളെന്നും എന്നും വിളിച്ച് സംസാരിക്കുന്നവര്‍ അല്ലെന്നും സ്വാസികയുടെ ചോദ്യത്തിന് മറുപടിയായി കല്യാണും രേഷ്മയും പറയുന്നു.

about serial gossip

Continue Reading
You may also like...

More in Malayalam

Trending

Recent

To Top