
serial
അമ്പാടിയ്ക്കും നീരജയ്ക്കും കാവലായി അലീന!! സത്യങ്ങൾ അറിഞ്ഞാൽ അനുപമയും മുട്ടുമടക്കും
അമ്പാടിയ്ക്കും നീരജയ്ക്കും കാവലായി അലീന!! സത്യങ്ങൾ അറിഞ്ഞാൽ അനുപമയും മുട്ടുമടക്കും

ഏഷ്യാനെറ്റില് സംപ്രേക്ഷണം ചെയ്യുന്ന ഹിറ്റ് പരമ്പരകളിലൊന്നാണ് അമ്മയറിയാതെ. ശക്തമായ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകര്ക്ക് മുന്നിലേക്ക് എത്തിയ സീരിയല് പുതിയ ട്വിസ്റ്റിലൂടെ കടന്ന് പോകുന്നത്. കഥയിൽ വരുത്തിയ മാറ്റം ആരാധകരെ അമ്പരിപ്പിച്ചു എന്ന് ഒറ്റ വാക്കിൽ പറയാം.
ഇന്നലത്തെ എപ്പിസോഡിൽ അലീന അമ്പാടി പ്രണയത്തിനു പുറമെ, കാണേണ്ട കാഴ്ച്ച ആയിരുന്നു നരസിംഹന്റെയും അമ്പാടിയുടെയും ബലാബലം മത്സരം. നരസിംഹനെ അമ്പാടി പുഷ്പം പോലെയാണ് തോൽപിച്ചത്, തോറ്റു കഴിഞ്ഞശേഷം അമ്പാടിക്കുവേണ്ടി തോറ്റുകൊടുത്തതാണെന്നു പറഞ്ഞപ്പോഴുള്ള ആ എക്സ്പ്രെഷൻ എന്റെ പൊന്നോ… ചിരി സഹിക്കാൻ പറ്റിയില്ല. ഇപ്പോഴെങ്കിലും നരസിംഹന് മനസിലായല്ലോ അമ്പാടിയുടെ ഫിസിക്കൽ ഫിറ്റ്നസ് എത്രത്തോളമാണെന്ന്. അഥവാ, ഇപ്പോഴും മനസ്സിലായില്ലെങ്കിൽ അനുഭവിക്കുക തന്നെയാണ് നല്ലത്.
പിന്നെ പീറ്റർ സാറും അലീന ടീച്ചറും തമ്മിലുള്ള സീനുകൾ അതെല്ലാം, ഒന്നിനൊന്ന് മെച്ചമായിരുന്നു. ഇതുപോലൊരു അച്ഛൻ-മകൾ കോമ്പിനേഷൻ ആരായാലും കൊതിച്ചുപോകും. രണ്ടുപേർക്കും അളവിൽ കവിഞ്ഞ സ്നേഹമാണ്.
പിന്നെ, ഈ അനുപമയുടെ സ്വഭാവം, സത്യം പറഞ്ഞാൽ നല്ല ദേഷ്യം വരുന്നുണ്ട്. എന്തിനാ വെറുതെ, അമ്പാടിയുടെ പുറകെ നടക്കുന്നത്. അവസാനം സച്ചിയോടുള്ള പക തീർക്കാനാണ് ഇതൊക്കെ കാട്ടി കൂട്ടുന്നതെന്ന് അറിയുമ്പോൾ, നാണം കെടുകേയുള്ളൂ… അനുപമയെക്കാളും ഇരട്ടി പ്രതികാര ദാഹിയായാണ് അലീന ജീവിക്കുന്നതെന്നും കൂടി അറിയുമ്പോൾ, അമ്പാടിയുടെ മുന്നിൽ തല കുനിക്കേണ്ടി വരും.
പരമ്പരയിൽ അടുത്ത ആഴ്ച അമ്പാടിയെ തറപറ്റിക്കാൻ വേണ്ടി അനുപമയും നരസിംഹനും ചേർന്ന് നടത്തുന്ന കുതന്ത്രങ്ങളും നമുക്ക് കാണാൻ കഴിയും. ഈ അവിശുദ്ധ കൂട്ടുകെട്ടിന്റെ അവസാനം പണികളായിരിക്കുമോ ഏറ്റുവാങ്ങേണ്ടി വരുന്നതെന്നൊക്കെ നമുക്കെല്ലാവർക്കും കണ്ടറിയാം.
അമ്പാടിയും അലീനയും തമ്മിലുള്ള ഇണക്കവും പിണക്കവും കൊണ്ട് നമ്മളൊക്കെ മറന്നുപോയ ഒരു കാര്യമുണ്ട്, വിനയന്റെ കൊലപാതകം. അടുത്ത ആഴ്ചയിൽ എന്തായാലും പൊലിസ് അന്വേഷണവും കഥയിൽ സംഭവിക്കുന്ന പുതിയ ട്വിസ്റ്റുകളും കാണാം.
വിനയന്റെ കൊലപാതകത്തിൽ ഒളിഞ്ഞിരിക്കുന്ന ആ കൊലപാതകി ആരാണെന്ന് പ്രേക്ഷകർക്കെല്ലാവർക്കും അറിയാം. എന്നാൽ പോലിസ് അന്വേഷണം എത്തി നിൽക്കുന്നത് അമ്പാടിയിലാണ്… അമ്പാടിയെ അറസ്റ്റ് ചെയ്യാനുള്ള സമയവും കഴിഞ്ഞതാണ്. പക്ഷെ, ഈ അലീന ജീവിച്ചിരിക്കുന്നിടത്തോളം കാലം അതൊന്നും ഒരിക്കലും സംഭവിക്കാൻ പോകുന്നില്ല.
കൊലപാതകത്തിന് പിന്നിലെ സത്യം അമ്പാടി പറഞ്ഞാൽ മാത്രമേ… ഇനി എന്തെങ്കിലും ചെയ്യാൻ സാധിക്കുകയുള്ളൂ… പക്ഷെ, എന്തൊക്കെ സംഭവിച്ചാലും അമ്പാടി പറയില്ല, ആരാണ് കൊലപാതകം ചെയ്തതെന്ന്. പക്ഷെ, പുതിയ പ്രൊമോയിൽ കാണിക്കുന്നത് നീരജ കൊലപാതക സത്യം പൊലീസിനോട് വിവരിക്കാൻ പോകുന്നതാണ്.
എന്നാൽ, എന്തിനും തയ്യാറി നിൽക്കുന്ന… താൻ ജീവിച്ചിരിക്കുന്ന സമയത്ത് സ്വന്തം അമ്മയെ ഒരു കോടതിയിലും കയറ്റില്ലെന്ന് ഉറച്ചു പറയുകയും വിശ്വസിക്കുകയും ചെയ്യുന്ന അലീന ഉള്ളപ്പോൾ ഈ അമ്മയ്ക്ക് ഒന്നും സംഭവിക്കില്ലെന്ന് തന്നെ നമുക്ക് വിശ്വസിക്കാം, അങ്ങനെ തന്നെ സംഭവിക്കും. കാരണം അത്രയ്ക്കുണ്ട് ഈ മകൾക്ക് അമ്മയൊടുള്ള സ്നേഹം. ഇതുവരെയും അമ്മ തന്നെ തിരിച്ചറിഞ്ഞില്ലെങ്കിലും, സ്വന്തം മകളായ അപർണയെക്കാളും ഒരുപടി മുന്നിലാണ് അലീനയെ സ്നേഹിക്കുന്നത്.
എന്തായാലും വരുന്ന ആഴ്ചയിൽ, എല്ലാവരും കാണാൻ ആഗ്രഹിച്ച അമ്മ – മകൾ കോമ്പിനേഷൻ സീനുകളൊക്കെ കാണാൻ സാധിക്കും. ഒരുപാട് പേരാണ് നീരജയും അലീനയും തമ്മിലുള്ള ആ സ്നേഹവും തലോടലുമൊക്കെ കാണാൻ കൊതിച്ചത്. സ്നേഹവും ലാളനയും മാത്രമല്ല, ഒരു അമ്മയെ ശത്രുക്കളുടെ കൈയ്യിൽ നിന്നും രക്ഷിക്കുന്നതും നമുക്ക് വരുന്ന ആഴ്ചയിൽ കാണാം.
അങ്ങനെ ഇനി അമ്മയറിയാതെ പരമ്പരയുടെ വളരെ ട്വിസ്റ്റിങ് ആയിട്ടുള്ള രംഗങ്ങളാണ് വരാൻ പോകുന്നത്. ഏതായാലും അധീന പ്രണയം കൂടുതൽ ശക്തമായി തിരിച്ചു വരട്ടെ അതോടൊപ്പം സച്ചി നരസിംഹത്തിന്റെ കരഞ്ഞു നിലവിളിച്ചുള്ള അവസ്ഥ എത്രയും വേഗം തന്നെ കാണാൻ കഴിയട്ടെ…
അശ്വിൻ ശ്രുതിയോട് സത്യങ്ങൾ പറഞ്ഞു. അതിന് ശേഷം അശ്വിനോട് പഴയ ഒരു സ്നേഹം തന്നെയാണ് ശ്രുതി കാണിച്ചുകൊണ്ടിരിക്കുന്നത്. പക്ഷെ ഇതെല്ലം കണ്ട...
ഏറെ നാളുകൾക്ക് ശേഷമാണ് തന്റെ സ്വന്തം മകളാണ് ഗൗരി എന്നുള്ള സത്യം ഗൗതം തിരിച്ചറിയുന്നത്. പക്ഷെ അന്ന് മുതൽ നന്ദയുടെയും, പിങ്കിയുടെയും...
ഗൗരിയെ അമിതമായി സ്നേഹിക്കുമ്പോഴും, നന്ദുവിനെ ഒഴിവാക്കുന്ന പ്രവൃത്തിയാണ് ഗൗതം കാണിച്ചുകൊണ്ടിരിക്കുന്നത്. ഇത് തെറ്റാണെന്ന് പിങ്കി പറയുമ്പോഴും ഗൗതം അതൊന്നും ഗൗനിക്കുന്നില്ല. ഇതിനിടയിൽ...
വലിയൊരു അപകടത്തിൽ തന്നെയാണ് പേര് ചെന്ന് പെട്ടിരിക്കുന്നത്. പാറുവിനെ ഉപയോഗിച്ച് പല്ലവിയെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ഇന്ദ്രൻ. പക്ഷെ അവസാനം പല്ലവിയെയും സേതുവിനെയും...
അപർണയുടേയും തമ്പിയുടെയും കണ്ണിൽപ്പെടാതെ രാധാമണിയെ രക്ഷിക്കാനും, ഓർമ്മകൾ തിരിച്ചുകിട്ടി ജീവിതത്തിലോട്ട് തിരികെ കൊണ്ടുവരാനും വേണ്ടിയാണ് ജാനകിയും അഭിയും ശ്രമിക്കുന്നത്. പക്ഷെ ജാനകിയുടെ...