Connect with us

കൂടെവിടെയിൽ ഇനി നയനയുടെ ഋഷ്യം ; ക്യാമ്പസ് പ്രണയത്തിന് ഇനി നിമിഷങ്ങൾ മാത്രം

serial

കൂടെവിടെയിൽ ഇനി നയനയുടെ ഋഷ്യം ; ക്യാമ്പസ് പ്രണയത്തിന് ഇനി നിമിഷങ്ങൾ മാത്രം

കൂടെവിടെയിൽ ഇനി നയനയുടെ ഋഷ്യം ; ക്യാമ്പസ് പ്രണയത്തിന് ഇനി നിമിഷങ്ങൾ മാത്രം

എല്ലാ കൂടെവിടെ പ്രേക്ഷകരും നാളത്തെ ദിവസത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. നയനയുടെ ഋശ്യമാണ് ഇനി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര കൂടെവിടെയിൽ പ്രണയ കാഴ്ചകൾ ഒരുക്കുന്നത്. പരമ്പരയുടെ ജനറൽ പ്രൊമോ എത്തിയപ്പോൾ തന്നെ ഋഷ്യ ഫാൻസ് എഡിറ്റഡ് വീഡിയോസ് ഒക്കെ ഇട്ട് കൂടെവിടെ ശക്തി എന്തെന്ന് കാണിച്ചിട്ടുണ്ട്. അതിൽ ഈ വരും ദിവസങ്ങളിൽ നമ്മൾ കാണാൻ പോകുന്ന നയനയുടെ റിഷ്യം സീൻ ഏതെന്ന് ഒന്ന് നോക്കാം.

നയന എഴുതിയ ഋഷ്യ സീൻ 37 ആണ് ഇനി വരുന്ന ദിവസത്തെ ഹൈലൈറ്റ്..

കാലത്ത് ഋഷി അൽപ്പം നേരത്തെ ഇറങ്ങി… രണ്ടു ദിവസത്തെ ലീവിന് ശേഷം പോകുന്നത് കൊണ്ടു തന്നെ ഒരുപാട് ജോലിത്തിരക്കുകൾ ഉള്ള ദിവസമാകും.. 8.45 നു കാർ പാർക്കിൽ എത്തി.. ധാരാളം കുട്ടികൾ നടന്നു വരുന്നുണ്ട്.. അവരിലെവിടെയെങ്കിലും അവളുണ്ടോ എന്ന് മറ്റാർക്കും മനസ്സിലാവാത്ത വിധം ഋഷി തിരഞ്ഞു.. വളരെ പതുക്കെ തന്റെ കാബിനിലേക്ക് നടന്നു.. സാർ എന്ന് വിളിച്ചു അവൾ ഓടിവന്നേക്കും എന്ന് പ്രതീക്ഷിച്ചു.. ഇല്ല.. കോളേജിൽ മൊബൈൽ ഉപയോഗിക്കാൻ പറ്റാത്തതുകൊണ്ട് വിളിച്ചിട്ട് കാര്യമില്ല. ഋഷിയ്ക്ക് നിരാശ തോന്നി.

ആദ്യത്തെ ബസിൽ തിരക്ക് കൂടിയത് കാരണം സൂര്യയ്ക്ക് കയറാൻ സാധിച്ചില്ല.. അവളെത്തിയപ്പോഴേയ്ക്ക് ക്ലാസിനുള്ള ബെൽ അടിച്ചിരുന്നു.. അവൾ തിടുക്കപ്പെട്ടോടി ക്ലാസിൽ കയറി.. സെക്കന്റ് അവർ ആയിരുന്നു ഋഷിയുടെ ക്ലാസ്സ്‌.. സൂര്യ കോൺഫറൻസ് വിശേഷങ്ങൾ ഫ്രണ്ട്‌സ്നോട് പറഞ്ഞു കൊണ്ടിരിക്കെ ഋഷി ക്ലാസ്സിലേക്ക് കയറി വന്നു.. ആദ്യം നോക്കിയത് അവളുടെ സീറ്റിലേക്കാണ്.. അവൾ അയാളെ നോക്കി.. ഇരുവരും പെട്ടെന്ന് നോട്ടം പിൻവലിച്ചു..

ഋഷി ക്ലാസ് തുടങ്ങി.. ഇന്റെർണൽ എക്സാം ന്റെ തീയതി കൊടുത്തു.. മേഘ പോർഷൻസ് ഏതൊക്കെ ആണെന്ന് ചോദിച്ചപ്പോൾ അത് പറഞ്ഞുകൊടുക്കാനായി സൂര്യയ്ക്ക് തൊട്ടടുത്ത് വന്നു നിന്നു.. സൂര്യയ്ക്ക് എന്തോ.. ഋഷി അടുത്ത് വന്നു നിൽക്കുമ്പോൾ മുൻപെങ്ങും ഇല്ലാതിരുന്നപോലെ ഒരു നെഞ്ചിടിപ്പ് തോന്നി.. എന്താണെന്ന് പറഞ്ഞറിയിക്കാൻ പറ്റാത്തൊരു അനുഭവം ആയിരുന്നു ഋഷിക്കും അത്. തന്റെ പെണ്ണ് തൊട്ടരികിൽ ഇരിപ്പുണ്ട്.. അവളെ ഒന്നു നോക്കിയാൽ, തന്റെ ഉള്ളിലെന്തെന്ന് ലോകം കണ്ടുപിടിച്ചേക്കും എന്ന പോലെ അയാൾക്ക് തോന്നി..

ഋഷി സൂര്യയുടെ തൊട്ടു മുന്നിൽ ഡെസ്കിൽ കൈ വെച്ചു നിന്ന് ക്ലാസ് തുടർന്നു.. ആ കൈയിലേക്ക് നോക്കിയപ്പോൾ സ്നേഹം കൊണ്ടു അവളുടെ ഉള്ളു നേർത്തു.. തന്റെ കവിളിൽ ആ കൈ ചേർത്തത് പെട്ടെന്ന് ഓർമ വന്നു.. ഋഷി നടന്നു ചെന്നു ബോർഡിൽ എഴുതി.. “ശ്ശോ.. കോൺസെൻട്രെറ്റ് ചെയ്യണം..” സൂര്യ സ്വയം പറഞ്ഞു.. ദീർഘ ശ്വാസം എടുത്തു. അവളുടെ മുഖം കണ്ട ഋഷിക്ക് ചിരി വന്നു. അയാൾ അത് പാടെ ഒളിപ്പിച്ചു.

ഋഷി ക്ലാസ്സ്‌ കഴിഞ്ഞിറങ്ങി. സൂര്യയെ വിളിച്ചു ഉച്ചക്ക് കാബിനിൽ വരാൻ പറഞ്ഞാലോ.. പുറത്തിറങ്ങിയതും ക്ലാസ്സിലെ ഒന്നു രണ്ടുകുട്ടികൾ പിറകെ കൂടി… അവരെ ഋഷിക്ക് ഒഴിവാക്കാനായില്ല.

ഹ്രസ്വമായ ഒരു സ്റ്റാഫ് മീറ്റിങ്ങിനുശേഷം സജിൻ സാറിനൊപ്പം അടുത്ത ബ്ലോക്കിലേക്ക് നടക്കുമ്പോഴാണ് പിന്നീട് അവളെ കാണുന്നത്. ഭക്ഷണം കഴിച്ച പാത്രം കഴുകി സനയ്ക്കൊപ്പം തിരികെ നടന്നു വരികയായിരുന്നു സൂര്യ.

ദൂരെ നിന്നു തന്നെ കണ്ടു.സന ശ്രദ്ധിക്കാതെ വിശേഷങ്ങൾ ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു.ഋഷിയുടെ അരികിലേക്കുള്ള ദൂരം കുറയും തോറും സൂര്യയുടെ ചങ്കിടിപ്പേറിവന്നു.. സജിൻ സാർ കൂടെ ഉണ്ട്.. പെട്ടന്നാണ് സന ഋഷിയെയും സജിൻ സാറിനെയും ശ്രദ്ധിച്ചത്.. ഗുഡ് ആഫ്റ്റർ നൂൺ സർ.. സന പറഞ്ഞു.. സൂര്യ ചിരിച്ചു.. ഋഷിയും ചിരിച്ചു.. സൂര്യയുടെ ചുണ്ടിനു മുകളിൽ വിയർപ്പു പൊടിഞ്ഞു.. കൈയിലെ നേർത്ത തൂവാല വെച്ച് അവൾ മുഖം തുടച്ചു.. ഋഷി അവളുടെ കയ്യിൽ കിടന്ന കരിനീല നിറമുള്ള കുപ്പിവളകൾ കണ്ടു …

അവർ ഇരു ദിശകളിലേക്ക് നടന്നു.. ഋഷി തന്റെ താടി തടവിക്കൊണ്ടെന്നപോലെ ഒന്നു തിരിഞ്ഞു നോക്കി.. അവളും മറ്റെന്തോ എന്ന പോലെ തിരിഞ്ഞ് അയാളെ നോക്കി.. അവരുടെ മുഖത്ത് ഗൂഢമായ ഒരു ചിരി മിന്നി മറഞ്ഞു..
ഋഷിക്ക് അവളോട്‌ മിണ്ടാതെ വയ്യെന്ന് തോന്നി.. പക്ഷേ എങ്ങനെ.. എവിടെ വെച്ച്.. ഋഷി അതാലോചിച്ചിരിക്കെ മിത്ര മുറിയിലേക്ക് കടന്നു വന്നു.. “ഋഷി.. Is it the right time to talk to you?” എല്ലാ കൂടെവിടെ പ്രേക്ഷകർകരും ഈ കാഴ്ച്ചകൾ ടിവിയിൽ കാണാൻ കാത്തിരിക്കുകയാണ്.

More in serial

Trending

Recent

To Top