Connect with us

സ്നേഹ ബന്ധങ്ങൾ കാരണം സാന്ത്വനം തകരുമോ? ബന്ധങ്ങൾ ഇവിടെ ബന്ധനങ്ങളാക്കുമ്പോൾ

serial

സ്നേഹ ബന്ധങ്ങൾ കാരണം സാന്ത്വനം തകരുമോ? ബന്ധങ്ങൾ ഇവിടെ ബന്ധനങ്ങളാക്കുമ്പോൾ

സ്നേഹ ബന്ധങ്ങൾ കാരണം സാന്ത്വനം തകരുമോ? ബന്ധങ്ങൾ ഇവിടെ ബന്ധനങ്ങളാക്കുമ്പോൾ

സാന്ത്വനം പ്രേക്ഷകർ ഈയിടെയായി കടുത്ത നിരാശയിലാണ് കാരണം കുറച്ചു എപ്പിസോഡുകളായി തമ്പി പുരാണമാണ് പരമ്പരയിൽ കാണിച്ചു കൊണ്ടിരിക്കുന്നത്. മാത്രമല്ല ശിവാജ്ഞലി സീനുകൾ കുറയുന്നത് പ്രേക്ഷകരെ ചൊടിപ്പിക്കുന്നുണ്ട്. സാന്ത്വനത്തിന്റെ തമിഴ് പതിപ്പായ പാണ്ഡ്യൻ സ്റ്റോഴ്സിലെ കതിർ മുല്ല റൊമാൻസ് ഒന്നും ഇതിൽകാണിക്കുന്നില്ല എന്നൊക്കെയുള്ള പരിഭവം ആരാധകർ പറയുന്നുണ്ട്. ആരും നിരാശപെടെണ്ടാ ശിവാഞ്ജലി ക്യൂട്ട് സീനുകൾ ഉടൻ കാണാൻ കഴിയും . ഇനി വരുന്ന എപ്പിസോഡുകളിൽ സ്വാന്തനത്തിലെ സ്‌നേഹവും ശിവാഞ്ജലിമാരുടെ കരുതലും പ്രണയവും നിറഞ്ഞ മനോഹരമായ നിമിഷങ്ങളാണ് പുതിയ പ്രെമോയിൽ കാണിക്കുന്നത്.

ഇന്നലത്തെ എപ്പിസോഡ് ആരംഭിക്കുമ്പോൾ, ശിവന്റെ സ്കൂട്ടറിന്റെ താക്കോൽ എടുക്കാൻ ഹരി കണ്ണനോട് പറയുന്നത് കേൾക്കുന്ന അപ്പു ഹരിയോട് വഴക്കിടുകയാണ്. ഞാൻ പറഞ്ഞതിന് പ്രതികാരം ചെയ്യുകയാണോ എന്ന് ചോദിക്കുന്നു. താൻ ബാലന്റെ സഹോദരനാണെന്നും തമ്പിയുടെ മരുമകനാണെന്ന് അറിയിക്കാൻ വേണ്ടി തൽപര്യമിലെന്നും ഹരി അവളോട് പറയുന്നു. ഹരിയുമായുള്ള വഴക്കിനെക്കുറിച്ച് അപർണയോട് ചോദിക്കുന്ന ശ്രീദേവിയും അഞ്ജലിയുമാണ് പീന്നിട് കാണിക്കുന്നത്. ഇങ്ങനെ ഉച്ചത്തിൽ ബഹളം വെക്കുകയും വഴക്കിടുകയും ചെയ്താൽ അത് കുഞ്ഞിനെ ബാധിക്കും .. വഴക്കിടുമ്പോൾ കുഞ്ഞ കേൾക്കും എന്ന് പറയുന്നു. കുഞ്ഞ് കേൾക്കുമോ എന്ന് അപ്പു എടുത്തു ചോദിക്കുമ്പോൾ ദേവി അവളെ വിശ്വസിപ്പിക്കാനായി അഞ്ജലിയെ കൂട്ട് പിടിക്കുന്നു. അപർണയെ ബോധ്യപ്പെടുത്താൻ അവർ കഥകളും ഉണ്ടാക്കുന്നുതും അഞ്ജുവിന്റെ സംസാരവും ഒരു രക്ഷയുമില്ല ,ദേവി ഏട്ടത്തി ഇടക്ക് ഇടക്ക് അല്ലെ അഞ്ജു അല്ലെ അഞ്ജു എന്ന് ചോദിക്കുന്നതും അതിന് അഞ്ജുവിന്റെ മറുപടിയു എക്സ്പ്രെഷനും .. പൊളിച്ചു..

തമ്പിയോടൊപ്പം ഹരിയെ ക‌ടയിൽ വന്നതിനെ പറ്റി ചിന്തയിൽ ഇപ്പോഴും മുഴുകിയിരിക്കുകയാണ് ബാലൻ. അതിനിടയിൽ ഹരി കടയിൽ എത്തുന്നു, ശത്രു അവനോട് അവന്റെ പുതിയ ബൈക്കിനെക്കുറിച്ചും ആഭരണങ്ങളെക്കുറിച്ചും ചോദിക്കുന്നു. എനിക്ക് അത് ഒന്നും വേണ്ടന്നെും ഹരി പറയുന്നു. അപർണയുടെ വീട്ടിൽ തനിക്ക് ലഭിച്ച അമിത പരിചരണത്തെക്കുറിച്ച് പറയുന്നു. തമ്പി തന്നെ സ്വന്തം മകനെന്ന് പറ‍ഞ്ഞതും ഒക്കെ ഹരി പറയുമ്പോൾ ബാലൻ അൽപ്പം അസ്വസ്ഥനാകുന്നു. എന്നാൽ തന്റെ കുടുംബം തന്നെ മറ്റെന്തിനേക്കാളും സന്തോഷിപ്പിക്കുന്നുവെന്ന് ഹരി അവരോട് പറയുമ്പോൾ അയാൾക്ക് ആശ്വാസമായി. കാര്യമൊക്കെ ശെരി തമ്പി ഹരിയെ വലയിലാക്കാൻ നോക്കുകയാണ് എന്നാലും ബാലേട്ടൻ കുറച്ച് ഓവർ അല്ലെ എന്നൊരു സംശയം …. ഒരു തരം പഴയ അമ്മായിയമ്മയെ പോലെ.. തമ്പിടെ കൂടെ ഹരിയെ കാണുമ്പോഴേക്കും ടെൻഷനാകും

അപ്പുവിനെ ഹോസ്പിറ്റലിൽ കൊണ്ടുപോകുന്നതിനെ കുറിച്ചു ചിന്തിയിലാണ് ദേവി . അഞ്ജുവിനോടും കൂടെ വരൻ ദേവി പറയുന്നുണ്ട് . എന്നാൽ അപ്പുവിന്റെ മമ്മി കൂടെ വരാം എന്നു പറഞ്ഞതായി അപ്പു പറയുമ്പോൾ ദേവിയുടെ മുഖം മാറുന്നു . അതുവെര ആവേശം പ്രകടിപ്പിച്ച ദേവിയുടെ മുഖം കറുക്കും.ദേവിയുടെ മുഖ മാറേണ്ട കാര്യം ഒന്നുനില്ല …. അപ്പുവിന്റെ മമ്മിക്കും ആഗ്രഹം കാണില്ലേ മോളെ കൊണ്ട് ഹോസ്പിറ്റലിൽ പോകണം എന്ന് .. എപ്പിസോഡ് അവസാനിക്കുമ്പോൾ, തമ്പിയുടെ മാനേജർ ഭാസ്‌കരന് ബാലനെ കാണാൻ വരുന്നതാണ്. എന്താക്കും ഭാസ്‌കരന് ബാലനോട് പറയുക. തമ്പിയുടെ കുതന്ത്രമാണോ? എന്തയാലും അത് കാത്തിരുന്ന കാണാം .. സാന്ത്വനം കുടുംബത്തിലെ സ്നേഹം ബന്ധങ്ങൾ അതൊരു ബന്ധനമാകുന്നിലെ പലർക്കും. ഈ സ്നേഹ കൂടുതലാക്കുന്നതുകൊണ്ടാണോ സാന്ത്വനം വീട് തകരുന്നതിന്റെ വക്കിൽ എത്തിയിരിക്കുന്നത്.

More in serial

Trending

Recent

To Top