ബോളിവുഡിലിപ്പോൾ ചർച്ചാകുന്നത് ഒരു വിവാഹത്തിന്റെ ആഘോഷങ്ങൾ ആണ്. ഒരു മാസത്തോളം നീണ്ടു നിന്ന അഭ്യൂഹങ്ങൾക്കൊടുവിൽ ആരാധകരുടെ കാത്തിരിപ്പ് അവാസാനിപ്പിച്ചു കൊണ്ട് സൂപ്പർ താരം കത്രീന കൈഫും യുവനടൻ വിക്കി കൗശലും വിവാഹിതരായിരിക്കുകയാണ്. ഇന്നലെ രാത്രിയോടെയായിരുന്നു തങ്ങൾ വിവാഹിതരായ വിവരം വിക്കിയും കത്രീനയും ആരാധകരെ അറിയിച്ചത്. അതീവ സുരക്ഷയോടെ രാജസ്ഥാനിലെ റിസോർട്ടിൽ വച്ചായിരുന്നു ഇരുനരുടെയും വിവാഹം നടന്നത്.
രാത്രിയോടെ താരങ്ങൾ തന്നെ വിവാഹത്തിൽ നിന്നുമുള്ള ചിത്രങ്ങൾ പങ്കുവെക്കുകയും ചെയ്തു. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. ബോളിവുഡ് താരങ്ങളും സിനിമാ ലോകവും വിക്കിയ്ക്കും കത്രീനയ്ക്കും ആശംസകളുമായി എത്തിയിരിക്കുകയാണ്. നിങ്ങളെ കാണാൻ വളരെയധികം ഭംഗിയായിട്ടുണ്ടെന്നായിരുന്നു നടിയും കത്രീനയുടെ അടുത്ത സുഹൃത്തുമായ ആലിയ ഭട്ട് കുറിച്ചത്. നിരവധി താരങ്ങളാണ് ഇരുവർക്കും ആശംസകൾ അറിയിച്ചത്. വിവാഹത്തതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. ഇതിനിടെ ചിത്രങ്ങളിൽ നിന്നുമുള്ള കത്രീനയുടെ വിവാഹ മോതിരവും ശ്രദ്ധ നേടുന്നുണ്ട്.
ടിഫനീസിൽ നിന്നുമാണ് കത്രീനയുടെ വിവാഹ മോതിരം എത്തിയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സഫൈയർ ഡയമണ്ട് മോതിരമാണ് കത്രീനയുടെ വിരലിൽ അണിഞ്ഞിരിക്കുന്നത്. അതേസമയം കത്രീനയുടെ മോതിരവും ഡയാന രാജകുമാരിയും തമ്മിലൊരു ബന്ധമുണ്ടെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. സമാനമായ മോതിരമായിരുന്നു ഡയാന രാജകുമാരി ധരിച്ചിരിക്കുന്നതെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. ഇരുവരുടേയും ചിത്രങ്ങൾ ചേർത്തുവച്ചാണ് സോഷ്യൽ മീഡിയയിൽ ചർച്ച പൊടിപൊടിക്കുന്നത്.
ഡയാന ധരിച്ചിരുന്ന അതേ മോതിരമേ, സമാനമായതോ ആയ മോതിരമാണ് ഇപ്പോൾ കേംബ്രിഡ്ജ് ഡച്ചസ് കാതറിൻ അണിഞ്ഞിരിക്കുന്നതെന്നും സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്.വിക്കി കൗശലും കത്രീന കൈഫും തന്നെയാണ് വിവാഹത്തിന്റെ ആദ്യ ചിത്രങ്ങൾ പുറത്തുവിട്ടത്. ഹിന്ദു ആചാരപ്രകാരമായിരുന്നു ഇരുവരുടേയും വിവാഹം.’ഈ നിമിഷത്തിലേക്ക് ഞങ്ങളെ എത്തിച്ചതിന് ഞങ്ങളുടെ ഹൃദയത്തിൽ നന്ദിയും സ്നേഹവും മാത്രം. ഞങ്ങൾ ഒരുമിച്ചുള്ള ഈ യാത്രയിൽ എല്ലാവരുടെയും സ്നേഹവും അനുഗ്രഹവും വേണം’ എന്നാണ് ചിത്രങ്ങൾക്കൊപ്പം കത്രീനയും വിക്കിയും കുറിച്ചത്.
രാജസ്ഥാനിലെ സവായ് മധോപൂരിലുള്ള ഹോട്ടൽ സിക്സ് സെൻസസ് ഫോർട്ട് ബർവാന എന്ന ആഡംബര റിസോർട്ടിലായിരുന്നു മൂന്ന് ദിവസം നീണ്ട ഇരുവരുടേയും വിവാഹ ചടങ്ങുകൾ നടന്നത്. രാജസ്ഥാനി രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള 700 വർഷത്തോളം പഴക്കമുള്ള കൊട്ടാരമാണ് സിക്സ് സെൻസസ് ഫോർട്ട് ബർവാര. വിവാഹ ആഘോഷങ്ങളിൽ പങ്കെടുക്കാനായി ബോളിവുഡ് താരങ്ങൾ രാജസ്ഥാനിലേക്ക് പുറപ്പെടുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...