Bollywood
കത്രീന കൈഫ് ധരിച്ചിരിക്കുന്ന ഈ കുഞ്ഞുടുപ്പിന്റെ വില അറിഞ്ഞതോടെ തലയിൽ കൈവെച്ച് ആരാധകർ
കത്രീന കൈഫ് ധരിച്ചിരിക്കുന്ന ഈ കുഞ്ഞുടുപ്പിന്റെ വില അറിഞ്ഞതോടെ തലയിൽ കൈവെച്ച് ആരാധകർ
ബോളിവുഡിലെ ഏറ്റവും ഫാഷനേറ്റ് ആയിട്ടുള്ള നടിയാണ് കത്രീന കൈഫ്. ധരിയ്ക്കുന്ന വേഷവിധാനത്തിലൂടെയും നടപ്പിലൂടെയും എടുപ്പിലൂടെയും എന്നും ജനങ്ങളുടെ പ്രത്യേക ആകര്‍ഷണം നേടാന്‍ നടിയ്ക്ക് സാധിക്കാറുണ്ട്.
ഇപ്പോൾ കത്രീന കൈഫ് തന്റെ സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പങ്കുവച്ചിട്ടുണ്ട്. പിങ്ക് നിറത്തിലുള്ള ഉടുപ്പ് ധരിച്ച് കത്രീന, പല പോസുകളില്‍ നില്‍ക്കുന്ന ഫോട്ടോകള്‍ കോര്‍ത്തിണക്കിയതാണ് വീഡിയോ
വസ്ത്രം ഡിസൈന്‍ ചെയ്തിരിയ്ക്കുന്നത് ഇസബെന്‍ മരന്റ് ആണ്. മനോഹരമായ പശ്ചാത്തല സംഗീതത്തിനൊപ്പം കത്രീന പോസ്റ്റ് ചെയ്ത വീഡിയോയില്‍ ചിലര്‍ ശ്രദ്ധിച്ചത് വേഷം തന്നെയാണ്. സിംപിള്‍ ആന്റ് ഗ്രേസ്ഫുള്‍ ആണ് വസ്ത്രം. ഇതിന്റെ വില അന്വേഷിച്ച് പോയപ്പോള്‍ ആരാധകര്‍ അക്ഷരാര്‍ത്ഥില്‍ ഞെട്ടി.
ഒരു ഔദ്യോഗിക വെബ്‌സൈറ്റില്‍ ഈ വസ്ത്രം ഡിസൈന്‍ ചെയ്തതിന്റെ ചെലവ് അന്‍പതിനായിരം ഇന്ത്യന്‍ റുപീ ആണ്. എല്ലാ വെട്ടിക്കുറക്കലും കഴിഞ്ഞാല്‍ മുപ്പത്തിയൊന്നായിരും ഉറപ്പിക!! എന്തെങ്കിലും പ്രത്യേക ചടങ്ങുകള്‍ക്കോ മറ്റോ ആണ് ഇത്രയും വില കൂടിയ വസ്ത്രം ധരിച്ചത് എങ്കില്‍ അത്രയ്ക്ക് അത്ഭുതം തോന്നില്ലായിരുന്നു. എന്നാല്‍ സാധാരണ നിലയില്‍ ഇത്രയധികം വിലയുടെ വേഷം ധരിയ്ക്കുമോ എന്നാണ് ആരാധകരെ ഞെട്ടിക്കുന്നത്.
അക്ഷയ് കുമാറിനൊപ്പം അഭിനയിച്ച സൂര്യവന്‍ഷി എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിയ്ക്കുകയാണ് നിലവില്‍ കത്രീന കൈഫ്. സിദ്ധാര്‍ത്ഥ് ചതുവേദിയ്‌ക്കൊപ്പം ചെയ്ത ഫോണ്‍ ബൂട്ട് ആണ് മറ്റൊരു ചിത്രം. വിജയ് സേതുപതിയ്‌ക്കൊപ്പം അഭിനയിക്കുന്ന മെറി ക്രിസ്തമസ് എന്ന ചിത്രത്തിലും കത്രീനയാണ് നായിക. ശ്രീറാം രാഘവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.