Malayalam
ബോളിവുഡ് നടി കത്രീന കൈഫിന് കോവിഡ് സ്ഥിരീകരിച്ചു
ബോളിവുഡ് നടി കത്രീന കൈഫിന് കോവിഡ് സ്ഥിരീകരിച്ചു
ബോളിവുഡ് നടി കത്രീന കൈഫിന് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതയായ വിവരം നടി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലുടെ അറിയിച്ചത്. താരം ഹോം ഐസോലേഷനിലാണ്.
“കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. നിലവില്‍ ഹോം ക്വാറന്റൈനീലാണ്. ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം എല്ലാ സുരക്ഷാ പ്രോട്ടോകോളുകളും പാലിക്കുന്നതായും.”താരം കുറിച്ചു.
താനുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ഐസോലേഷനില്‍ പോകണമെന്നും താരം അഭ്യര്‍ത്ഥിച്ചു.
നിരവധി ബോളിവുഡ് താരങ്ങള്‍ക്കാണ് അടുത്തിടെ കോവിഡ് സ്ഥിരീകരിച്ചത്. വിക്കി കൗശലിനും ഭൂമി പെട്‌നേക്കറിനും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ഇരുവരും അസുഖവിവരത്തെക്കുറിച്ച് അറിയിച്ചത്.
കൃത്യമായി ശ്രദ്ധിച്ചിരുന്നുവെങ്കിലും തനിക്ക് കൊവിഡ് ബാധിച്ചുവെന്നായിരുന്നു വിക്കി കൗശല്‍ കുറിച്ചത്. ഡോക്ടര്‍മാര്‍ തരുന്ന മരുന്നുകള്‍ കഴിച്ച് ഹോം ക്വാറന്റൈനില്‍ കഴിയുകയാണ്. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ പരിശോധന നടത്തണമെന്നുമായിരുന്നു വിക്കി കൗശല്‍ കുറിച്ചത്.
about katrina kaif
