Social Media
നിന്‍റെ മാന്ത്രികതയിൽ… ജന്മദിനാശംസകൾ എന്റെ പ്രിയ; ഭാര്യയുടെ ജന്മദിനത്തിൽ വിക്കി കൗശൽ പോസ്റ്റ് ചെയ്തത് കണ്ടോ?
നിന്‍റെ മാന്ത്രികതയിൽ… ജന്മദിനാശംസകൾ എന്റെ പ്രിയ; ഭാര്യയുടെ ജന്മദിനത്തിൽ വിക്കി കൗശൽ പോസ്റ്റ് ചെയ്തത് കണ്ടോ?
കഴിഞ്ഞ ദിവസമായിരുന്നു കത്രീന കൈഫിന്റെ വിവാഹം. സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയുമായി നിരവധി പേരാണ് ആശംസകൾ അറിയിച്ച് എത്തിയത്. എന്നാല്‍ ജന്മദിനത്തില്‍ ശരിക്കും വൈറലായത് കത്രീനയും ഭർത്താവ് വിക്കി കൗശലിന്‍റെ സോഷ്യൽ മീഡിയ ഹാന്‍റിലുകളില്‍ വന്ന സ്പെഷ്യല്‍ പോസ്റ്റാണ്.
വിക്കി കൗശൽ തന്‍റെ ഭാര്യയ്ക്ക് ജന്മദിനാശംസകൾ റൊമാന്‍റിക് ചിത്രങ്ങളാണ് ഷെയര്‍ ചെയ്തത്. വിക്കി തങ്ങളുടെ അവധിക്കാലത്തെ രണ്ട് ചിത്രങ്ങൾ പങ്കിട്ടു, ഇരുവരെയും ഒരു റൊമാന്റിക് നിമിഷങ്ങളായിരുന്നു ചിത്രത്തില്‍.”നിന്‍റെ മാന്ത്രികതയിൽ… എല്ലാ ദിവസവും. ജന്മദിനാശംസകൾ എന്റെ പ്രിയ!” എന്നായിരുന്ന ചിത്രത്തിന്‍റെ അടിക്കുറിപ്പ്.
കത്രീനയെ മഞ്ഞ വസ്ത്രത്തിലും വിക്കി കാഷ്വൽ ലുക്കിലുമാണ് ചിത്രത്തില്‍ ഉണ്ടായിരുന്നത്. ദമ്പതികൾ കടൽത്തീരത്താണ് കാണപ്പെട്ടത്. എന്തായാലും ഈ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു മനോഹരമായ കമന്‍റുകളാണ് ഈ പോസ്റ്റിന് അടിയില്‍ വരുന്നത്.
ടൈഗര്‍ 3യാണ് കത്രീനയുടെ വരാനിരിക്കുന്ന ചിത്രം. വിക്കി കൌശല്‍, സാറ അലി ഖാന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലക്ഷ്മണ്‍ ഉടേക്കര്‍ സംവിധാനം ചെയ്ത സര ഹട്കെ സര ബച്ച്കെയാണ് വിക്കിയുടെ അടുത്തിറങ്ങിയ പടം റൊമാന്‍റിക് കോമഡിയായ ഈ ചിത്രം ഇന്ത്യയില്‍ നിന്ന് മാത്രം 84.66 കോടി കളക്ഷന്‍ നേടിയെന്നാണ് കണക്ക്.
ഇനാമുള്‍ഹഖ്, സുസ്മിത മുഖര്‍ജി, നീരജ് സൂദ്, രാകേഷ് ബേദി, ഷരീബ് ഹാഷ്മി, ആകാശ് ഖുറാന, കാനുപ്രിയ പണ്ഡിറ്റ്, അനുഭ ഫത്തേപുര, ഹിമാന്‍ഷു കോലി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വിക്കി കൌശല്‍ നായകനായി എത്തുന്ന ഈ വര്‍ഷത്തെ ആദ്യ റിലീസ് ആണ് സര ഹട്കെ സര ബച്ച്കെ.
