കഴിഞ്ഞ കുറച്ചുദിവസങ്ങളായി അമ്മയറിയാതെ പരമ്പര ഒരു എത്തും പിടിയും കിട്ടാത്ത അവസ്ഥയിലൂടെ കടന്നുപോകുകയാണ്. മഹാ എപ്പിസോഡും അതിലൂടെ അലീന ജിദേന്ദ്രനെ വകവരുത്താൻ ശ്രമിക്കുന്നതും എല്ലാം ഒരു വശത്ത് കാണിക്കുമ്പോൾ മറുവശത്ത് അമ്പാടിയെ ഒരു നെഗറ്റിവ് ഷെഡ് ആക്കുന്നുണ്ട്. ഇന്നലത്തെ എപ്പിസോഡിൽ തുടക്കം തന്നെയുള്ള മെസേജ് അധീന ആരാധകർക്ക് ആർക്കും തന്നെ സഹിക്കാൻ സാധിക്കുന്നതായിരുന്നില്ല. അമ്പാടി ടൈപ്പ് ചെയ്ത മെസേജിലെ ഓരോ വാക്കും കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോയി എന്നാണ് പ്രേക്ഷകർ പറഞ്ഞത്.
“എന്നെ ഇത്രയും വിശ്വാസം ഇല്ലാത്ത ഒരാൾക്കൊപ്പം ഇനി മുന്നോട്ട് പോകാൻ പ്രയാസമാണ്. ഞാൻ ഇനി വിളിക്കില്ല. ഇങ്ങോട്ടും വിളിക്കണ്ട…. ഈ റിലേഷൻഷിപ്പ് ഇവിടെ അവസാനിക്കുന്നു ” മാരനോട് സംസാരിച്ച ശേഷം അമ്പാടി കാണിച്ച എടുത്തുചാട്ടം മാത്രമാണ് ഈ മെസേജ്. അതുമനസിലാക്കാൻ പ്രേക്ഷകർക്കും കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടിതനെ അമ്പാടിയെ കുറ്റപ്പെടുത്താനും സാധിക്കുന്നില്ല എന്നാൽ, അമ്പാടി അങ്ങനെ ചെയ്യരുതായിരുന്നു എന്നും പ്രേക്ഷകർ പറയുന്നുണ്ട്. അതേസമയം അലീനയുടെ ഭാഗത്തുനിന്ന് ചിന്തിക്കുമ്പോൾ അമ്പാടിയോട് തോന്നുന്നതിലും വലിയ വേദനയാണ് തോന്നുന്നത്.
ആശുപത്രി കിടക്കയിൽ കിടന്നു ആ മെസേജ് അലീന ടീച്ചർ വായിക്കരുതേ എന്നാണ് ഓരോ പ്രേക്ഷകരും ആഗ്രഹിക്കുന്നത്. “ആടിയുലയാൻ അപ്പപ്പോൾ കാണുമ്പോൾ ആണിനും പെണ്ണിനും തോന്നുന്ന ആകർക്ഷണമല്ല ഇവരുടെ പ്രണയം എന്നൊക്കെ പറഞ്ഞിട്ട് ഇപ്പൊ കാണിക്കുന്നത് ഒക്കെ എന്തുവാ? എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. എന്നാൽ അത്തരത്തിൽ ഒരു ബന്ധമല്ല എന്ന് ആദ്യം തന്നെ പറഞ്ഞത് ഇത്തരം ഒരു മുഴുനീള തെറ്റുധാരണ വരുന്നുണ്ട് എന്നുള്ളതുകൊണ്ടായിരുന്നിരിക്കുമോ? ഏതായാലും ഈ പിണക്കത്തിന് അധികം ആയുസ് ഉണ്ടാകില്ല…
പക്ഷെ കഥയിൽ ഇപ്പോൾ അധീന പിണക്കത്തിന്റെ ആവശ്യം എന്തായിരുന്നു എന്നതാണ് പ്രേക്ഷകർ ചോദിക്കുന്നത്. ആ ചോദ്യത്തിന് ആദ്യ മറുപടി… അധീന പിണങ്ങി നിൽക്കുന്നത് ഒരു ആരാധകർക്കും സഹിക്കില്ല അതുകൊണ്ടുള്ള വിഷമത്തിലാണ് എന്ന് പറയാം. പിന്നെ ഇവിടെ ഈ പിണക്കത്തിന് ഒരു ആവശ്യമുണ്ട് എന്നാണ് തോന്നുന്നത് . അതിനു കാരണം അനുപമയാണ്.
അനുപമ ആരെന്നും എന്തെന്നും അറിയാൻ കിടക്കുന്നതല്ലേ ഉള്ളു. അവളുടെ ചരിത്രം പൂർണ്ണമായി അറിയാതെയാണ് പ്രേക്ഷകർ അനുപമയെ വെറുക്കുന്നത്. ഏതായാലും സച്ചിയേ തകർക്കാൻ വന്നവളാണ് അനുപമ. അപ്പോൾ ശത്രുവിന്റെ ശത്രു മിത്രം എന്നുപറയുമ്പോലെ അനുപമയുടെ വില്ലത്തി ട്രാക്ക് മാറാൻ സാധ്യതയുണ്ട്. അങ്ങനെ വില്ലത്തി ട്രാക്ക് മാറിയാൽ, അമ്പാടി അലീന പ്രണയം അത് എത്രത്തോളം ഉണ്ടെന്ന് അനുപമ അറിയണം. അതോടൊപ്പം അലീന ഒരു നിസാര പെൺകുട്ടിയല്ല എന്നത് അമ്പാടി പറഞ്ഞു ബോധ്യപ്പെടുത്താതെ അനുപമ അനുഭവത്തിലൂടെ മനസിലാക്കണം. അതിലേക്കാണ് കഥ ഇപ്പോൾ കടക്കുന്നത്.
അവിടെ ഒക്കെ പ്രദീപ് ചേട്ടൻ കഥ എഴുതി മികവ് കാണിച്ചിട്ടുണ്ട് . പക്ഷെ ഒരു പോരായ്മ എന്നാലും ചൂണ്ടിക്കാണിക്കാതിരിക്കാൻ സാധിക്കില്ല…
ഇത് എന്റെ മാത്രം നിരീക്ഷണമല്ല, ഞാൻ ഈ ഒരു കാര്യം ഇങ്ങനെ ആലോചിക്കവേ താനെന്ന കമെന്റ് ബോക്സിൽ അത്തരത്തിൽ ഒരു കമെന്റ് കാണാനും ഇടയായി… സംഭവം എന്താണെന്നല്ലേ…. ?
ഒരുവിധം എല്ലാ പ്രേക്ഷകരും, പ്രത്യേകിച്ച് അമ്മയറിയാതെ പ്രേക്ഷകർ യൂത്താണ് . ഒരു ഡിഗ്രി ലെവൽ ഒക്കെയുള്ള കുറെ കുട്ടിപ്പട്ടാളങ്ങളാണ് ഇവിടെ മെട്രോ സ്റ്റാറിലും കമന്റ്റ് ചെയ്തു വരാറുള്ളത്… അപ്പോൾ നമുക്കൊക്കെ ഐപിഎസ് ട്രൈനിങ്ങിനെ കുറിച്ചറിയാമല്ലോ..? ഇതിനു മുൻപ് പരസ്പരം സീരിയലിൽ ദീപ്തി ഐ പി എസും ട്രൈനിങ്ങിനു പോയിട്ടുണ്ട്….
ഹാ അപ്പോൾ പറഞ്ഞു വന്ന കാര്യം. ” എല്ലാ ips ട്രൈനീസും എത്രയൊക്കെ സമയമില്ലെങ്കിലും ന്യൂസ് കാണും.. അവർക്കതിനായിട്ട് ഒരു സമയം മാറ്റിവെക്കാവുന്നതേയുള്ളു. സിവിൽ സർവീസ് ഒക്കെ എഴുതുമ്പോൾ തലകുത്തിനിന്നല്ലെ എല്ലാവരും പഠിക്കുക….
ഇനി ലോക്കൽ ന്യുസ് അറിഞ്ഞില്ലെങ്കിലും ഗജനിയെ കുത്തിയെന്ന വാർത്ത അറിയണമല്ലോ.. കഥയിൽ ആ വർത്തയൊക്കെ വലിയ പ്രാധാന്യമുള്ളതാണ്…. ഇത്രയും ശ്രദ്ധിക്കപ്പെടേണ്ട ന്യൂസ് ആയിട്ട് കൂടി അത് അനുവോ അമ്പടിയോ ആരും അറിഞ്ഞില്ല എന്ന് പറയുന്നത് കഷ്ടം തന്നെ എന്നാണ് ഒരു കമന്റ്റ്..
അതോടൊപ്പം റൈറ്റർ മാമനെ നല്ലപോലെ വിമർശിക്കുന്നുമുണ്ട്. ” ചില സമയത്ത് പ്രദീപ് മാമൻ എന്താണ് എഴുതിവെക്കുന്നത്.. ഒരു പാട് ലോജിക്കില്ലായ്മ ഉണ്ടായിട്ടുണ്ട് ഇപ്പോഴും അത് തന്നെ ആവർത്തിക്കുന്നു.. അലീനയുടെ അവസ്ഥ അമ്പാടി പെട്ടെന്ന് അറിയരുത് എന്ന് വരുത്തനാണെങ്കിൽ ന്യൂസിൽ അലീന ഗജനിയെ വെടിവെച്ചത് പരാമർശിക്കാതെ പോലീസ് ഗജനിയെ പിടിച്ചത് മാത്രം പറയാമായിരുന്നു.. അത് അമ്പാടി അറിയുന്നതും കാണിക്കാമായിരുന്നു പിന്നീട് അലീനയാണ് അതിന് പിന്നിലെന്നും അവൾക് കുത്തേറ്റതുമൊക്കെ അറിഞ്ഞാലും മതി .. ഇതിപ്പോ എപ്പോഴും ലോജിക്കില്ലായ്മ തന്നെയാണ് എന്നും ആ കമെന്റിൽ പറയുന്നുണ്ട്..
ഇന്നത്തെ എപ്പിസോഡിലും പ്രേക്ഷകർക്ക് തീരെ താല്പര്യം ഇല്ലാത്ത വിപർണ്ണ പുരാണം കാണിക്കുന്നുണ്ട്… അതിൽ വിനീത് ജ്യോൽസ്യത്തിൽ വിശ്വസിക്കുന്നപോലെ ഒരു ഡയലോഗ് പറയുന്നുണ്ട്. സത്യത്തിൽ അമ്മയറിയാതെ പരമ്പര എന്നല്ല, ഒട്ടുമിക്ക മലയാള സീരിയലുകളിലും പ്രവചനത്തെ ഗ്ലോറിഫൈ ചെയ്യുന്നുണ്ട്. സീ കേരളം ചാനലിലാണ് കൂടുതൽ പ്രവചനം, ജ്യോത്സ്യം ഒക്കെ കടന്നുവരുന്നത്.
പക്ഷെ ഇതൊക്കെ കുടുംബപ്രേക്ഷകരുടെ ഇടയിൽ കാണിച്ച് എന്ത് സന്ദേശം ആണ് ഈ സീരിയലൊക്കെ കൊടുക്കാൻ ഉദ്ദേശിക്കുന്നത്. ഒരാളുടെ ജീവിതം പ്രവചിച്ച് ജീവിക്കാൻ സാധിക്കുമായിരുന്നെങ്കിൽ ഇന്നെല്ലാവരുടെ ജീവിതവും സന്തോഷമുള്ളതാക്കാമായിരുന്നല്ലോ? നിങ്ങൾക്ക് തോന്നിയ കാര്യങ്ങൾ പങ്കുവെക്കാം.. ഏതായാലും അമ്പാടി അലീന ബന്ധത്തിൽ വിള്ളലോന്നും വീഴില്ല എന്നത് ഉറപ്പാണ്.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള് വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...