Connect with us

സ്റ്റൈല്‍ മന്നനും മെഗാസ്റ്റാറിനുമൊപ്പം സഹനടിയായി തിളങ്ങി.., സോഷ്യല്‍ മീഡിയ വഴി പഴയകാല നടിയെ കണ്ടെത്തി ആരാധകര്‍; കമന്റുകളുടെ പെരുമഴ

Malayalam

സ്റ്റൈല്‍ മന്നനും മെഗാസ്റ്റാറിനുമൊപ്പം സഹനടിയായി തിളങ്ങി.., സോഷ്യല്‍ മീഡിയ വഴി പഴയകാല നടിയെ കണ്ടെത്തി ആരാധകര്‍; കമന്റുകളുടെ പെരുമഴ

സ്റ്റൈല്‍ മന്നനും മെഗാസ്റ്റാറിനുമൊപ്പം സഹനടിയായി തിളങ്ങി.., സോഷ്യല്‍ മീഡിയ വഴി പഴയകാല നടിയെ കണ്ടെത്തി ആരാധകര്‍; കമന്റുകളുടെ പെരുമഴ

സിനിമയില്‍ സജീവമായി നില്‍ക്കെ വിവാഹ ശേഷം അഭിനയം നിര്‍ത്തി കുടുംബ ജീവിതം നയിക്കുന്ന നടമാര്‍ നിരവധിയാണ്. അഭിനയം എന്ന വലിയ മോഹത്തോടെ സിനിമയില്‍ എത്തുകയും എന്നാല്‍ പകുതിയ്ക്ക് വെച്ച് തന്നെ അത് അവസാനിപ്പിക്കേണ്ടിയും വരുന്നു. സിനിമ ആരംഭിച്ച കാലം മുതല്‍ ഒരു അലിഖിത നിയമം പോലെ വിവാഹശേഷം നടിമാര്‍ അഭിനയം നിര്‍ത്തണമെന്ന നിയമം പാലിക്കുന്ന പോലെയാണ് പൊതുവെ സിനിമയില്‍ കണ്ടുവരുന്നത്. മലയാളം മത്രമല്ല തമിഴ്, തെലുങ്ക്, കന്നട, ബോളിവുഡ് മേഖലകളിലെല്ലാം ഇതേ രീതി പിന്തുടരുന്നു എന്നു വേണം കരുതാന്‍.

ഇത്തരത്തില്‍ വിവാഹശേഷം സിനിമ ജീവിതം അവാനിപ്പിച്ചവരുടെ ലിസ്റ്റില്‍ പെടുന്ന പഴയകാല നടിയെ സോഷ്യല്‍മീഡിയ വഴി കണ്ടെത്തിയിരിക്കുകയാണ് ഇപ്പോള്‍ സിനിമാപ്രേമികള്‍. രജനികാന്ത്, മമ്മൂട്ടി തുടങ്ങി നിരവധി പ്രമുഖ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുള്ള സുവര്‍ണ മാത്യുവെന്ന നടിയെയാണ് സിനിമാപ്രേമികള്‍ സോഷ്യല്‍മീഡിയ വഴി കണ്ടെത്തിയിരിക്കുന്നത്. ഇതിനു പിന്നാലെ നിരവധി പേര്‍ കമന്റുമായും എത്തുന്നുണ്ട്. ഇത്തരത്തില്‍ അഭിനയത്തില്‍ നിന്നും പിന്മാറിയത് വളരെ കഷ്ടമായിപ്പോയി എന്നാണ് പൊതുവെ എല്ലാവരും പറയുന്നത്.

കേരളത്തിലെ കോട്ടയം ജില്ലയിലെ പാലായില്‍ ജനിച്ച് വളര്‍ന്ന നടിയാണ് സുവര്‍ണ മാത്യു. സിനിമയുമായി കുടുംബത്തിലെ ആര്‍ക്കും തന്നെ ബന്ധമുണ്ടായിരുന്നില്ല. നിരവധി സൗന്ദര്യ മത്സരങ്ങളില്‍ മാറ്റുരച്ചിട്ടുള്ള സുവര്‍ണ 1992ല്‍ മിസ് കേരളയായി തെരഞ്ഞടുക്കപ്പെട്ടിരുന്നു. മിസ് കേരളയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമാണ് സിനിമയിലേക്കുള്ള വഴി സുവര്‍ണയ്ക്ക് തുറന്ന് കിട്ടിയത്. മിസ് കേരളയ്ക്ക് മുമ്പ് മിമിക്‌സ് പരേഡ് എന്ന സിനിമയില്‍ സുവര്‍ണ അഭിനയിച്ചിരുന്നു.

അങ്കിള്‍ ബണ്‍ ആയിരുന്നു സുവര്‍ണയുടെ രണ്ടാമത്തെ ചിത്രം. സിനിമയില്‍ മോഹന്‍ലാലിനൊപ്പമുള്ള സുവര്‍ണ്ണയുടെ അഭിനയം ശ്രദ്ധിക്കപ്പെട്ടിരുന്നു. നെടുമുടി വേണു, ഖുശ്ബു തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്. പിന്നീട് സുവര്‍ണ അഭിനയിച്ച സിനിമകള്‍ കിലുക്കം, കിലുക്കാംപെട്ടി എന്നിവയായിരുന്നു. കിലുക്കാപെട്ടിയില്‍ അതിഥി വേഷമായിരുന്നു. ശേഷം കൗരവര്‍, മാന്യന്‍മാര്‍ തുടങ്ങിയ സിനിമകളിലും സുവര്‍ണ അഭിനയിച്ചിട്ടുണ്ട്.

എന്നോടിഷ്ടം കൂടാമോ, വളയം, ആകാശദൂത്, സമൂഹം, സ്ഥലത്തെ പ്രധാന പയ്യന്‍സ്, മഴത്തുള്ളി കിലുക്കം, നേരറിയാന്‍ സിബിഐ, എന്നിവയാണ് മലയാളത്തില്‍ സുവര്‍ണ അഭിനയിച്ച് റിലീസിനെത്തിയ സിനിമകള്‍. മഴത്തുള്ളികിലുക്കത്തില്‍ ദിലീപിന്റെ സഹോദരിയുടെ വേഷമായിരുന്നു സുവര്‍ണയ്ക്ക്. നേരറിയാന്‍ സിബിഐയിലെ മായ എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. അവസാനമായി റിലീസ് ചെയ്ത സുവര്‍ണയുടെ മലയാള സിനിമ ചട്ടക്കാരിയായിരുന്നു.

മാര്‍ഗരറ്റ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സുവര്‍ണ അവതരിപ്പിച്ചത്. മലയാളത്തില്‍ മാത്രമല്ല തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനൊപ്പം അഭിനയിക്കാന്‍ വരെ സുവര്‍ണയ്ക്ക് സാധിച്ചിരുന്നു. മണിചിത്രത്താഴിന്റെ തമിഴ് റീമേക്കായ ചന്ദ്രമുഖിയിലാണ് സുവര്‍ണ രജനികാന്തിനൊപ്പം അഭിനയിച്ചത്. ചിത്രത്തില്‍ വടിവേലുവിന്റെ നായികയായിരുന്നു സുവര്‍ണ. ഇരുവരുടേയും നര്‍മരംഗങ്ങള്‍ അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തായ് മനസായിരുന്നു തമിഴില്‍ സുവര്‍ണ അഭിനയിച്ച ആദ്യ സിനിമ.

മായാബസാര്‍, ഗോകുലത്തില്‍ സീതയ്, റോജ കൂട്ടം തുടങ്ങിയ സിനിമകളിലും സുവര്‍ണ അഭിനയിച്ചിട്ടുണ്ട്. തെലുങ്കിലും നാല് സിനിമകളില്‍ അധികം സുവര്‍ണ അഭിനയിച്ചിട്ടുണ്ട്. സന്യാസി മേരെ നാം, സുല്‍ത്താന്‍ എന്നിവയാണ് സുവര്‍ണയുടെ ബോളിവുഡ് സിനിമകള്‍. സിനിമകള്‍ക്ക് പുറമെ നിരവധി സീരിയലുകളിലും സുവര്‍ണ അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ അവിചാരിതം, കടമറ്റത്ത് കത്തനാര്‍, അന്വേഷി എന്നീ സീരിയലുകളിലാണ് സുവര്‍ണ അഭിനയിച്ചിരിക്കുന്നത്.

സതുരംഗം തേന്‍മൊഴിയല്‍ എന്നിവയാണ് തമിഴില്‍ സുവര്‍ണ അഭിനയിച്ച പ്രധാന സീരിയലുകള്‍. 2003ല്‍ ആയിരുന്നു സുവര്‍ണയുടെ വിവാഹം. ജോര്‍ജാണ് താരത്തിന്റെ ഭര്‍ത്താവ്. വിവാഹശേഷം ലയണ്‍ അടക്കമുള്ള സിനിമകള്‍ സുവര്‍ണയുടേതായി റിലീസിനെത്തിയെങ്കിലും പിന്നീട് സിനിമയില്‍ നിന്നും സുവര്‍ണ വിട്ടുനിന്നു. ഇപ്പോള്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം ഫിലാഡല്‍ഫിയയിലാണ് സുവര്‍ണയുടെ താമസം. സിനിമയില്‍ സജീവമല്ലെങ്കിലും ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് താരം.

More in Malayalam

Trending

Recent

To Top