മലയാളത്തിലെ മുൻനിര നിർമാതാക്കളായ ആന്റണി പെരുമ്പാവൂർ, ആന്റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരുടെ ഓഫീസുകളിൽ കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. കൊച്ചി ആദായ നികുതി വകുപ്പിലെ ടിഡിഎസ് വിഭാഗമാണ് റെയ്ഡ് നടത്തിയത്. ഒടിടി പ്ലാറ്റ്ഫോമുകളുമായുള്ള ഇടപാടുകളുടെ വിശദാംശങ്ങൾ ഉൾപ്പടെ ആദായ നികുതി വകുപ്പ് പരിശോധനയ്ക്ക് വിധേയമാക്കിയത്
ഇപ്പോഴിതാ തന്റെ ഫേസ്ബുക്ക് പേജിൽ ഈ വാർത്ത പങ്കുവെച്ചിരിക്കുകയാണ് നടൻ വിനായകൻ സാമൂഹിക രാഷ്ട്രീയ സിനിമാ വിഷയങ്ങളില്‍ വ്യത്യസ്ഥമായ രീതിയില്‍ അഭിപ്രായം രേഖപ്പെടുത്തുന്ന വ്യക്തിയാണ് നടന് വിനായകന്. ചിത്രങ്ങളും അവ്യക്തമായ വാക്കുകളും മാത്രമായിരിക്കും വിനായകന് ഫേസ്ബുക്കില്‍ കുറിക്കുക.
ആശിര്‍വാദ് സിനിമാസിന്റെ വരാന്‍ പോകന്ന അഞ്ച് സിനിമകള്‍ ഒ.ടി.ടിയില്‍ റിലീസ് ചെയ്യും എന്ന വാര്‍ത്തയ്ക്ക് പിന്നാലെ ആന്റണി പെരുമ്പാവൂരിനെ ട്രോളി വിനായകന് എത്തിയിരുന്നു
സോഷ്യല്‍മീഡിയയില്‍ സ്ക്രീന്‍ ഷോട്ട് പങ്കുവെച്ചാണ് വിനായകന് രംഗത്തെത്തിയത്.
ഒരു ഒ.ടി.ടി അപാരത എന്ന് എഴുതിയ ന്യൂസ് ചാനലിന്റെ പോസ്റ്ററാണ് വിനായകന് പങ്കുവെച്ചത്. ആന്റണി പെരുമ്പാവൂരിന്റെ ചിത്രം അടങ്ങിയതാണ് പോസ്റ്റര്‍. നേരത്തെ മരക്കാര്‍ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്നതിനിടെ ‘ആശങ്കപ്പെടേണ്ട ഇവന്മാര് ആരുമില്ലെങ്കിലും കേരളത്തില്‍ സിനിമയുണ്ടാകും’ എന്ന തരത്തില്‍ പരോക്ഷ വിമര്‍ശനവുമായി വിനായകന് രംഗത്തെത്തിയിരുന്നു.
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...
മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും. സുരേഷ് ഗോപി തന്റെ അഭിനയ ജീവിതത്തിലൂടെയും രാഷ്ട്രീയ പ്രവേശനത്തിലൂടെയും ഏവർക്കും സുപരിചിതനാണ്....