Malayalam
വിമാനത്താവളത്തിൽ മദ്യപിച്ച് ബഹളം വെച്ചു, വിനായകൻ പൊലീസ് കസ്റ്റഡിയിൽ!; സിഐഎസ്എഫ് ഉദ്യോഗസ്ഥർ മർദിച്ചുവെന്നും നടൻ
വിമാനത്താവളത്തിൽ മദ്യപിച്ച് ബഹളം വെച്ചു, വിനായകൻ പൊലീസ് കസ്റ്റഡിയിൽ!; സിഐഎസ്എഫ് ഉദ്യോഗസ്ഥർ മർദിച്ചുവെന്നും നടൻ
പ്രേക്ഷകർക്കേറെ സുപരിചിതനായ നടനാണ് വിനായകൻ. ഇപ്പോഴിതാ യാത്രയ്ക്കിടെ ഹൈദരാബാദ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുമാരുമായി വാക്കുതർക്കമുണ്ടായതിനെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. വാക്കുതർക്കത്തിനിടെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ മർദിച്ചെന്നാണ് വിനായകന്റെ ആരോപണം.
ഹൈദരാബാദ് പൊലീസ് ആണ് നടനെ കസ്റ്റഡിയിലെടുത്തത്. ഡൊമസ്റ്റിക് ട്രാൻസ്ഫർ ഏരിയയിൽ വിനായകൻ ബഹളമുണ്ടാക്കിയെന്നാണ് പോലീസ് പറയുന്നത്. തുടർന്ന് സി.ഐ.എസ്.എഫ് ഇടപെടുകയായിരുന്നു. ശേഷം വിനായകനെ കസ്റ്റഡിയിലെടുക്കുകയും പോലീസിന് കൈമാറുകയും ആയിരുന്നു.
കൊച്ചിയിൽ നിന്ന് ഗോവയിലേക്കുള്ള യാത്രയ്ക്കിടെ കണക്ഷൻ ഫ്ളൈറ്റിനായാണ് വിനായകൻ ഹൈദരാബാദ് വിമാനത്താവളത്തിൽ എത്തിയത്. ഹൈദരാബാദ് വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ട്രാൻസ്ഫർ ഏരിയയിൽ വിനായകൻ മദ്യപിച്ച് ബഹളം വെയ്ക്കുകയായിരുന്നുവെന്നാണ് വിവരം.
വിമാനത്താവളത്തിന് അകത്ത് വലിയ ബഹളവും പ്രശ്നവും ഉണ്ടായതോടെ സിഐഎസ്എഫ് ഇടപെടുകയായിരുന്നു. ഇവരുമായും വിനായകൻ വാക്ക് തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. പിന്നാലെ ഉന്തും തള്ളും ഉണ്ടായതിനെ തുടർന്ന് സിഐഎസ്എഫ് കസ്റ്റഡിയിലെടുത്ത് ഹൈദരാബാദ് പൊലീസിന് കൈമാറുകയായിരുന്നു.
എന്നാൽ പിന്നാലെ വിമാനത്താവളത്തിലെ മുറിയിലേയ്ക്ക് മാറ്റി സിഐഎസ്എഫ് ഉദ്യോഗസ്ഥർ മർദിച്ചതായി ആണ് വിനായകൻ പറയുന്നത്. അതേസമയം, തന്നെ കസ്റ്റഡിയിലെടുത്തത് എന്തിനാണെന്ന് അറിയില്ലെന്നും സിസിടിവി ദൃശ്യങ്ങൾ തെളിവായുണ്ടല്ലോ എന്നുമാണ് നടൻ പറയുന്നത്.